Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ അവനെ സ്നേഹിച്ചില്ല എന്നൊക്കെ ആളുകൾ പറഞ്ഞ് പരത്തിയതാണ്:- അത്രയും മോശം അനുഭവമാണ് ഉണ്ടായത്... കണ്ണീരോടെ ബാലഭാസ്‌ക്കറിന്റെ അമ്മയുടെ തുറന്ന് പറച്ചിൽ

13 OCTOBER 2023 04:44 PM IST
മലയാളി വാര്‍ത്ത

സംഗീതം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കലാകാരൻ ബാലഭാസ്‌ക്കർ കാർ അപകടത്തിൽ മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞെങ്കിലും ആ മരണത്തിന്റെ വേദനയില്‍ നിന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ഇന്നും മുക്തരായിട്ടില്ല. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാലുവിന്റെ മരണവും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്.

ബാലഭാസ്കറിന്റെ മരണശേഷം ചർച്ചയായ ഒന്നായിരുന്നു അദ്ദേഹം അമ്മയുമായി അകൽച്ചയിലായിരുന്നു എന്നത്. ഇപ്പോഴിതാ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമ്മ ശാന്തകുമാരി. ഞാൻ അവനെ സ്നേഹിച്ചില്ല എന്നൊക്കെ ആളുകൾ പറഞ്ഞുപരത്തിയതാണ്.

ഞാൻ ഇങ്ങനെ ഒരു മകനെ അന്ന് പ്രസവിച്ചിട്ടുണ്ടെന്ന് ഹോസ്പിറ്റലിൽ നിന്നും എഴുതിവാങ്ങി അങ്ങനെയൊരു രേഖ ഉണ്ടാക്കി വെക്കണമെന്ന് വരെ തോന്നിയിട്ടുണ്ട്. അത്രയും മോശം അനുഭവമാണ് ഉണ്ടായത്. എന്റെ മോൾക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് അവൻ ജനിക്കുന്നത്. എന്റെ മരിച്ചുപോയ അച്ഛന്റെ രൂപവും നിറവും ഒക്കെ ആയതുകൊണ്ട് ബാലഭാസ്കർ എന്ന് പേരിട്ടു. അച്ഛനും നല്ലൊരു കലാകാരനായിരുന്നു, അങ്ങനെ ആഗ്രഹിച്ചാണ് അവനെ വളർത്തിയതും',

'ഞാൻ ഒരു സർക്കാർ സ്‌കൂൾ അദ്ധ്യാപിക ആയിരുന്നു. സംഗീതം ഇഷ്ടമായിരുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളെ ഗർഭിണി ആയിരുന്നപ്പോൾ തന്നെ അവർക്ക് സംഗീതത്തിൽ ബന്ധമുണ്ടാകാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ജനിച്ച ശേഷവും അവർക്ക് സംഗീത വാസന ഉണ്ടാകാനുള്ള കാര്യങ്ങൾ ചെയ്തു. പിന്നീട് അവൻ അമ്മാവന്റെ അടുത്ത് വയലിൻ പഠിക്കാൻ തുടങ്ങി. എന്റെ മോൾക്ക് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു,

 അങ്ങനെ ആശുപത്രിയിൽ അഡ്മിറ്റായ സമയത്ത് അവനെ എനിക്ക് അമ്മൂമ്മയുടെ അടുത്ത് ആക്കേണ്ടി വന്നു എന്നത് ശരിയാണ്. ജോലിക്ക് പോകുന്ന സമയങ്ങളിൽ പലപ്പോഴും അമ്മയുടെ അടുത്ത് ആക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെയുള്ള സമയങ്ങളിൽ മക്കളുടെ കൂടെ തന്നെ ഞാൻ ഉണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അവനെ എല്ലാ മത്സരങ്ങൾക്കും കൊണ്ടുപോയിരുന്നത് ഞാനാണ്. അല്ലാതെ അവനെ ഒഴിവാക്കിയുള്ള ജീവിതം അല്ലായിരുന്നു. പിജിക്ക് പഠിക്കുമ്പോളാണ് കൂട്ടുകാരെല്ലാം കൂടി അവനെ കല്യാണം കഴിപ്പിക്കുന്നത്. 

വീടൊക്കെ വച്ച് കഴിഞ്ഞപ്പോൾ അച്ഛൻ ചെല്ലുന്നതൊന്നും ഭാര്യക്ക് ഇഷ്ടമല്ലായിരുന്നു. അതുവരെ വലിയ കാര്യമായിരുന്നു. വയ്യാത്ത മകളേക്കാൾ അവനെ പറ്റിയാണ് ഞങ്ങൾ വിഷമിച്ചിരുന്നത്. പണം കടം കൊടുക്കുന്നതൊക്കെ സ്ഥിരം പരിപാടിയായി മാറി. അതൊക്കെ കാണുമ്പോൾ എനിക്ക് പേടിയായിരുന്നു. കല്യാണം കഴിച്ചുപോയല്ലോ എന്നോർത്തിട്ട് ഞങ്ങൾ അവനുമുന്നിൽ കതകടച്ചിട്ടില്ല, അവൻ വരാറുണ്ടായിരുന്നു. വിവാഹശേഷം ഞങ്ങൾ ഒന്നിച്ച് പാട്ടുകൾ ചെയ്തിട്ടുണ്ട്. 

അമ്മയും മകനും തമ്മിൽ വിരോധത്തിലായിരുന്നുവെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നും. അവരുടെ കുടുംബകാര്യത്തിൽ ഒന്നും ഞാൻ ഇടപെടാറുണ്ടായിരുന്നില്ല. വിവാഹ ശേഷം പതിനെട്ട് വർഷത്തിനുശേഷമാണ് അവൻ സഹോദരിയെ കാണുന്നത്. അവൾ അന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. 

അവളെ അന്ന് കണ്ടപ്പോൾ അവൻ ഒരുപാട് സന്തോഷിച്ചു, ഒരു മൊബൈലൊക്കെ വാങ്ങിക്കൊടുത്തു. ഡിസ്ചാർജായ ശേഷവും അവളെ കാണാൻ വീട്ടിൽ വന്നു. മുൻപോട്ടുള്ള ചികിത്സയ്ക്ക് അവൾ തയ്യാറാവുന്നത് തന്നെ അവൻ പറഞ്ഞിട്ടാണ്. പക്ഷേ അപ്പോഴേക്കും അവന്റെ മരണം സംഭവിച്ചു.

ഞങ്ങൾക്കിപ്പോൾ ഒറ്റ ലക്ഷ്യമേയുള്ളൂ, അവന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. അതിനു ശേഷം മരിക്കണം. അല്ലാതെ ജീവിച്ചിരിക്കണമെന്ന് ഒരു താല്പര്യവുമില്ല. സംഗീതത്തിന്റെയും ഈശ്വര വിശ്വാസത്തിന്റെയും ബലത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്. എന്നെ ആശ്രയിച്ച് രണ്ടുപേരുള്ളത് കൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്കെല്ലാം നഷ്ടമായി, എന്റെ മകനും പോയി. ജീവിതം ആകെ തീർന്നുവെന്ന് 'അമ്മ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends