Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

മണി ഏതു നേരത്തും സത്യം വിളിച്ചു പറയാന്‍ ചങ്കൂറ്റമുള്ള വ്യക്തിയെന്ന് മോഹന്‍ലാല്‍

08 MARCH 2016 12:03 PM IST
മലയാളി വാര്‍ത്ത.

വിവിധ വിഷയങ്ങളില്‍ ബ്ലോഗ് എഴുതുന്ന മോഹന്‍ലാല്‍ എന്തുകൊണ്ട് ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ച മണിയെക്കുറിച്ചു മൗനം പാലിക്കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന ചോദ്യം. സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം

മനോരമയ്ക്കു നല്‍കിയ കുറിപ്പിലാണ് മണിയെക്കുറിച്ചു മോഹന്‍ലാല്‍ പറയുന്നത്. ഏതു നേരത്തും സത്യം വിളിച്ചു പറയാന്‍ ചങ്കൂറ്റമുള്ള വ്യക്തിയായിരുന്നു കലാഭവന്‍ മണി. എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യരില്‍ ഒരാള്‍. ആ മണിക്കുവേണ്ടി ഒരു ചാനല്‍ മൈക്കിനു മുന്നില്‍ അനുശോചനം പറയാന്‍ എന്റെ മനസ്സില്‍ ഒന്നുമില്ലായിരുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.ആ മരണം എന്നിലുണ്ടാക്കിയത് നിസ്സംഗത മാത്രമെന്നു മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു. ആരോടും ഒന്നും പറയാന്‍ തോന്നിയില്ല എന്നതാണു സത്യം. പത്മരാജന്‍ സാറിന്റേയും ആലുംമൂടന്‍ ചേട്ടന്റെയും മരണം ഞാന്‍ തൊട്ടടുത്തു കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ നിസ്സംഗതയായിരുന്നു ഈ വിവരം കിട്ടിയപ്പോഴുമെന്നു മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

കലാഭവന്‍ മണി മരിച്ചിട്ടു തൊട്ടടുത്ത ദിവസം നിങ്ങള്‍ എന്താണു എവിടെയും ഒന്നും പറയാതിരുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പലരും ചോദിക്കുന്നതു കണ്ടു. ഇതിനു ഞാന്‍ മറുപടി പറയേണ്ടതില്ലെന്നു ആദ്യം കരുതിയതാണ്. എന്നാല്‍ എനിക്കിപ്പോള്‍ ഇതു കുറിക്കണം എന്നു തോന്നുന്നു.

മണി ആശുപത്രിയിലെത്തിയതു മുതല്‍ ഞാന്‍ അവിടെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ടാകുമ്പോഴേക്കും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു മണി അപകടത്തിലേക്കാണു പോകുന്നതെന്ന്. മണിയെ ആശുപത്രിയിലെത്തിച്ചതുപോലും അധികമാരും അറിഞ്ഞിരുന്നില്ല. അന്നു രാവിലെ മാത്രമാണു പലരും ഇതറിയുന്നത്. മണിയുടെ മരണം എന്നിലുണ്ടാക്കിയത് ഒരു നിസ്സംഗതയാണ്. ആരോടും ഒന്നും പറയാന്‍ തോന്നിയില്ല എന്നതാണു സത്യം. പത്മരാജന്‍ സാറിന്റേയും ആലുംമൂടന്‍ ചേട്ടന്റെയും മരണം ഞാന്‍ തൊട്ടടുത്തു കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ നിസ്സംഗതയായിരുന്നു ഈ വിവരം കിട്ടിയപ്പോഴും.

മണി എല്ലാം തുറന്നു പറയുന്ന വല്ലാത്തൊരു പ്രകൃതമായിരുന്നു. വീട്ടിലെ ചെറിയ കാര്യങ്ങള്‍പോലും പങ്കുവച്ചു. രോഗത്തിനു മുന്നിലുള്ള നിസ്സഹായതയെക്കുറിച്ചു പറഞ്ഞപ്പോള്‍ മാത്രം ഞാനിതുവരെ കാണാത്തൊരു മണിയെ കണ്ടു. കരള്‍ രോഗത്തില്‍നിന്നും രക്ഷപ്പെടാനുള്ള വൈദ്യശാസ്ത്ര വഴികളെക്കുറിച്ചു അന്നു ഞങ്ങള്‍ സംസാരിച്ചു. മണിയെ ജീവിതത്തില്‍ ആദ്യമായി തളര്‍ന്നു കാണുകയായിരുന്നു.

മണി വീട്ടില്‍നിന്നു വിളിച്ചു അമ്മയ്ക്കു ഫോണ്‍ കൊടുക്കാറുണ്ട്. അവരുമായും പലതും സംസാരിക്കാറുണ്ട്. സഹപ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റു പല ബന്ധവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. വളരെ സ്വകാര്യമായ നിമിഷങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു.

ചിലര്‍ ഈ ലോകത്തുനിന്നു പോയി എന്നു നമുക്കു പറയാന്‍ തോന്നില്ല. അതേക്കുറിച്ചു സംസാരിക്കാന്‍ തോന്നില്ല. നാം അതു മറക്കാന്‍ ശ്രമിക്കും. ഇവിടെ എവിടെയോ ഉണ്ടെന്നു വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. വളരെ വേണ്ടപ്പെട്ടവര്‍ ഇല്ലാതായവര്‍ക്കു ആ വേദന മനസ്സിലാകും. എനിക്കു മണി വളരെ വേണ്ടപ്പെട്ട ഒരാളായിരുന്നു. എന്തിനും കൂടെ നില്‍ക്കാം എന്നു പറയുന്നൊരു ധൈര്യമായിരുന്നു. ചിലരുമായി പുറത്തു കാണിക്കുന്നതിലും അപ്പുറത്തൊരു ബന്ധം നമുക്കുണ്ടാകും. മണിയുമായി ഉണ്ടായിരുന്നത് ആ അടുപ്പമാണ്.

എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യരില്‍ ഒരാളാണ് മണി. എതു നേരത്തും സത്യം പറയാനുള്ള ചങ്കൂറ്റം മണിക്കുണ്ടായിരുന്നു. ഒരു ചാനല്‍ മൈക്കിനു മുന്നില്‍ അനുശോചനം പറയാന്‍ എന്റെ മനസ്സില്‍ ഒന്നുമില്ലായിരുന്നു. ഞാന്‍ അന്നു രാത്രി മുഴുവന്‍ ശ്രമിച്ചതു പതിവുപോലെ ജീവിതം തിരക്കു പിടിപ്പിച്ച് മണിയുടെ വേര്‍പാടു മറക്കാനാണ്. നിറഞ്ഞുനില്‍ക്കെ പെട്ടെന്നു ജീവിതത്തില്‍നിന്നും പടിയിറങ്ങിപ്പോയ ഒരാളെയോര്‍ത്തു നീറി നീറി ജീവിക്കുന്ന മണിയുടെ ഭാര്യയോടും മകളോടും എന്തു പറയണമെന്നുപോലും അറിയില്ല. സിനിമയിലുള്ള ഒരോരുത്തര്‍ക്കും മണിയെക്കുറിച്ചു എന്തെങ്കിലും സ്വകാര്യമായ ചില കാര്യങ്ങള്‍ പറയാനുണ്ടാകും. എല്ലാവരുടെയും ജീവിതത്തില്‍ മണി എപ്പോഴെങ്കിലും തൊട്ടുകാണും.

മണി മരിച്ചു ഫ്രീസറില്‍ കിടക്കുന്നതിന്റെ ചിത്രം വാട്ട്‌സാപ്പില്‍ കണ്ടപ്പോഴുണ്ടായ അസ്വസ്ഥത മറ്റാര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല. വീണ്ടുമതെടുത്തു നോക്കാനാകുന്നില്ല. എന്റെ മുന്നില്‍ ജീവിത വേദനകളും കുട്ടിക്കാലവുമെല്ലാം തുറന്നുവച്ചു കണ്ണുനിറച്ച ഒരാളാണു ഇല്ലാതായത്. അതിനു മുന്‍പു എന്റെ മുന്നില്‍ ഒരാളും ഇത്രയും സത്യസന്ധമായി ജീവിതം തുറന്നുവച്ചിട്ടില്ല. ചില ബന്ധങ്ങളുടെ ആഴം പുറത്തു പറയാവുതല്ല. അടുത്തകാലത്തൊന്നും ഒരു മരണവും എന്നെ ഇത്രയേറെ നിസ്സംഗനാക്കിയിട്ടില്ല. മരണ വാര്‍ത്തയുടെ പത്രംപോലും മറിച്ചുനോക്കി ഞാന്‍ മാറ്റിവച്ചു. രണ്ടു ദിവസം വല്ലാത്ത ദിവസങ്ങളായിരുന്നു. പതിവിലും കൂടുതല്‍ ജോലി ചെയ്തു അതു മറക്കാന്‍ നോക്കി. ഒരു മരണത്തെക്കുറിച്ചു ഇതില്‍ കൂടുതലൊന്നും പറയാന്‍ എനിക്കറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (11 minutes ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (18 minutes ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (44 minutes ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (7 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (8 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (9 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (14 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (14 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (14 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (14 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (14 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (14 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (15 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (15 hours ago)

Malayali Vartha Recommends