Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രതിഫല വിവാദത്തില്‍ വെളിപ്പെടുത്തലുമായി ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍

12 MARCH 2025 11:57 PM IST
മലയാളി വാര്‍ത്ത

പ്രതിഫല വിവാദത്തില്‍ വെളിപ്പെടുത്തലുമായി ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ഷെഫീക്കിന്റെ സന്തോഷത്തിന്റെ റിലീസിംഗ് സമയത്ത് പ്രതിഫലവുമായി ബന്ധപ്പെട്ട് നടന്‍ ബാല ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. താനടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാല ആരോപിച്ചത്.

എന്നാല്‍ പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിച്ചതെന്നും എങ്കിലും പിന്നീട് ബാലയ്ക്ക് രണ്ടരലക്ഷം രൂപ നല്‍കിയിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍. യു ട്യൂബ് വീഡിയോയിലൂടെയാണ് എലിസബത്തിന്റെ പ്രതികരണം.

' സിനിമയിലേക്ക് അഭിനയിക്കാന്‍ താത്പര്യമണ്ടോയെന്ന് ചോദിച്ച് വിളിച്ചപ്പോള്‍ പുള്ളി ടൈഫോയിഡ് പിടിച്ച് കിടക്കുകയാണെന്ന് എലിസബത്ത് പറയുന്നു. ഏകദേശം 20 ദിവസത്തോളം ആശുപത്രിയിലായിരുന്നു. പിന്നീടാണ് സിനിമ ചര്‍ച്ചകളൊക്കെ നടന്നത്. ഇവര്‍ തമ്മില്‍ പ്രതിഫലത്തിന്റെ കാര്യം എന്താണ് പറഞ്ഞതെന്ന് അറിയില്ല, പക്ഷെ എന്നോട് പറഞ്ഞത് പുള്ളിക്ക് ഒരുലക്ഷം ആണ് ഒരു ദിവസത്തെ പ്രതിഫലം എന്നാണ്.

30 ദിവസമാണ് ആദ്യം പറഞ്ഞത് അനുസരിച്ച് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. സ്വാഭാവികമായും 30 ലക്ഷം കിട്ടേണ്ടതല്ലേ, തമിഴ് സിനിമയില്‍ എനിക്ക് രണ്ട് ലക്ഷമാണ് പ്രതിഫലം എന്നൊക്കെ പറഞ്ഞിരുന്നു. ഞാനും ആ സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നു. ഹോം നഴ്‌സ് പോലെയാണ് കൊണ്ടുപോയതെന്ന് ഇപ്പോള്‍ മനസിലാക്കുന്നുവെന്ന് എലിസബത്ത് വ്യക്തമാക്കി.

ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ എന്നെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. പിന്നെ വന്ന് എന്നോട് പറഞ്ഞത് സാലറിയുടെ കാര്യം സംസാരിച്ചിരുന്നു, ടൈറ്റാണ്, മെല്ലെ പ്രതിഫലം തരാം എന്നാണ് പറഞ്ഞതെന്നാണ്. ഇതിനിടയില്‍ പുള്ളിക്കും എനിക്കുമൊക്കെ വയ്യാതായി. എനിക്ക് ന്യമോണിയ പിടിപ്പെട്ടു. പക്ഷെ പുള്ളി ചികിത്സിച്ചില്ല, ഒടുവില്‍ എന്റെ വീട്ടുകാര്‍ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. എന്നെ ജോലിക്ക് വിടാത്തതും പഠിക്കാന്‍ വിടാത്തതും വീട്ടുകാര്‍ക്ക് അതൃപ്തിയായിരുന്നു. ഇത് സമ്മതിക്കുകയാണെങ്കില്‍ തിരിച്ചപോയിക്കോയെന്ന് പറഞ്ഞു.

 

അങ്ങനെ ആറ് മാസത്തോളം ഞങ്ങള്‍ സെപറേറ്റഡ് ആയിരുന്നു. അതിന്റെ ഇടയില്‍ എന്താണ് നടന്നതെന്ന് അറിയില്ല. പിന്നെ വീണ്ടും ഞാന്‍ തിരിച്ചപോയി. ആ സമയത്താണ് പടം റിലീസ് ചെയ്യുന്നത്. റിലീസ് ആകുന്നത് വരെ പ്രതിഫലം കൊടുത്തില്ലെന്നത് പരാതി പറയുന്നില്ല. റിലീസായതിന് തൊട്ട് പിന്നാലെയാണ് മാധ്യമങ്ങളെ വിളിച്ച് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പറയുന്നത്.

ഇയാള്‍ പണം കിട്ടാതെ കരയുവായിരുന്നു. എന്നിട്ട് ഞാന്‍ നേരിട്ട് വിളിച്ചിരുന്നു. ഇവിടെ കിടന്ന് കരയുകയാണ് വിഷമം ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ കൊടുക്കാമല്ലോയെന്ന്. എന്തായാലും റിലീസിന് ശേഷം ആരോപണം ഉന്നയിച്ച് നടത്തിയ ആദ്യ അഭിമുഖത്തില്‍ എന്നെ പിടിച്ചിരുത്തി. ഞാന്‍ ആറ് മാസം മുന്‍പേ പോകുന്നത് വരെ പ്രതിഫലം കൊടുക്കാതിരുന്നതിനാല്‍ ഞാനും ഇയാളുടെ വാദം ആവര്‍ത്തിച്ചു. ഇയാളെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. പക്ഷെ മറ്റേയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ വന്നതായി വ്യക്തമാണ്. ഇത് ചോദിച്ചപ്പോള്‍ എഡിറ്റ് ചെയ്തതായിരിക്കും എന്റെ അക്കൗണ്ടിലേക്ക് കാശ് വന്നാല്‍ എനിക്ക് അറിയില്ലേയെന്നായിരുന്നു മറുപടി. സംശയം തോന്നിയപ്പോള്‍ നീ അതൊന്നും തിരക്കേണ്ടെന്ന് പറഞ്ഞു, എന്റെ ക്രെഡിബിളിറ്റിയെ അല്ലേ ബാധിക്കുകയെന്ന് ചോദിച്ചെങ്കിലും അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞു. ഒടുവില്‍ ബാങ്കിലേക്ക് വിളിച്ച് ഞാന്‍ കണ്‍ഫേം ചെയ്തപ്പോള്‍ പണം വന്നുവെന്ന് പറഞ്ഞു. ഇതിനിടെ പുള്ളി വന്ന് എന്നെ തല്ലി ഫോണ്‍ തട്ടിപറിച്ചു. ഞാന്‍ ഇതോടെ വലിയ കരച്ചിലായി. തുടര്‍ന്ന് എന്നോട് വന്ന് പറഞ്ഞു, ആ രണ്ട് ലക്ഷം എനിക്ക് വന്നതല്ല മേക്കപ്പ് മാനൊക്കെ ഉള്ള പണമാണെന്ന് പറഞ്ഞു. അതും ഞാന്‍ വിശ്വസിച്ചു.

 

ചെകുത്താന്‍ സംഭവത്തിന് ശേഷം ഇയാളുടെ ഗുണ്ടകളില്‍ ഒരാള്‍ ഈ രണ്ട് ലക്ഷം വന്നത് എങ്ങനെയാണെന്ന് എനിക്ക് കാണിച്ച് തന്നു. ലൈന്‍ പ്രൊഡ്യൂസര്‍ ആളിനെ കൂട്ടിക്കൊണ്ട് വന്ന് അയാളെ അടിച്ച് വീഡിയോ എടുത്തതാണ്. കേസിന് പോകാതിരിക്കാനാണ് വീഡിയോ എടുത്തത് എന്ന്. ഞാന്‍ ശരിക്കും ഭയന്നു, പക്ഷെ അയാള്‍ പറഞ്ഞത് കാശുള്ളവന്റെ കൂടെയായിരിക്കും നിയമം എന്നും അതിനാല്‍ പേടിക്കേണ്ടെന്നുമാണ്', എലിസബത്ത് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (22 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (55 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends