വില്ലനായും നായകനായും സിനിമയില്‍ സ്ഥാനം കണ്ടെത്തിയ നാടന്‍ പാട്ടുകളുടെ രാജകുമാരന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഒന്‍പത് വര്‍ഷം.... മണിയെ അനുസ്മരിച്ച് മോഹന്‍ലാല്‍.

വില്ലനായും നായകനായും സിനിമയില്‍ സ്ഥാനം കണ്ടെത്തിയ നാടന്‍ പാട്ടുകളുടെ രാജകുമാരന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഒന്‍പത് വര്‍ഷം. മലയാള സിനിമയുടെ പ്രിയപ്പെട്ട മണിയെ അനുസ്മരിച്ച് മോഹന്‍ലാല്‍. 'ഓര്‍മ്മപ്പൂക്കള്‍' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചലച്ചിത്ര രംഗത്തേക്ക് കലാഭവന്‍ മണി അരങ്ങേറ്റം കുറിച്ചത് 'അക്ഷരം' എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് . 'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി മാറ്റി. കരുമാടിക്കുട്ടന്‍', 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്നീ ചിത്രങ്ങള്‍ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തമിഴ് സിനിമയിലും അദ്ദേഹം ശ്രദ്ധ നേടി. കേരളത്തിലെ പ്രേക്ഷകരെ ഹാസ്യവേഷങ്ങളിലൂടെ ചിരിപ്പിക്കുമ്പോള്‍ അതിര്‍ത്തിക്കപ്പുറം തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ പേടിപ്പെടുത്തുന്ന വില്ലനായി മണി. കലാഭവന്‍ മണിയുടെ രൂപവും ഭാവവും ശരീരഭാഷയും മറ്റും തമിഴ് പ്രേക്ഷകര്‍ക്കിടയിലും മണിയെ പ്രിയങ്കരനാക്കി തീര്‍ത്തു.
ദുരൂഹതകള്‍ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാന്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം സാധിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരെ ഇന്നും വേദനിപ്പിക്കുന്നു.
"
https://www.facebook.com/Malayalivartha