വേദന മറക്കാന്‍ ബച്ചന്‍ ദിവസവും കഴിച്ചിരുന്നത് 10 പെയിന്‍കില്ലര്‍

വേദന കടിച്ചമര്‍ത്താന്‍ താന്‍ ദിവസവും എട്ട് മുതല്‍ 10 വേദനസംഹാരികള്‍ വരെ കഴിച്ചിരുന്നെന്ന് അമിതാഭ് ബച്ചന്‍. 2000 ടൂബര്‍ കുലോസിസ് പിടിപെട്ടപ്പോഴായിരുന്നു ഇത്. കോന്‍ ബനേഗാ കരോര്‍ പതിയുടെ ചിത്രീകരണ സമയത്തായിരുന്നു ഈ സംഭവങ്ങള്‍. 1970ല്‍ കൂലി എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ താരം അപകടത്തില്‍ പെട്ടിരുന്നു. അന്ന് രക്തം നല്‍കിയ ആളില്‍ നിന്നാണ് രോഗം പിടിപെട്ടത്. അതും മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം.
രോഗം പിടിപെട്ടതോടെ അധികസമയം ഇരിക്കാനോ, കിടക്കാനോ പറ്റില്ല. അതോടെയാണ് വേദന സംഹാരികള്‍ കഴിച്ച് തുടങ്ങിയത്. ഒരു വര്‍ഷം വരെ അത് തുടര്‍ന്നു. ഒരു വര്‍ഷത്തെ ചികില്‍സയോടെ രോഗം ഭേദമായി. ഇന്ന് ടൂബര്‍ കുലോസിനെതിരെയുള്ള ബോധവല്‍ക്കരണ, പ്രതിരോധ പരിപാടികള്‍ക്ക് താരം നേതൃത്വം നല്‍കുന്നു. മറ്റൊന്നും കൊണ്ടല്ല, തന്നെ പോലെ പോപ്പുലറായ ഒരാള്‍ കാര്യങ്ങള്‍ പറയുമ്പോള്‍ ജനം കൂടുതല്‍ ശ്രദ്ധിക്കുമെന്ന് താരം പറഞ്ഞു.
വളരെ ഹൈജീനിക്കായ ചുറ്റുപാടില്‍ കഴിയുന്ന തനിക്ക് ഈ രോഗം വന്നെങ്കില്‍ മറ്റാര്‍ക്കും വരില്ലെന്ന് എന്താണ് ഉറപ്പ്, ടൂബര്‍ കുലോസിസില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ അമേരിക്ക 100 മില്യണ്‍ ഡോളറാണ് സഹായമായി നല്‍കുന്നത്. ഇന്ത്യയില്‍ 15 മില്യണ്‍ ആളുകള്‍ക്ക് ടൂബര്‍ കുലോസിസ് ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























