Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടൂ... അഭിരാമി സുരേഷിന്റെ ജീവന് ഭീഷണി..?

30 SEPTEMBER 2024 03:54 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ദിവസാണ് ബാലയ്ക്കെതിരെ മകൾ അവന്തിക രംഗത്തെത്തിയത്. അച്ഛൻ മദ്യപിച്ച് അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കല്‍ ചില്ല് കുപ്പി തനിക്കുനേരെ എറിയാന്‍ ശ്രമിച്ചെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. പിന്നാലെ മറുപടിയുമായി ബാലയെത്തി. മകളോട് തർക്കിക്കാനില്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി. ഇതോടെ അവന്തികയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി.

തുടർന്ന് പ്രതികരണവുമായി അമൃത രംഗത്തുവന്നു. ബാലയിൽ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനം സഹിക്ക വയ്യാതെയാണ് ആ വീട് വിട്ട് ഇറങ്ങിയതെന്ന് അമൃതയും വെളിപ്പെടുത്തി. എന്നാൽ പാപ്പുവിനും, അമൃതയ്ക്കും എതിരെ സൈബർ ആക്രമണം പരിധിവിട്ടപ്പോൾ രൂക്ഷമായി പ്രതികരിച്ച് അഭിരാമി സുരേഷ് രംഗത്തുവന്നു. എന്നാൽ അഭിരാമിയുടെജീവന് ഭീഷണിയോ? എന്ന തരത്തിൽ സംശയം ഉയരുകയാണ് ഇപ്പോൾ.


കഴിഞ്ഞ ദിവസം അഭിരാമി സുരേഷ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലാണ് തന്റെ ജീവന് അപകടം നേരിടാമെന്ന തരത്തിലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ആരെയും ഉദ്ദേശിച്ചല്ല എന്ന് പറയുമ്പോഴും, അതിലെ വാചകങ്ങൾ എവിടെയെല്ലാമോ ബന്ധപ്പെട്ടു കിടക്കുന്നതായി സൂചനയുണ്ട്. അമൃതയെ പിന്തുണച്ച് അഭിരാമി ഒരു പോസ്റ്റ് എഴുതിയിരുന്നു. കൂടാതെ, സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയവർക്കെതിരെയും അഭിരാമി സുരേഷ് നിയമനടപടിയുമായി മുന്നോട്ടാണ്.

 

 

‘പുറത്തെ കനത്ത അപ്രതീക്ഷിതമായ മഴയും ഇടിമിന്നലുമൊക്കെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ചില ചിന്തകൾ മാത്രം. ആരെയും ഉദ്ദേശിച്ചാണെന്ന് വിചാരിക്കേണ്ട കേട്ടോ. പി ആർ വർക്ക് ചെയ്യുന്ന പാവങ്ങളുടെ വയറ്റത്തടിക്കാൻ താൽപര്യമില്ല. വീട്ടുകാരെ പറഞ്ഞെന്നും പറഞ്ഞു തോക്കെടുത് ഗുണ്ടായിസം കാണിക്കാനുമില്ല. പക്ഷേ, ഒന്നിലധികം സാമ്പത്തികമായും നിന്നോടൊപ്പം ഏറ്റുമുട്ടാനുള്ള കരുത്തും കുറവെന്നറിഞ്ഞ് കൊണ്ടുള്ള പാവപ്പെട്ടവരോടുള്ള നിന്റെ കളികൾ, കാലാ, കാലം നിന്റെ കള്ളികൾ പുറത്തു കൊണ്ടുവരും! അന്ന് നീ തലകുനിക്കുന്നത്, മലയാള നാട് കാണും, മുകളിലിരുന്ന് എന്റെ പരേതനായ അച്ഛൻ കാണും, നീ നശിപ്പിച്ചു കണ്ണീരൊഴുക്കിപ്പിച്ച പെറ്റതള്ളമാരും സത്യമുള്ള അച്ഛന്മാരും , നിന്റെ കള്ള പ്രണയത്തിൽ പെട്ട സാധു സ്ത്രീകളും കാണും…

 

 

മലയാളികളുടെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ. കാലങ്ങളോളം നാട്ടുകാരെ പറ്റിച്ച കപടനാടകങ്ങൾ പൊളിയുമ്പോൾ അവരുടെ നാട്ടിലെ കുട്ടികളെ ഉപദ്രവിച്ചവൻമാരെ എന്റെ നാട്ടിലെ ഏട്ടൻമാർ വെറുതെ വിടില്ല കേട്ടോ. തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടൂ. പിന്നൊരു കാര്യം, വേഗം തീർത്തു കളയല്ലേ. ഒരു കുറിപ്പൊക്കെ ഇപ്പോൾ തന്നെ എഴുതിവെച്ചേക്കാം, ജീവന്റെ അപായം കാരണം…

 

 

എന്റെ പ്രാണൻ വെച്ചുള്ള പോരാട്ടമാണിത്.. നിന്റെ ശരിയായ മുഖം മലയാളനാട് കണ്ടിട്ടു വേണെങ്കിൽ തീർത്തോ! എന്റെ അച്ഛനോട് ചെയ്യുന്ന പുണ്യമെന്ന് കരുതി നിന്നെ പോലെയും നിന്റെ വാടകക്കെടുത്ത പാവങ്ങളും ഒക്കെ ഉള്ള ഈ നാട്ടിൽ നിന്ന് - ഈ ലോകത്തിൽ നിന്ന് പോകുന്നത് തന്നെയാണ് ഭേദം! നിന്നെ പേടിച്ചു വെന്തു ജീവിച്ച എന്റെ കുടുംബം പോലെ ബാക്കിയുള്ളവരുടെ കുടുംബങ്ങളും എന്നും അവർ നെഞ്ചുരുകി പ്രാർത്ഥിക്കുന്നതും മതി നിന്റെ പണക്കൊഴുപ്പിന്റെ അഹങ്കാരം ഒരുനാൾ തീരാൻ…

ഞങ്ങളെ ശക്തരാക്കിയതിന് ഞങ്ങളുടെ കാലന് നന്ദി. പക്ഷേ, നീ എണ്ണി എണ്ണി പറയേണ്ടി വരും, നീ പറയുന്ന ദൈവത്തിനോട് ഒരിക്കൽ.. രണ്ടാം ജന്മം തന്നതിന്റെ മറവിലുള്ള കഥകൾ അറിയാമെങ്കിലും ഞാൻ പറയുന്നില്ല! എന്നിട്ടും മാറാത്ത ആളുകളെ ദൈവം പോലും വെറുക്കും. ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തു. പക്ഷേ പന എങ്ങനെയാ ഒടുങ്ങുന്നതെന്നറിയാമോ? അപ്രതീക്ഷിതമായ ഇടിമിന്നലേറ്റ്…' എന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്.


സമൂഹമാധ്യമങ്ങളിൽ വരുന്ന പരിഹാസ പ്രതികരണങ്ങളോട് ശക്തമായ ഭാഷയിൽ ആണ് നേരത്തെ അഭിരാമി പ്രതികരിച്ചിരുന്നത്. കാര്യങ്ങളറിയാതെയാണ് പലരും സംസാരിക്കുന്നതെന്നും ഈ സമൂഹ മാധ്യമ ആക്രമണം അവസാനിപ്പിക്കണമെന്നും അഭിരാമി ഫെയ്സ്ബുക്കിൽ കുറിച്ചു.

 

 

‘ഒരു പെണ്ണിനേയും കുടുംബത്തേയും വേട്ടയാടുന്നവനെയൊക്കെ വലിയ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും. അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ’,എന്നാണ് അഭിരാമി കുറിച്ചത്. ഓണ്‍ലൈന്‍ ആങ്ങളെ കളിക്കേണ്ടത് നാട്ടിലെ ഒരു പെണ്‍കൊച്ചിനേയും കുടുംബത്തേയും വലിച്ച് കീറുമ്പോള്‍ അവരെ പ്രൊട്ടക്ട് ചെയ്തുകൊണ്ടാണ്. അല്ലാതെ കള്ളക്കണ്ണീര്‍ കാണിക്കുന്ന, പ്രഫഷന്‍ തന്നെ അഭിനയം ആയവരെ അല്ല എന്നും അഭിരാമി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (3 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (10 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (18 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (32 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (47 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends