Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...

കാവ്യയെങ്ങനെ കാവ്യയായി... അമ്മ എല്ലാം തുറന്ന് പറയുന്നു

08 MARCH 2016 01:23 AM IST
മലയാളി വാര്‍ത്ത.

കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണല്ലോ. എന്നും കാവ്യയോടൊപ്പം സെറ്റിലും ജീവിതത്തിലും നിഴലായി നടന്ന അമ്മ ശ്യാമള കാവ്യയെപ്പറ്റി മനസ് തുറന്നു പറഞ്ഞു. പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.
ആണായാലും പെണ്ണായാലും അര്‍ഥമുള്ള പേരിടണമെന്ന് എനിക്കും മാധവേട്ടനും നിര്‍ബന്ധമായിരുന്നു. അതുകൊണ്ടാണ് ആദ്യത്തെ കുട്ടിക്ക് മിഥുന്‍ എന്നിട്ടത്. രണ്ടാമത് പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. അതുപോലെ തന്നെ സംഭവിച്ചു. അവള്‍ക്ക് നൈന എന്നു പേരിടണമെന്ന് പറഞ്ഞപ്പോള്‍ മാധവേട്ടന്‍ സമ്മതിച്ചില്ല. വീണ എന്ന പേരായിരുന്നു മാധവേട്ടനിഷ്ടം. പക്ഷേ എനിക്ക് യോജിപ്പില്ല.
ഏട്ടന്റെ ഭാര്യ പ്രസവിച്ചതും ഏതാണ്ട് ഇതേ സമയത്താണ്. അവര്‍ കുറെ പേരുകള്‍ എഴുതിവച്ചിരുന്നു. അക്കൂട്ടത്തിലുള്ള ഒരു പേര് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമിഷ്ടപ്പെട്ടു. അതാണ് കാവ്യ. ഏട്ടനും ഭാര്യയ്ക്കും ആ പേരിനോട് വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല.
നീലേശ്വരത്ത് ഞങ്ങള്‍ക്കൊരു തുണിക്കടയുണ്ട്. സുപ്രിയ ടെക്സ്റ്റയില്‍സ്. സ്‌റ്റോക്ക് വരുന്ന ദിവസം കാവ്യ അവിടെയുണ്ടാവും. അവള്‍ക്കിഷ്ടപ്പെട്ട ഡ്രസ്സ് എടുത്തിട്ടേ വീട്ടിലേക്ക് പോവുകയുള്ളൂ.അക്കാലത്ത് ഡ്രസ്സെടുക്കാന്‍ ഞങ്ങള്‍ പോകുന്നത് മംഗലാപുരത്തേക്കാണ്. അവിടെ നല്ല സെലക്ഷനുണ്ടാകും. സുന്ദരിയായി ഉടുത്തൊരുങ്ങി പോകാന്‍ കാവ്യയ്ക്ക് ഭയങ്കര ഇഷ്ടമാണ്.
കണ്‍മഷിയും പൗഡറുമൊക്കെയിട്ട് കണ്ണാടിക്കു മുമ്പില്‍ നിര്‍ത്തിയാല്‍ ഞാന്‍ കാണാതെ അവള്‍ സ്വന്തമായി ഒരു മേക്കപ്പുകൂടിയിടും. എന്നിട്ട് എന്റെ മുമ്പില്‍ വന്നുനിന്ന് ചോദിക്കും. അമ്മേ, ഞാനിപ്പൊ സുന്ദരിയായില്ലേ?
എല്‍.കെ.ജി മുതല്‍ ക്ലാസില്‍ ഫസ്റ്റായിരുന്നു. ഒരു കാര്യം ഒറ്റപ്രാവശ്യം കേട്ടാല്‍ മതി. മനസ്സിലിരുന്നുകൊള്ളൂം. ഒരു ദിവസം സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ ഭയങ്കര കരച്ചില്‍.
ഇനി മുതല്‍ മാലതിട്ടീച്ചറോട് മിണ്ടില്ല. എനിക്ക് ഒന്നാം റാങ്കേ തന്നുള്ളൂ. അടുത്തിരിക്കുന്ന കുട്ടിക്കെത്രയാന്നറിയ്വോ. പത്ത്...
കേട്ടപ്പോള്‍ എനിക്ക് ചിരിവന്നു. ഒന്നാം റാങ്കാണ് വലുതെന്ന് പറഞ്ഞിട്ടും അവള്‍ വിശ്വസിക്കുന്നില്ല.
ഒന്നിനേക്കാളും വലുത് പത്താണെന്ന് ടീച്ചറ് തന്നെയാ എന്നെ പഠിപ്പിച്ചത്...
സ്‌കൂള്‍ യുവജനോത്സവം വരുമ്പോള്‍ ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളാണ് മത്സരത്തിന് പങ്കെടുക്കുക. പക്ഷേ യു.കെ.ജിക്കാരിയായ കാവ്യ സമ്മതിക്കില്ല. തിരുവാതിരയുടെയും ഗ്രൂപ്പ് ഡാന്‍സിന്റെയും റിഹേഴ്‌സല്‍ നടക്കുന്നത് കണ്ടപ്പോള്‍ ടീച്ചറുടെ സാരിപിടിച്ച് ഒറ്റക്കരച്ചില്‍. എന്തു പറഞ്ഞിട്ടും രക്ഷയില്ല. എനിക്കും വരണം, ഡാന്‍സിന്.
ഒടുവില്‍ യുവജനോത്സവത്തിന്റെ നിയമങ്ങളെല്ലാം കാവ്യയ്ക്കുമുമ്പില്‍ തെറ്റി. ഗ്രൂപ്പ് ഡാന്‍സിനും തിരുവാതിരയ്ക്കും അവള്‍ മത്സരിച്ചു. സമ്മാനവും കിട്ടി.
വീട്ടില്‍ ആരുവന്നാലും അവരെ ശ്രദ്ധിച്ചിരിക്കും. പോയിക്കഴിഞ്ഞാല്‍ അവര്‍ ചെയ്തതുപോലെ അഭിനയിച്ചുകാണിക്കും. അതിഥികളെ സ്വീകരിക്കാന്‍ പ്രത്യേക താല്‍പ്പര്യമാണ്. ചായയുണ്ടാക്കി ഞാന്‍ മുമ്പിലെത്തുമ്പോള്‍ അതിഥികള്‍ സ്‌ക്വാഷ് കുടിക്കുന്നുണ്ടാവും.
നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ യുവജനോത്സവം വന്നാല്‍ അടുത്തുള്ളവര്‍ കാവ്യയെയും കൊണ്ടുപോകും. മോണോ ആക്ട് കാണുന്നത് ഇഷ്ടമായിരുന്നു. കണ്ടുകഴിഞ്ഞ് വീട്ടിലെത്തിയാല്‍ അതേപോലെ കാണിക്കും.
കല്യാണവീടുകളില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്ന കാലമായിരുന്നു അത്. കാവ്യയുമായി പോയാല്‍ അവള്‍ വെറുതെയിരിക്കില്ല. പാട്ടിനൊപ്പം ഡാന്‍സ് ചെയ്യും. മറ്റുള്ളവര്‍ കാണുമോ എന്ന ചമ്മലൊന്നും അവള്‍ക്കില്ല.
പാട്ടിനോടും ഡാന്‍സിനോടും താല്‍പ്പര്യമുള്ളതുകൊണ്ടാണ് അതു പഠിപ്പിക്കാന്‍ ചേര്‍ത്തത്. ഒരിക്കല്‍ മാധവേട്ടന്‍ എന്നോടു ചോദിച്ചു നമുക്ക് കുഞ്ഞിയെ സിനിമയില്‍ അഭിനയിപ്പിച്ചാലോ?
അതിന് ഈ നീലേശ്വരത്ത് എവിടെ സിനിമയെന്നായിരുന്നു എന്റെ മറുചോദ്യം. അന്ന് സിനിമ മദ്രാസിലും കൊച്ചിയിലുമായിരുന്നു. ഉത്തരമലബാറില്‍ നിന്നൊക്കെ ഒരാള്‍ സിനിമയിലെത്തണമെങ്കില്‍ വലിയ പ്രയാസമാണ്.
അതുകൊണ്ടാണ് അത്തരം ആഗ്രഹങ്ങളൊക്കെ മാറ്റിവച്ചത്. ഒരു ദിവസം രാത്രി മാധവേട്ടന്‍ വീട്ടിലേക്ക് വന്നത് പത്രക്കട്ടിംഗുമായാണ്. അതിലെ പരസ്യം എന്നെ കാണിച്ചു.
കമല്‍ സംവിധാനം ചെയ്യുന്ന 'പൂക്കാലം വരവായി' എന്ന സിനിമയിലേക്ക് കൊച്ചുകുട്ടികളെ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ അയക്കുക.
ഞാനതിന് വലിയ പ്രാധാന്യം കൊടുത്തില്ല. മാധവേട്ടന്‍ കാവ്യയുടെ ഒരു ഫോട്ടോ അയച്ചുകൊടുത്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു കത്തുവന്നു.
കുട്ടിയുമായി ലൊക്കേഷനിലെത്തണം. ബേബി ശ്യാമിലിയുടെ കൂട്ടുകാരിയായിട്ടാണ് അഭിനയം. മോള്‍ക്ക് അത് അഭിനയമാണെന്നൊന്നും തോന്നിയില്ല. കുട്ടികള്‍ക്കൊപ്പം ബസില്‍ കയറണം. ക്ലാസിലിരിക്കണം. എന്നൊക്കെ കമല്‍സാര്‍ പറയുമ്പോള്‍ അതേപോലെ ചെയ്തു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ കാവ്യയ്ക്ക് സങ്കടമായിരുന്നു.
കാരണം ചെറിയ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവരുമായും അവള്‍ നല്ല കമ്പനിയായി. പിന്നീട് പത്തു സിനിമകളില്‍ ബാലതാരമായി വേഷമിട്ടു. ക്ലാസില്ലാത്ത ദിവസങ്ങളിലും വെക്കേഷന്‍ കാലത്തുമൊക്കെയായിരുന്നു ഷൂട്ടിംഗ്.
എട്ടാം ക്ലാസിലെത്തിയതോടെ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു. കാരണം ഇനി അഭിനയത്തിനുപോയാല്‍ പഠിത്തം പ്രശ്‌നമാവും. അവളെക്കൊണ്ട് ഡിഗ്രിയൊക്കെ എടുപ്പിച്ച് കല്യാണം കഴിപ്പിക്കാനായിരുന്നു ഞങ്ങളുടെ ആഗ്രഹം.
ആ സമയത്താണ് സംവിധായകന്‍ താഹ വിളിച്ചത്. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന സിനിമയിലെ നായികയാവാന്‍. ഷീലാമ്മയുടെ മകന്‍ വിഷ്ണുവായിരുന്നു നായകന്‍. കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി.
നായികയാകാനുള്ള പ്രായമൊന്നും ആയിട്ടില്ല. മാത്രമല്ല, അവളിപ്പോള്‍ പഠിക്കുകയാണ്.
ഒന്‍പതാം ക്ലാസിലെത്തിയ സമയത്താണ് സംവിധായകന്‍ സുന്ദര്‍ദാസും സുഹൃത്തുക്കളും നീലേശ്വരത്തെ വീട്ടിലേക്കുവന്നത്. മൂകാംബികയിലേക്ക് പോകുന്ന വഴിയാണ്. മോളോട് കുറേനേരം സംസാരിച്ചു. പാട്ടൊക്കെ പാടിപ്പിച്ചു. അതിനുശേഷം വന്ന കാര്യം പറഞ്ഞു. അടുത്ത സിനിമയില്‍ കാവ്യയെ നായികയാക്കണമെന്നാണ് ആഗ്രഹം. നായകന്‍ കണ്ണൂരിലെ വിനീത്.
നായികയാകാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് അവരെ യാത്രയയച്ചത്. മാര്‍ച്ച് മാസത്തില്‍ ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയില്‍ ദിലീപിന്റെ നായികയാകാന്‍ ക്ഷണിച്ചു. പരീക്ഷയായതിനാല്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ വിടുന്ന മട്ടില്ല. ഒന്‍പതാം ക്ലാസ് പരീക്ഷയല്ലേ എന്നായി അവര്‍. എല്ലാ ക്ലാസും ഞങ്ങള്‍ക്ക് തുല്യമായിരുന്നു. പഠിക്കുന്ന കുട്ടിയെ പരീക്ഷ എഴുതിക്കാതിരിക്കുന്നത് വലിയ ദ്രോഹമായിരിക്കും.
അതുകൊണ്ടുതന്നെ ഇല്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. വന്നുകയറുന്ന മഹാലക്ഷ്മിയെ പുറംകാലുകൊണ്ട് തട്ടിക്കളയരുതെന്ന് പലരും ഉപദേശിച്ചു. പക്ഷേ ഞങ്ങള്‍ക്ക് അഭിനയത്തേക്കാള്‍ പ്രാധാന്യം പഠനമായിരുന്നു. ആ വേഷം പിന്നീട് ചെയ്തത് ജോമോളാണ്.
പൂക്കാലം വരവായി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ലാലുവിനെ (ലാല്‍ജോസ്) പരിചയപ്പെടുന്നത്. കമല്‍സാറിന്റെ അസിസ്റ്റന്റായിരുന്നു ലാലു. പിന്നീട് ഇടയ്ക്കിടയ്ക്ക് വിളിക്കും. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ ചോദിക്കും. ആ വര്‍ഷം പരീക്ഷയുടെ സമയത്ത് ലാലു വിളിച്ചു.
ചേച്ചീ, ഏപ്രില്‍ ഒന്നാം തീയതി എന്റെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുകയാണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നാണ് പേര്. നായകന്‍ ദിലീപ്. നായികയായി കാവ്യയെയാണ് കണ്ടുവച്ചിരിക്കുന്നത്. തിരിച്ചെന്തെങ്കിലും പറയുന്നതിന് മുമ്പ് ലാലു വീണ്ടും ഇടപെട്ടു.
പറ്റില്ലെന്ന് മാത്രം പറയരുത്. വെക്കേഷന്‍ കാലത്താണ് ഷൂട്ടിംഗ്. ഈ സിനിമ ചെയ്തതിനുശേഷം ഇഷ്ടമല്ലെങ്കില്‍ അഭിനയിക്കേണ്ട. ദാവണിയും ബ്ലൗസുമാണ് വേഷം. എന്നു പറഞ്ഞ് ഫോണ്‍ കട്ടുചെയ്തു.
ലാലുവിനോട് എന്തുപറയണം എന്ന ടെന്‍ഷനിലായി ഞങ്ങള്‍. കാവ്യ സിനിമയില്‍ അഭിനയിക്കുന്നതിനോട് മിഥുനും താല്‍പ്പര്യമില്ല. പക്ഷേ ഇക്കാര്യം അറിഞ്ഞപ്പോള്‍ അവന്റെ മനസ് മാറി. ലാലുച്ചേട്ടന്റെ പടമല്ലേ, അമ്മേ. ക്ലാസ് നഷ്ടപ്പെടാത്ത സമയമായതിനാല്‍ ചെയ്തു നോക്കിക്കൂടെ?
അങ്ങനെയാണ് ഞങ്ങള്‍ സമ്മതിച്ചത്. ഷൂട്ടിംഗിന് പോകുന്നതിന്റെ തലേ ദിവസം ഞാന്‍ കാവ്യയോട് പറഞ്ഞു. കുഞ്ഞിയുടെ ആദ്യത്തെയും അവസാനത്തെയും സിനിമയാണിത്. അതുകൊണ്ട് വേറൊന്നും മനസ്സില്‍ കാണരുത്.
അവള്‍ അനുസരണയോടെ തലകുലുക്കി. ഒന്നരമാസം പെട്ടെന്നുകഴിഞ്ഞു. സിനിമ റിലീസായപ്പോള്‍ സൂപ്പര്‍ഹിറ്റായി. അതോടെ കാവ്യയെ നായികയാക്കി സിനിമയെടുക്കാന്‍ ഇഷ്ടം പോലെ നിര്‍മ്മാതാക്കളും സംവിധായകരും വന്നു. പത്താംക്ലാസിലായതിനാല്‍ ആ സമയത്ത് അഭിനയത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല.
ഇക്കാര്യം പറഞ്ഞ് പതിനഞ്ചോളം സിനിമകള്‍ ഒഴിവക്കേണ്ടിവന്നു. നല്ല സിനിമയാണെങ്കില്‍ പരീക്ഷ കഴിഞ്ഞ് ആലോചിക്കാം എന്നായിരുന്നു ഞങ്ങളുടെ നിലപാട്. കണക്കായിരുന്നു അവസാനത്തെ പരീക്ഷ. അതിന്റെ തലേദിവസം സത്യന്‍സാര്‍ (സത്യന്‍ അന്തിക്കാട്) വിളിച്ചു.
നാളെ പരീക്ഷ തീരുകയല്ലേ. മറ്റന്നാള്‍ രാത്രി ഗോവയിലേക്ക് ട്രെയിന്‍ കയറുക. ഷൂട്ടിംഗ് തുടങ്ങിയ എന്റെ സിനിമയില്‍ നല്ലൊരു വേഷമുണ്ട്, കാവ്യയ്ക്ക്.
സത്യന്‍സാറുമായും നല്ല ബന്ധമാണ്. അതുകൊണ്ടുതന്നെ പറ്റില്ലെന്ന് പറയാന്‍ കഴിയില്ല. കൊച്ചു കൊച്ചു സന്തോഷങ്ങളി'ല്‍ എത്തിപ്പെടുന്നത് അങ്ങനെയാണ്. അവിടം മുതല്‍ തുടങ്ങുകയായിരുന്നു കാവ്യയുടെ സിനിമാജീവിതം.
നീലേശ്വരം വിട്ട് കൊച്ചിയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങള്‍ക്കവിടെ സ്വന്തമായി ഒരു ബില്‍ഡിംഗുണ്ടായിരുന്നു. അതിലായിരുന്നു സുപ്രിയ ടെക്സ്റ്റയില്‍സ്. തൊട്ടടുത്ത് ഒരു പാലം വരുന്നതിനാല്‍ കട ഒഴിയണമെന്ന് പി.ഡബ്ല്യൂ.ഡി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതോടെ തുണി വിറ്റുതീര്‍ത്ത് ഞങ്ങള്‍ കടപൂട്ടി. ഒരുവര്‍ഷം കാത്തിരുന്നിട്ടും പാലംപണി നീങ്ങാതെവന്നപ്പോള്‍ നിരാശയായി. ആ സമയത്ത് കൂടുതലും ഷൂട്ടിംഗ് കൊച്ചിയിലായിരുന്നു. മിഥുന്‍ പഠിക്കുന്നതും കൊച്ചിയില്‍ത്തന്നെ.
എങ്കില്‍ താമസം കൊച്ചിയിലാക്കാമെന്ന് കരുതി. അങ്ങനെ കൊച്ചിയിലെത്തി. പതുക്കെപ്പതുക്കെ ഇവിടെ വീടെടുത്തു. അഞ്ചുവര്‍ഷം കഴിഞ്ഞാണ് അവിടെ പാലംപണി പൂര്‍ത്തിയായത്.
മിഥുന്‍ ഡിസൈനിംഗായിരുന്നു പഠിച്ചത്. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം തുടങ്ങുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞത് അവനാണ്. ഞങ്ങള്‍ പിന്തുണച്ചതോടെ കാര്യങ്ങള്‍ എളുപ്പം നീങ്ങി. 'ലക്ഷ്യ ഡോട്ട്‌കോം' തുടങ്ങിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഡ്രസ്സൊക്കെ സെലക്ട് ചെയ്യുന്നത് എല്ലാവരും ചേര്‍ന്നാണ്. കാവ്യയാണ് മോഡല്‍. നല്ല ലാഭത്തിലാണിപ്പോള്‍ ലക്ഷ്യ നീങ്ങിക്കൊണ്ടിരിക്കുന്നത്. നീലേശ്വരത്തെ സുപ്രിയ ടെക്സ്റ്റയില്‍സ് പൂട്ടിപ്പോയതിന്റെ സങ്കടം മാറിയതിപ്പോഴാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു  (6 minutes ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (29 minutes ago)

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (5 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (6 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (6 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (8 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (9 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (10 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (11 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (11 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (11 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (11 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (11 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (11 hours ago)

Malayali Vartha Recommends