97ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ തുടങ്ങി... മികച്ച സഹനടന്‍ കീരണ്‍ കള്‍ക്കിന്‍

97ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ തുടങ്ങി. മികച്ച ചിത്രം, സംവിധാനം, നടന്‍, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് ഇത്തവണ. പുരസ്‌കാര വിതരണം ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് .
കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതരാകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
ഓസ്‌കറില്‍ ആദ്യ പുരസ്‌കരാം പ്രഖ്യാപിച്ചു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം നടത്തിയത് എ റിയല്‍ പെയ്ന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം 'ഹോം എലോണ്‍' സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
മികച്ച സിനിമയ്ക്കുള്ള ഓസ്‌കറിനായി മത്സരിക്കുന്ന 10 എണ്ണത്തില്‍ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കല്‍ 'എമീലിയ പെരസി'നു 13 നാമനിര്‍ദേശമാണു ലഭ്യമായത്.
ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിര്‍ദേശം ഇതാദ്യമാണ്. ട്രാന്‍സ്ജെന്‍ഡര്‍ അധോലോക നേതാവിന്റെ കഥ സംഗീതസാന്ദ്രമായി ആവിഷ്‌കരിച്ച സിനിമയിലെ മുഖ്യവേഷം ചെയ്ത കാര്‍ല സോഫിയ ഗാസ്‌കോണ്‍ ട്രാന്‍സ് വ്യക്തിയാണ്. ദ് ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകള്‍ക്കു 10 നാമനിര്‍ദേശം വീതം ലഭിച്ചു. ഡയക്ടറേഴ്‌സ് ഗില്‍ഡ്, പ്രൊഡക്ഷന്‍ ഗില്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയതോടെ 'അനോറ' സാധ്യതാപ്പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ട്.
മികച്ച വസ്ത്രാലങ്കാരം
വിക്കെഡ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായി പോള്‍ ടേസ്വെല്‍ ചരിത്രം സൃഷ്ടിച്ചു.
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം.
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം
മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ലോ എന്ന ചിത്രം നേടി.
"
https://www.facebook.com/Malayalivartha