'ഗോട്ടിന്റെ' വിജയം നിർമാതാവിനൊപ്പം കേക്കുമുറിച്ച് ആഘോഷിച്ച് വിജയ്
വിജയ് നായകനായി എത്തിയ ചിത്രം ‘ഗോട്ട്’ തന്റെ വിജയത്തേരോട്ടം തുടരുകയാണ്. ചിത്രം 455 കോടിയാണ് ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് നടൻ വിജയ്. നിർമാതാവ് അർച്ചന കൽപതിക്കൊപ്പം കേക്കുമുറിച്ചാണ് വിജയ് ചിത്രത്തിൻ്റെ വിജയം ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 100 കോടി കളക്ഷൻ നേടിയതിന് പിന്നാലെയായിരുന്നു അണിയറപ്രവർത്തകരുടെ ആഘോഷം.
https://www.facebook.com/Malayalivartha