Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നലെ വരെ സീരിയൽ സെറ്റിൽ: ഇന്ന് ജീവനറ്റ് കണ്മുന്നിൽ; സംവിധായകൻ ആദിത്യന്റെ വേർപാട് വിശ്വസിക്കാനാകാതെ സീരിയൽ ലോകം...

19 OCTOBER 2023 04:23 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യന്റെ വേർപാട് വിശ്വസിക്കാനാകാതെ സീരിയൽ ലോകം. നിരവധി സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ കുടുംബ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ നാൽപ്പത്തേഴാം വയസിൽ മരണത്തിന് കീഴടങ്ങിയത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു.ടെലിവിഷന്‍ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ആദിത്യന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനമാണ് അദ്ദേഹത്തിന്റെ അവസാനത്തെ പരമ്പര.

സിനിമാ- ടെലിവിഷന്‍ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ്. പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ റീമേക്കാണ് സാന്ത്വനം. മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാണ് സാന്ത്വനം ഒരുക്കുന്നതെന്ന് അദ്ദേഹം മുമ്പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായെത്തിയ വിയോഗ വാര്‍ത്തയില്‍ സങ്കടവും നടുക്കവും രേഖപ്പെടുത്തി സഹപ്രവര്‍ത്തകരെല്ലാം എത്തിയിരുന്നു.

ഏഷ്യാനെറ്റിന് എന്നും സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. വാനമ്പാടി, ആകാശദൂത്, അമ്മ തുടങ്ങിയ പരമ്പരകള്‍ക്കു ശേഷമാണ് സാന്ത്വനത്തിലൂടെയും ആദിത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. ആദിത്യന്‍ സാറിന്റെ പിന്തുണയെക്കുറിച്ച് വാചാലരായി താരങ്ങളും എത്താറുണ്ട്. ഒരു കുടുംബം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ലൊക്കേഷന്‍ എന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. സാന്ത്വനം ഇത്രയധികം ഹിറ്റാവുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള മേക്കിംഗും പ്രമേയവുമാണ് സാന്ത്വനത്തിന്റേത്. പ്രണാമം ചേട്ടാ, എന്ത് പറയണം എന്നറിയില്ല ജീവിതത്തില്‍ കൂടെ ചേര്‍ത്ത് നിര്‍ത്തി വളര്‍ത്തിയ ഓരോരുത്തരായി കണ്ണ് മുന്നില്‍ നിന്നും പൊടുന്നനെ മാഞ്ഞുപോകുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്താ ചേട്ടാ നിങ്ങളെ കുറിച്ച് പറയേണ്ടത് അറിയില്ല അത്രമാത്രം എന്റെ അഭിനയജീവിതത്തില്‍ ഗുരുനാഥനായും ജീവിതത്തില്‍ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങേക്ക് എങ്ങനെ ആദരാഞ്ജലികള്‍ അര്‍പ്പിക്കണം എന്നറിയില്ല. ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാന്‍ കരുത്തു നല്‍കട്ടെ ഈശ്വരന്‍ എന്നായിരുന്നു സീരിയല്‍ നടി ഉമ നായര്‍ കുറിച്ചത്. ഇരുവരും വാനമ്പാടി എന്ന സീരിയലില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ്.

എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് 'സാന്ത്വനം' സീരിയലിന്റെ സംവിധായകനുമായ ആദിത്യന്‍ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി. എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളേ വിട്ടു പോയല്ലോ. എന്റെ വിഷമങ്ങള്‍ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ. അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാന്‍ മനപ്പൂര്‍വ്വം അര്‍പ്പിക്കുന്നില്ല. കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളില്‍ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാന്‍ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ.

 

എന്തൊരു ലോകം ദൈവമേ ഇതെന്നായിരുന്നു മനോജ് കുറിച്ചത്. ആദരാഞ്ജലികള്‍ പ്രിയ സുഹൃത്തേ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ വിടവാങ്ങി. ജീവിതത്തിന്റെ പാതിയില്‍ എല്ലാം അവസാനിപ്പിച്ച് ധൃതിയില്‍ പോയതെന്തിനാണ് സുഹൃത്തെ, വിട എന്നായിരുന്നു സംവിധായകനും നടി അപ്സരയുടെ ഭര്‍ത്താവുമായ ആല്‍ബി ഫ്രാന്‍സിസ് കുറിച്ചത്.

പ്രിയപ്പെട്ട ആദിത്യ ..വിശ്വസിക്കാൻ പറ്റുന്നില്ല. സഹിക്കാൻ പറ്റുന്നില്ല ആദിത്യ...വാനമ്പാടിയിലെ എന്റെ ഭദ്ര‌യും, ആകാശദൂദിലെ ജെസിയും ഈ കൈകളിൽ ഭദ്രം ആയിരുന്നു" എന്നാണ് സീമ ജി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമകൾ സംവിധാനം ചെയ്യുന്നതിന്റെ ഒരുക്കങ്ങളിലേക്കും അദ്ദേഹം കടന്നിരുന്നു.

അതിനിടെയാണ് അകാലത്തിലെ വിയോഗം. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം ഭാരത് ഭവനിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് കൊല്ലത്തേക്കു കൊണ്ടു പോകും. അവിടെയാണ് സംസ്കാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends