Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

കാഞ്ചനമാലയുടെ കണ്ണീര് പൃഥ്വിയെ പിടികൂടി; എഷ്യാനെറ്റ് അവാര്‍ഡിലൂടെ കിട്ടിയ സഹതാപമെല്ലാം രണ്ട് ദിവസംകൊണ്ട് പോയതിങ്ങനെ...

05 MARCH 2016 01:40 PM IST
മലയാളി വാര്‍ത്ത.

കാഞ്ചനമാലയുടെ കണ്ണീര് പൃഥ്വിയെ പിടികൂടി; എഷ്യാനെറ്റ് അവാര്‍ഡിലൂടെ കിട്ടിയ സഹതാപമെല്ലാം രണ്ട് ദിവസംകൊണ്ട് പോയതിങ്ങനെ...
കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ സമയമായിരുന്നു. എന്ന് നിന്റെ മൊയ്തീന്‍ ഹിറ്റായത് പൃഥ്വിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചിരുന്നു. അനാര്‍ക്കലി, പാവാട തുടങ്ങിയ ചിത്രങ്ങളും വിജയിച്ചതോടെ പൃഥ്വിയുടെ താരമൂല്യവും ഉയര്‍ന്നു. ഒരു കാലത്ത് അഹങ്കാരിയായി ചിത്രീകരിച്ച പൃഥ്വിയുടെ തിരിച്ചു വരവായിരുന്നു ഇത്.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ഏഷ്യാനെറ്റിന്റെ മികച്ച നടനുള്ള അവാര്‍ഡ് പൃഥ്വിക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ അവാര്‍ഡ് സമയത്ത് പൃഥ്വിയുടെ പ്രൊഫൈല്‍ ഏഷ്യാനെറ്റ് കാണിക്കാത്തതിനെ ചൊല്ലി വിവാദം കത്തി. അതോടെ എല്ലാവരും സഹതാപവുമായി പൃഥ്വിക്ക് പിന്നിലായി. എന്നാല്‍ ആ സഹതാപം ഒരാഴ്ചയേ നിന്നുള്ളൂ. ഏറ്റവും മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനെ തെരഞ്ഞെടുത്തപ്പോള്‍ പൃഥ്വിയും ആരാധകരും ഞെട്ടിയെന്നത് സത്യം.
അതിന്റെ വേദനയിലാണ് യഥാര്‍ത്ഥ ഞെട്ടല്‍ വന്നത്. സംഗീത സംവിധായകന്‍ രമേശ് നാരായണന്റെ വെളിപ്പെടുത്തലായിരുന്നു അത്. തന്റെ പുരസ്‌കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നാണ് രമേശ് നാരായണന്‍ പറഞ്ഞത്.
രമേശ് നാരായണന്‍ ആറ് പാട്ടുകളാണ് ചിത്രത്തിനു വേണ്ടി ചെയ്തത്. അതില്‍ മൂന്നെണ്ണം മാത്രമാണ് പുറംലോകമറിഞ്ഞത്. ഒരെണ്ണം മാത്രമേ സിനിമയിലുണ്ടായിരുന്നുള്ളൂ. ഈ മഴതന്‍, ശാരദാംബരം, പ്രിയമുള്ളവനേ എന്നീ മൂന്ന് ഗാനങ്ങളായിരുന്നു നാം കേട്ടത്. പി ജയചന്ദ്രന് മികച്ച ഗായകനുള്ള ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തത് ശാരദാംബരം എന്ന പാട്ടുകൂടിയാണ്. രമേശ് നാരായണന്‍ മികച്ച സംഗീത സംവിധായകനുമായി. എന്നു നിന്റെ മൊയ്തീന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറും സംഗീത സംവിധായകനുമായിരുന്നിട്ടും മോശം അനുഭവങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
എന്നു നിന്റെ മൊയ്തീനില്‍ തന്നെക്കൊണ്ട് സംഗീത സംവിധാനം ചെയ്യിച്ചതും പാട്ടുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതും പൃഥ്വിക്ക് ഇഷ്ടമായിരുന്നില്ല. എന്റെ പാട്ടുകള്‍ക്ക് അക്കാദമിക് നിലവാരും മാത്രമേയുള്ളുവെന്നായിരുന്നു പൃഥ്വിയുടെ വിലയിരുത്തല്‍. പാട്ടുകളെ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു പൃഥ്വിയുടെ തീരുമാനം.
പൃഥ്വിരാജ് അപ്പോഴേക്കും എം ജയചന്ദ്രനെ വിളിച്ച് പറഞ്ഞ് കഴിഞ്ഞിരുന്നു. പക്ഷേ എന്നിട്ടും എന്റെ പാട്ടുകള്‍ ചിത്രത്തില്‍ വന്നു. അതിനു കാരണം, പ്രൊഡ്യൂസര്‍ മാത്രമാണ്.
പൃഥ്വി ഇങ്ങനെ പെരുമാറാനുള്ള കാരണം എന്തെന്ന് എനിക്കറിയില്ല. സ്റ്റ്യുഡിയോയില്‍ പാട്ട് കേള്‍ക്കാനെത്തിയപ്പോള്‍ ഞാന്‍ പൃഥ്വിയെ വേണ്ടവിധത്തില്‍ സ്വീകരിച്ചില്ല, ബഹുമാനിച്ചില്ല എന്നൊക്കെയാണ് ആര്‍ എസ് വിമല്‍ എന്നോട് പറഞ്ഞത്. എന്താണതിലെ സത്യം എനിക്കറിയില്ല. പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്കുറപ്പിച്ച് പറയാനാകും, ഇത്രയും വര്‍ഷത്തെ എന്റെ അനുഭവത്തിനിടയില്‍ പൃഥ്വിയേയും വിമലിനേയും പോലെ എന്നെ മറ്റാരും അപമാനിച്ചിട്ടില്ല. ഇത് ആദ്യത്തെ അനുഭവമാണ്. ഭാവഗായകന്‍ പി. ജയചന്ദ്രനേയും പൃഥ്വി അപമാനിച്ചതായി രമേഷ് നാരായണന്‍ പറഞ്ഞു.
ഇതിന് ന്യായീകരണവുമായി സംവിധായകന്‍ രംഗത്തെത്തിയെങ്കിലും അതൊന്നും ജനം വിശ്വസിച്ചില്ല. കാരണം പൃഥ്വിരാജ് മുമ്പും സിനിമയില്‍ പലപ്പോഴും ഇടപെട്ടിട്ടുണ്ടെന്ന് സിനിമാക്കാര്‍ക്കെല്ലാമറിയാം.
അവാര്‍ഡ് കിട്ടിയില്ല എന്ന് മാത്രമല്ല ഏറെ അപമാനവും ഇതുകാരണം പൃഥ്വി നേരിട്ടു. ഇതിനെല്ലാം കാരണം കാഞ്ചനമാലയുടെ കണ്ണീരാണോ... ആ ഉമ്മയുടെ മരിക്കാത്ത ഓര്‍മ്മകളാണ് വിമലും പൃഥ്വിരാജും വിറ്റ് കാശാക്കിയത്. സിനിമ വിജയിച്ചിട്ട് പോലും ഒന്നവരെ കണ്ട് നല്ല വാക്ക് പറയാനോ അല്‍പം സഹായിക്കാനോ അവര്‍ മുതിര്‍ന്നില്ല.
കാഞ്ചനമാലയെത്തേടി പാര്‍വതി എത്തി ഏറെ ആശ്വസിപ്പിച്ചു. അതിന്റെ പ്രാര്‍ത്ഥനയും അവള്‍ക്ക് കിട്ടി. അതേസമയം തന്റെ മൊയ്തീനെ വിറ്റ് തിന്ന പൃഥ്വിക്കെതിരെ ആ ഉമ്മച്ചിയുടെ കണ്ണീര്‍ ഫലിച്ചു. ഒപ്പം രമേഷ് നാരായണനെപ്പോലെ, പി. ജയചന്ദ്രനെപ്പോലെയുള്ള ശുദ്ധ കലാകാരന്മാരുടെ കണ്ണീരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (42 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (49 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

Malayali Vartha Recommends