ടി.ജി രവി സമയത്ത് എത്തിയില്ല; മമ്മൂട്ടി ചിത്രത്തില്‍ നിന്ന് ഔട്ട്

മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ നിന്ന് ടി.ജി രവി ഔട്ട്. ദൂര്‍ഘകാലമായി മമ്മൂട്ടിയുടെ സുഹൃത്തായ ടി.ജി രവിയെ ഒഴിവാക്കി മഹേഷിന്റെ പ്രതികാരത്തിലെ ഫഹദിന്റെ അച്ഛനായി അഭിനയിച്ചയാളയോ, ആന്‍സിലിനെയോ അഭിനയിപ്പിക്കാന്‍ മമ്മൂട്ടി തന്നെയാണ് നിര്‍ദ്ദേശിച്ചത്. നിതിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. മറ്റ് ചിത്രങ്ങളുടെ തെരക്കായതിനാല്‍ ടി.ജി രവിക്ക് സമയത്ത് എത്താനായില്ല. ഇതേ തുടര്‍ന്ന് പകരം ആളെ വയ്ക്കാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചത്.
പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, മായാബസാര്‍, വര്‍ഷം എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ താല്‍പര്യം കൂടി കണക്കിലെടുത്താണ് ടി.ജി രവിയെ അഭിനയിപ്പിച്ചത്. മമ്മൂട്ടിയും ടി.ജി രവിയും ഒരേ കാലത്ത് സിനിമയില്‍ വന്നവരാണ്. മമ്മൂട്ടിയക്ക് രവിയേയും രവിക്ക് മമ്മൂട്ടിയേയും വലിയ സ്‌നേഹവും ബഹുമാനവുമാണ്. പക്ഷെ, സമയത്ത് എത്താഞ്ഞത് താരത്തെ ചൊടിപ്പിച്ചു.
പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. താമസിക്കാതെ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യും. പാലക്കാട് ചൂട് കൂടിവരുന്നതാണ് പ്രധാന പ്രശ്‌നം. അടുത്തിടെ കടുത്ത പനി വന്ന മമ്മൂട്ടിക്ക് അവിടുത്തെ കാലാവസ്ഥ സഹിക്കാനാവുന്നില്ല. സാധാരണ രാത്രി ഒന്‍പത് മണി കഴിഞ്ഞും അഭിനയിക്കുന്ന താരം ഇപ്പോള്‍ എട്ട് മണിയാകുമ്പോഴേ ലൊക്കേഷന്‍ വിടും. ചിത്രത്തില്‍ സക്കറിയ എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് താരത്തിന്. നേരത്തെ ബാംഗ്ലൂരില്‍ ചിത്രം ഷൂട്ട് ചെയ്യാനായിരുന്നു ആലോചിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























