Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജുമേനോനോട് കടുത്ത പ്രണയം! വനിതാ എംഎൽഎയുടെ തനി നിറം പുറത്തുവിട്ട് ആലപ്പി അഷ്‌‌റഫ്

30 SEPTEMBER 2024 03:11 PM IST
മലയാളി വാര്‍ത്ത

വെള്ളിമൂങ്ങയിലെ ചിരിക്കുന്ന മാമച്ചനെ ഇഷ്ടപ്പെട്ട അതേമലയാളിയാണ് ഒട്ടുംചിരിക്കാത്ത അയ്യപ്പൻ കോശിയിലെ അയ്യപ്പൻ നായരെയും നെഞ്ചിലേറ്റിയത്. ബിജു മേനോൻ എന്നനടൻ ഏതുവേഷത്തിൽ വന്നാലും മലയാളി ഇരുകൈയുംനീട്ടി സ്വീകരിക്കും. തലവനിലെ പരുക്കനായ സി.ഐ. ജയശങ്കറായി തിയേറ്ററിൽ കൈയടിനേടുമ്പോൾത്തന്നെ മുഖത്ത് ചിരിനിറഞ്ഞ ഉണ്ണിയായി ‘നടന്ന സംഭവം’എന്ന സിനിമയിലൂടെ വീണ്ടും ബിജു മേനോൻ പ്രേക്ഷകർക്കുമുന്നിലേക്കെത്തുകയാണ്. ഇപ്പോഴിതാ സംവിധായകനായ ആലപ്പി അഷ്‌‌റഫ്  തന്റെ യൂട്യൂബ് ചാനലിലൂടെ നടൻ ബിജുമേനോൻ തന്റെ കരിയറിൽ ഉയർന്നുവന്ന സമയത്തുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. ബിജുമേനോൻ ഒരു കെണിയിൽപ്പെട്ട സംഭവമാണ് സംവിധായകൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. ബിജുമേനോൻ ഒരു പാവമാണ്. ഒരു ശുദ്ധനാണ്. ആർക്കും ഒരു ഉപദ്രവവും ചെയ്യില്ല. അഭിനയവും കുടുംബവും നോക്കി ജീവിക്കുന്നയാളാണ്. താരം കുതിച്ചുയർന്നുവരുന്ന കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. അദ്ദേഹമന്ന് വിവാഹം കഴിച്ചിട്ടില്ല. ജനങ്ങൾക്കെല്ലാം അയാളെ ഇഷ്ടമാണ്. ഒരിക്കൽ തിരുവനന്തപുരത്ത് ബിജുമേനോൻ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു. ആ വേദിയിൽ ഒരു വനിതാ എംഎൽഎയും ഉണ്ടായിരുന്നു. പരിപാടി അവസാനിച്ചപ്പോൾ എംഎൽഎ ബിജുമേനോന്റെ അടുത്ത് ചെന്ന് പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെ അവർ ബിജുമേനോന്റെ നമ്പർ വാങ്ങിച്ചു. ഭരണത്തിലിരിക്കുന്ന ഒരു ശക്തയായ നേതാവായിരുന്നു അവർ അപ്പോൾ.തൊട്ടടുത്ത ദിവസം അവർ ബിജുമേനോനെ വിളിച്ചു.

അങ്ങനെ കുറേനാൾ അവർ അയാളെ വിളിച്ച് വിശേഷങ്ങൾ ചോദിച്ചിരുന്നു. ആ വിളി പീന്നീട് രാത്രി സമയങ്ങളിലേക്ക് മാറി. ഇങ്ങനെ വിളിക്കുന്നതിൽ ബിജുവിന് ചില പേടിയും സംശയങ്ങളുമൊക്കെ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ ബിജുവിന്റെ ഷർട്ടിന്റെ സൈസ് ചോദിച്ചു. എന്നിട്ട് കുറച്ച് ഷർട്ടുകൾ വാങ്ങി മ​റ്റൊരാളുടെ കൈയിൽ കൊടുത്തുവിട്ടു. അങ്ങനെ ബിജുമേനോനോട് അവർക്ക് ഭ്രാന്തമായ പ്രണയമായി.ആ സമയത്താണ് ബിജുമേനോനും സുഹൃത്തുക്കളും സിലോണിൽ ക്രിക്ക​റ്റ് കളി കാണാൻ പോകുന്നതിനായി ടിക്ക​റ്റ് ബുക്ക് ചെയ്യുന്നത്. പോയി കഴിഞ്ഞാൽ ഏകദേശം ഒമ്പത് ദിവസങ്ങൾ കഴിഞ്ഞേ അവർ തിരികെയെത്തുളളൂ. ഈ വിവരം ബിജുമേനോൻ സൗഹൃദ സംഭാഷണത്തിനിടയിൽ എംഎൽഎയോട് പറഞ്ഞു. പോകണ്ടന്നായിരുന്നു എംഎൽഎയുടെ മറുപടി. ബിജുമേനോൻ പോകുമെന്ന നിലപാടിലുറച്ച് നിന്നതോടെ അവരുടെ സംസാരരീതി മാറുകയായിരുന്നു.കോൺഗ്രസിലെ മുതിർന്ന നേതാവിനെ പോലും വരച്ച വരയിൽ നിർത്തിയ എംഎൽഎയാണ് താനെന്നായിരുന്നു അവർ ബിജുവിനോട് പറഞ്ഞത്. പിന്നെയാണോ ബിജു മേനോൻ എന്നും എംഎൽഎ പറഞ്ഞു. തൊട്ടടുത്ത ദിവസം താരവും സുഹൃത്തുക്കളും സിലോണിൽ പോയി. അവരുടെ കൂട്ടത്തിൽ നിർമാതാവായ സുരേഷ് കുമാറുമുണ്ടായിരുന്നു. സിലോണിൽ പോയി നാല് ദിവസം കഴിഞ്ഞപ്പോൾ സുരേഷ്‌കുമാർ എന്നെ വിളിച്ചു. പേടിയോടെയാണ് സുരേഷ് എന്നെ വിളിച്ചത്. എന്നോട് എല്ലാ വിവരങ്ങളും പറഞ്ഞു. ബിജുമേനോനെ ഒരു കേസിൽ കുടുക്കുമെന്ന് ചില പൊലീസുകാർ പറഞ്ഞതായി വിവരം ലഭിച്ചെന്നായിരുന്നു സുരേഷ് പറഞ്ഞത്. ഒരു നടി മരിച്ചതിൽ ബിജുമേനോന് പങ്കുണ്ടെന്നാണ് അറിയാൻ സാധിച്ചതെന്ന് സുരേഷ്‌കുമാർ പറഞ്ഞു. ബിജുമേനോൻ തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ അറസ്​റ്റിന് സാദ്ധ്യതയുണ്ടെന്നാണ് കിട്ടിയ വിവരം. അതിനെക്കുറിച്ച് അന്വേഷിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു.ചില ബന്ധങ്ങൾ വച്ച് അന്വേഷിച്ചപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അറിയാൻ സാധിച്ചത്. സിലോണിൽ നിന്ന് എത്തിയതോടെ സുരേഷ്‌കുമാർ ആ വനിതാ എംഎൽഎയുടെ ക്വാട്ടേഴ്സിലേക്ക് ചെല്ലുകയായിരുന്നു. അവിടെ എംഎൽഎയോടൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവർ എന്തൊക്കെയോ കാര്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതോടെ സുരേഷ്‌കുമാറും ബിജുമേനോനും കെ കരുണാകരന്റെ മകൾ പത്മജയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. സംഭവങ്ങളെല്ലാം പത്മജയോട് പറഞ്ഞു. അവിടെവച്ചുതന്നെ പത്മജ ആ എംഎൽഎയെ വിളിച്ച് നന്നായി ശകാരിച്ചു. ഇനി ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് പത്മജ വാക്കുകൊടുത്തതിനുശേഷമാണ് ബിജുമേനോനും സുരേഷ്‌കുമാറും അവിടെ നിന്ന് പോയത്. പിന്നീട് ഒരു ശല്യവും ഉണ്ടായിട്ടില്ലെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ക്യാമറയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളിലേക്കാണ് മലയാള സിനിമ എത്തി നിൽക്കുന്നത് . ആരോപണ വിധേയരായവരൊക്കെ മുൻ‌കൂർ ജാമ്യം എടുത്തതും 'അമ്മ എന്ന താര സംഘടനപോലും പിരിച്ച് വിടുന്ന അവസ്ഥയിലേക്ക് നീങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (9 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (17 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (31 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (46 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (59 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends