ഇത്രയും സിംപിൾ ആണോ? സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി! കൂടെ നിന്ന് ചടങ്ങുകൾ നടത്തി ജയറാമും ഫഹദ് ഫാസിലും; വധു ആരാണെന്ന് കണ്ടോ?

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിൽ പങ്കെടുത്തു. മുൻപ് ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത സഖിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























