Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വീണ്ടും വഞ്ചക ഇമേജ്.... സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയാത്തയാളാണ് വിമല്‍; മൊയ്തീന്‍ തന്റെ സൃഷ്ടിയെന്ന് ചീഫ് അസോസിയേറ്റ് രാജന്‍

05 MARCH 2016 10:09 AM IST
മലയാളി വാര്‍ത്ത.

എന്ന് നിന്റെ മൊയ്തീന്റെ ഓപ്പറേഷന്‍ തുടരുന്നു. മറ്റൊരു ശക്തമായ നിലപാടുമായി സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആര്‍.ജെ. രാജന്‍. ഒരു ഓണ്‍ലൈനിലൂടെയാണ് രാജന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമയുടെ ചിത്രീകരണം ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചെയ്തിട്ടും പ്രതിഫലം തരാതെ സംവിധായകന്‍ ആര്‍.എസ് വിമല്‍ വഞ്ചിച്ചുവെന്ന് ആര്‍.ജെ. രാജന്‍ പറഞ്ഞു. സിനിമാ ചിത്രീകരണത്തില്‍ ഒരു ചുക്കും അറിയാത്ത വിമലിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തെങ്കിലും വഞ്ചന മാത്രമാണ് പ്രതിഫലമായി ലഭിച്ചത്. തനിക്കൊപ്പം സഹായികളായിരുന്ന രണ്ട് യുവാക്കള്‍ക്കും വിമലിന്റെ ചതിയിലൂടെ പ്രതിഫലം ഒന്നും ലഭിക്കാതെ നിരാശയോടെ തിരിച്ചു പോകേണ്ടിവന്നുവെന്നും രാജന്‍ സാക്ഷ്യപ്പെടുത്തുന്നു.
തമിഴ് സിനിമയിലെ തിരക്കുള്ള അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളാണ് ആര്‍.ജെ. രാജന്‍. മണിരത്‌നം അടക്കമുള്ള പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച സിനിമാ പ്രവര്‍ത്തകന്‍. പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുത്ത് സംവിധായകനെ സഹായിക്കുകയെന്നതാണ് ഇവരുടെ ടീമിന്റെ പ്രവര്‍ത്തനം. വിമലിന്റെ സുഹൃത്താണ് എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ പ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞതെന്നും തുടര്‍ന്ന് വിമല്‍ സംസാരിച്ച് സഹായം തേടുകയുമായിരുന്നെന്ന് രാജന്‍ പറയുന്നു. തമിഴില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരായ വിഷ്ണു ആനന്ദ്, മനോഹര്‍ എന്നിവരും ചേര്‍ന്നാണ് രാജന്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ വര്‍ക്ക് ഏറ്റെടുത്തത്. തമിഴിലൊക്കെ പതിവാണെങ്കിലും മലയാളത്തില്‍ ആദ്യമായാണ് ചീഫ് അസോസിയേറ്റ് ഡയറക്ടറെ വച്ച് സിനിമ ചിത്രീകരിക്കുന്നതെന്നും രാജന്‍ പറഞ്ഞു.
ഡിജിറ്റല്‍ സ്‌റ്റോറി ബോര്‍ഡ് തയ്യാറാക്കികൊണ്ട് തുടങ്ങിയ ഇവരുടെ വര്‍ക്ക് സിനിമായുടെ എല്ലാ തലങ്ങളിലും നിറഞ്ഞനിന്നു. ഒന്നു മുതല്‍ നൂറ്റി പതിനൊന്ന് സീന്‍ വരെ എഴുതിയ ഒരു പുസ്തകമായിരുന്നു വിമലിന്റെ അടുത്ത് ആകെയുണ്ടായിരുന്നത് . ഇതിനെ ഷോട്ട് ബൈ ഷോട്ടാക്കി മാറ്റി ഡിജിറ്റല്‍ സറ്റോറിയാക്കിയത് താനാണെന്ന് രാജന്‍ പറയുന്നു. 2014 ഓഗസ്റ്റ് 14നാണ് സിനിമയുടെ ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2014 സപ്തംബര്‍ 19ന് റിലീസ്. സപ്തംബര്‍ 18 വരെ താന്‍ സിനിമയുടെ ഓരോ പ്രവര്‍ത്തനത്തിലും ഒപ്പമുണ്ടായിരുന്നെങ്കിലും റിലീസോടെ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവര്‍ക്കുപോലും പ്രതിഫലം നല്‍കിയില്ലെന്നും രാജന്‍ പറയുന്നു. നിര്‍മാതാവ് നേരിട്ട് ശമ്പളം തരാന്‍ തയ്യാറായിരുന്നെങ്കിലും വിമല്‍ ഇടപെട്ട് തടയുകയും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വരുന്ന പണംപോലും വീതം വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നും രാജന്‍ പറയുന്നു.
അഞ്ചര കോടി ബഡ്ജറ്റിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയതെങ്കിലും അവസാനഘട്ടമായപ്പോഴേക്കും പന്ത്രണ്ട് കോടിയായെന്നാണ് വിമല്‍ കണക്ക് അവതരിപ്പിച്ചതെന്ന് രാജന്‍ പറയുന്നു. അഞ്ചരക്കോടികൊണ്ട് തീര്‍ക്കാവുന്ന സിനിമയ്ക്ക് വിമല്‍ കള്ളക്കണക്ക് എഴുതിയുണ്ടാക്കിയെന്നാണ് രാജന്റെ ആരോപണം. സിനിമ റിലീസ് ആകുന്നതിന് തൊട്ടുമുമ്പ്, 2015 ഓഗസ്റ്റില്‍ വിമല്‍ ഓഡി കാര്‍ ബുക്ക് ചെയ്തു. വീട് നിര്‍മാണം അടക്കമുള്ളവ നടന്നു. എന്നാല്‍ തനിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും പ്രതിഫലം നല്‍കാന്‍ തയ്യാറായില്ല. യഥാര്‍ത്ഥത്തില്‍ ആ സിനിമയുടെ സംവിധായകന്‍ വിമലാണെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അയാള്‍ക്ക് കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല.
പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഒട്ടും മെച്ചപ്പെട്ട പ്രകടനമായിരുന്നില്ല വിമലിന്റേത്. എല്ലാ വര്‍ക്കുകളും അതുകൊണ്ട്തന്നെ ഞങ്ങളാണ് ചെയ്തുതീര്‍ത്തത്. സിനിമ മികച്ചതാകണമെന്ന ആഗ്രഹം മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. തിരക്കഥ ഗ്രാഫിക്‌സ് തയ്യാറക്കല്‍ തുടങ്ങി ഷൂട്ടിംഗ് സ്‌ക്രിപ്റ്റ്, ലൈറ്റ്, ക്യാമറാ ആംഗിള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും താനാണ് ചെയ്തതെന്നും രാജന്‍ പറയുന്നു. പ്രതിഫലം തന്നില്ലെന്ന് മാത്രമല്ല, എറണാകുളത്തെ ഒരു സുഹൃത്തില്‍ നിന്ന് വിമല്‍ ആവശ്യപ്പെട്ടപ്രകാരം വാങ്ങികൊടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചുതരാന്‍ പോലും വിമല്‍ തയ്യാറായില്ലെന്നും രാജന്‍ ആരോപിക്കുന്നു. ഇതില്‍ കൂടുതല്‍ ഗൗരവമേറിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. വിമലിന്റെ കപടമുഖം പിച്ചികീറണമെന്നും തനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, അടുത്തു തന്നെ ഒരു മലയാള സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ട് തല്‍ക്കാലം അതിനു മുതിരുന്നില്ലെന്നും സിനിമ പുറത്തിറങ്ങിയ ശേഷം ഇതേകുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും രാജന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (6 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (7 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (7 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (7 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (10 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (11 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (11 hours ago)

Malayali Vartha Recommends