Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...

സുന്ദര നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി

07 MARCH 2016 11:40 PM IST
മലയാളി വാര്‍ത്ത.

കറുത്തൊരാള്‍ മലയാള സിനിമയില്‍ തകര്‍ത്താടിയത് കലാഭവന്‍ മണിയുടെ വരവോടെയായിരുന്നു. സീരിയലില്‍ അഭിനയിക്കാന്‍പോയി കലാഭവനില്‍ നിന്നും പുറത്തായ കലാഭവന്‍ മണി അഭിനയ രംഗത്തേക്ക് എത്തുന്നത് സുന്ദര്‍ദാസും ലോഹിതദാസും സല്ലാപത്തില്‍ അവസരം കൊടുത്തതോടെയാണ്. അതിന് മുന്‍പ് സമുദായം, അക്ഷരം എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് സല്ലാപത്തിലൂടെയായിരുന്നു. മുനവെച്ച മൂളിപ്പാട്ടും പാടി ഗ്രാമങ്ങളിലെ ചെത്തുകാരന്റെ തനിപകര്‍പ്പായി മാറിയ അഭിനയം ചെറിയ വേഷമാണെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ങ്യാ..ഹഹ....എന്ന ചിരിയായിരുന്നു ആദ്യകാലത്ത് മലയാള സിനിമയ്ക്ക് കലാഭവന്‍മണി. മിമിക്രിയില്‍ നിന്ന് സിനിമയിലെത്തിയ ഒരാള്‍ തൊണ്ണൂറുകളില്‍ മലയാളത്തില്‍ തുടരെയിറങ്ങിയ ഹാസ്യസിനിമകളിലെ നിത്യസാന്നിധ്യം. മലയാള സിനിമയില്‍ പല പരീക്ഷണങ്ങളും നടത്തിയ സംവിധായകന്‍ വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ മണിയുടെ സിനിമാതലവര മാറ്റി മറിച്ചു. അന്ധനായ തെരുവപാട്ടുകാരന്റെ ജീവിതത്തിലേക്ക് ഗംഭീരമായി പകര്‍ന്നാട്ടം നടത്തിയ മണി മലയാളികളെ അത്ഭുതപ്പെടുത്തി. സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടിയതോടെ മണിയുടെ സിനിമാ ജീവിതം പുതിയ വഴിക്കു തിരിഞ്ഞു. പക്ഷേ, മിമിക്രിയില്‍ നിന്നു വരുന്നവരെല്ലാം തമാശനടന്മാരാണെന്ന മുന്‍വിധി പിന്നീടും ഒരുപാടുകാലം മണിയെ തമാശവേഷം കെട്ടിച്ചു. ഇതിനെ തകര്‍ത്ത് സല്ലാപത്തിന്റെ തുടര്‍ച്ചയായി അഭിനയ സാധ്യതയുള്ള വേഷം പിന്നെ മണിക്ക് കൊടുത്തത് വിനയനാണ്. അവാര്‍ഡുകളുടെ പെരുമഴയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ കാഥാപാത്രത്തിന് മണിക്ക് ലഭിച്ചത്. സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ച് കിട്ടാതെ പോയപ്പോള്‍ മണി ബോധം കെട്ടുവീണതും വാര്‍ത്തയായി.

പിന്നീടും തമാശവേഷങ്ങള്‍ ചെയ്‌തെങ്കിലും കരുമാടിക്കുട്ടന്‍, ഗാര്‍ഡ്, ആകാശത്തിലെ പറവകള്‍, വാല്‍കണ്ണാടി, സ്വര്‍ണം തുടങ്ങിയ സിനിമകളില്‍ മികച്ച വേഷങ്ങള്‍ മണിയെ തേടിവന്നു. ഏറെ സിനിമകളില്‍ നായകനായി. വില്ലനായപ്പോള്‍ മണി കൂടുതല്‍ കരുത്തോടെ സ്‌ക്രീനില്‍ നിറഞ്ഞു. തമിഴിലും തെലുങ്കിലും കന്നടയിലും മണി താരമായി. കലാമണി എന്ന തമിഴര്‍ വിളിച്ച മണി രജനീകാന്തിന്റെയും വിക്രത്തിന്റെയും വിജയകാന്തിന്റെയുമൊക്കെ വില്ലനായി നിറഞ്ഞാടി. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചപ്പോഴും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മണി ശ്രദ്ധിച്ചിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരുടെ പട്ടികയില്‍ പേരെഴുതിചേര്‍ത്താണ് മണി അരങ്ങൊഴിയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു  (6 minutes ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (29 minutes ago)

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (5 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (6 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (6 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (8 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (9 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (10 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (11 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (11 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (11 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (11 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (11 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (11 hours ago)

Malayali Vartha Recommends