Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

സീൻസ് ചെയ്യുമ്പോൾ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു; സാഹചര്യം കൊണ്ട് പ്രണയിച്ചു: സംയുക്ത വർമ്മ

15 SEPTEMBER 2024 02:12 PM IST
മലയാളി വാര്‍ത്ത

സിനിമയിൽ നിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്തു. 1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബിഗ് സ്ക്രീനിൽ‌ നിന്നും മറഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്താവർമ്മ തീരുമാനിച്ചത്.

എങ്കിലും സിനിമയിൽ തന്നെ സജീവമായി തുടരുവാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം. ഈയടുത്ത വർഷങ്ങളിലാണ് സംയുക്ത ചില പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അഭിനയം ഉപേക്ഷിച്ച സംയുക്ത യോഗ പഠനവും മറ്റുമായി തിരക്കിലാണ്. വില്ലൻ, സഹനടൻ, നായകൻ തുടങ്ങി ഏത് റോളും കൈകാര്യം ചെയ്യുന്ന മുൻനിര നടനാണ് ഇന്ന് ബിജു മേനോൻ. അഭിനയം നിർത്തിയശേഷം വളരെ വിരളമായി മാത്രമാണ് സംയുക്ത വർമ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ഒരു കപ്പിൾ ഇന്റർവ്യു മഷിയിട്ട് നോക്കിയാൽ പോലും കാണാനാവില്ല.

എന്നാൽ വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് ഇരുവരും ഒരുമിച്ച് മനോഹരമായ ഒരു അഭിമുഖം ഒരു മാധ്യമത്തിന് നൽകിയിരുന്നു. 22 വർഷങ്ങൾക്കുശേഷം ആ പഴയ അഭിമുഖം തങ്ങളുടെ യുട്യൂബ് ചാനലിലൂടെ വീണ്ടും പുറത്ത് വിട്ടു. ബിജു മേനോൻ പട്ടാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തുള്ളതാണ് അഭിമുഖം. പ്രണയത്തിലായതെങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് താരദമ്പതികൾ സംസാരിച്ച് തുടങ്ങിയത്. ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിലാണ്. അതും ഒരു സീൻ മാത്രമെ ഞങ്ങൾക്ക് ഒരുമിച്ച് ഉണ്ടായിരുന്നുള്ളു.

 

 

 

പക്ഷെ ആ സിനിമ റിലീസാകുന്നത് മുമ്പ് തന്നെ ഞങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും ടോക്ക് വന്നു.അതെങ്ങനെ വന്നുവെന്ന് അറിയില്ല. പിന്നെ മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകൾ ഒരുമിച്ച് ചെയ്തു. അപ്പോഴേക്കും ഇത് വലിയ ടോക്കായി. സെറ്റിൽ അടക്കം സംസാരം വന്നു. അന്നൊന്നും ഞങ്ങളുടെ മനസിൽ ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ഞങ്ങൾ അറിയാതെ ഞങ്ങൾ പറയുന്ന തരത്തിൽ അഭിമുഖങ്ങൾ വന്നു. അത് കൂടിയായപ്പോൾ ആളുകൾ ശരിക്കും വിചാരിച്ചു ഞങ്ങൾ പ്രണയത്തിലാണെന്ന്.

അതുകൊണ്ട് തന്നെ ഞങ്ങൾ സെറ്റിൽ ഭയങ്കര കോൺഷ്യസായിരുന്നു. സംസാരിക്കാൻ പറ്റില്ല. പരസ്പരം ഒന്ന് നോക്കിയാൽ തന്നെ എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നുണ്ടോയെന്ന തോന്നൽ വരും. സീൻസ് ചെയ്യുമ്പോൾ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു. എവിടെയൊക്കയോ എങ്ങനെയൊക്കയോ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ് ബിജു മേനോൻ അവസാനിപ്പിച്ചു. ആദ്യമായി ബിജു മേനോനുമായി സംസാരിച്ച കഥ സംയുക്തയാണ് വിവരിച്ചത്.

 

 

ബിജു ചേട്ടൻ പ്രണയവർണ്ണങ്ങളിൽ അഭിനയിച്ചശേഷം കോളജ് ഫങ്ഷന് വേണ്ടി ഞാൻ ക്ഷണിച്ചപ്പോൾ വരാൻ പറ്റില്ലെന്നാണ് പറഞ്ഞത്. അന്ന് ഞാൻ കൂട്ടുകാരോടൊക്കെ പറഞ്ഞു ബിജു മേനോന് ഭയങ്കര ജാഡയാണെന്ന്. പിന്നീട് ഞങ്ങൾ വിവാഹിതരായശേഷം അവരെ ഫെയ്സ് ചെയ്യാൻ എനിക്ക് മടിയായിരുന്നു. സാഹചര്യം കൊണ്ടാണല്ലോ നമ്മൾ പ്രേമിക്കുന്നത്.

ഒരുപക്ഷെ ബിജുവിനെ സാഹചര്യം കൊണ്ടാകും ഞാൻ പ്രേമിച്ചിട്ടുണ്ടാവുക. അടുത്തതിനുശേഷമാണ് അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗുണങ്ങൾ ഞാൻ മനസിലാക്കുന്നത്. രണ്ട് വർഷത്തോളം ഞങ്ങൾ പ്രേമിച്ചിട്ടുണ്ട്. ആദ്യം കണ്ടപ്പോൾ ബിജുവേട്ടന്റെ നെഗറ്റീവ് പോയിന്റ്സാണ് ഞാൻ കണ്ടത്. എല്ലാവരുടെയും വിചാരം ഞങ്ങൾ ഭയങ്കര പ്രേമമായിരുന്നുവെന്നാണ്.

എന്നാൽ പ്രേമിച്ചിരുന്നപ്പോൾ ഞങ്ങൾ വഴക്ക് കൂടിയതുപോലെ വേറെ പ്രേമിക്കുന്നയാരും വഴക്ക് കൂടിയിട്ടുണ്ടാവില്ല. ഫോണിൽ പോലും വഴക്ക് കൂടുന്ന ഞങ്ങൾ എങ്ങനെയാണ് പ്രേമിക്കുന്നതെന്ന് വീട്ടുകാർ പോലും വിചാരിച്ചിട്ടുണ്ട്. പക്ഷെ വിവാഹശേഷം വഴക്ക് കുറവാണെന്ന് സംയുക്ത പറഞ്ഞു. വിവാഹത്തിന് മുമ്പ് തങ്ങൾ പരസ്പരം നന്നായി മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ബിജു മേനോൻ കൂട്ടിച്ചേർ‌ത്തു. പ്രേമിക്കുന്ന സമയത്ത് ഞങ്ങൾ പരസ്പരം അടുത്ത് അറിഞ്ഞിട്ടുണ്ട്. കീനായി വാച്ച് ചെയ്യാനും പറ്റിയിട്ടുണ്ട്. ഫോണിൽ സംസാരിക്കാൻ കിട്ടുന്നില്ലെന്നതായിരുന്നു സംയുക്തയുടെ പ്രധാന പരാതി. അതിന്റെ പേരിലാണ് വിവാഹത്തിന് മുമ്പ് ഏറെയും വഴക്കുകൾ ഉണ്ടായിട്ടുള്ളത്. ഭയങ്കരമായി പ്രണയിച്ചുവെന്ന് പറയാൻ പറ്റില്ല. പിന്നെ വീട്ടുകാർ കൂടി സംസാരിച്ചാണ് ഞങ്ങളുടെ വിവാഹം തീരുമാനിച്ചുവെന്നും ബിജു മേനോൻ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയ സംഭവം; ഡിജിപിക്ക് പരാതി നൽകി ബിജെപി  (3 minutes ago)

ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകൾ നിയന്ത്രിക്കുന്നത് അപകടകരം; ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനും കോൺ​ഗ്രസിനും രാഷ്ട്രീയ പിന്തുണ നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (7 minutes ago)

തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിനും "ഇല്ല"  (1 hour ago)

ഉള്ളി-വെളുത്തുള്ളി തർക്കം വിവാഹമോചനത്തിൽ  (1 hour ago)

ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിച്ചു  (1 hour ago)

ശബരിമല സ്വർണ്ണ കൊള്ള കേസ് അന്വേഷണം; SIT അന്വേഷണം മന്ദ ഗതിയിലെന്ന് സാമൂഹ്യ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി  (3 hours ago)

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ....  (4 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം  (4 hours ago)

രൂപയുടെ മൂല്യത്തിൽ ഇടിവ്  (4 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു....  (5 hours ago)

എസ്.ഐ.ആർ പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന്  (5 hours ago)

സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന്  (5 hours ago)

സ്വർണവിലയിൽ കുറവ്.  (5 hours ago)

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ  (5 hours ago)

Malayali Vartha Recommends