രണ്ടാം ഭാര്യയും ഫലിച്ചില്ല... സിനിമാ താരം ആത്മഹത്യ ചെയ്തത് രണ്ടാം വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികഞ്ഞപ്പോള്‍

വഴിവിട്ട ജീവിതങ്ങള്‍ സിനിമാക്കാരുടെ കുടുംബം ഇല്ലാതാകുന്നു എന്നതിന്റെ അവസാന കാഴ്ചയായി തമിഴ് താരം സായി പ്രശാന്തിന്റെ ആത്മഹത്യ മാറുന്നു. ചെന്നൈയിലെ വീട്ടിലാണ് ഇന്നലെ സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഒറ്റപ്പെടലും മാനസിക സമ്മര്‍ദം മൂലമാകാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടി, മൂന്ന് മാസം മുന്‍പാണ് സായി രണ്ടാമത് വിവാഹം കഴിച്ചത്.
കിലാപോക്ക് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി സായിയുടെ ഭൗതിക ശരീരം മാറ്റിയിട്ടുണ്ട്. സീരിയലുകളിലെ സജീവ സാന്നിധ്യമായ സായി പത്തോളം സിനിമകളിലും വേഷമിട്ടിരുന്നു. തമിഴ് സീരിയലുകളിലെ സജീവ സാന്നിധ്യമായ സായി പത്തോളം സിനിമകളിലും വേഷമിട്ടിരുന്നു.
ഹോസൂറില്‍ താമസിക്കുന്ന പ്രശാന്തിന്റെ രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗവും തമിഴ്‌നാട്ടിലെ ബി.ജെ.പി യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്ന ലളിതാ എസ് സുഭാഷാണ് പ്രശാന്തിന്റെ അമ്മ. ടെലിവിഷന്‍ രംഗത്തു മാത്രമല്ലാതെ പത്ത് ഫീച്ചര്‍ ഫിലിമുകളിലും പ്രശാന്ത് അഭിനയിച്ചിട്ടുണ്ട്. പ്രശസ്തമായ തമിഴ് മ്യൂസിക്ക് ചാനലില്‍ വീഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചു തുടങ്ങിയ പ്രശാന്ത് പിന്നീട് സീരിയലുകളിലേക്ക് മാറുകയും സ്വഭാവനടനായി അഭിനയിക്കുകയും ചെയ്തു. സണ്‍മ്യൂസിക്കിലും വി.ജെയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അണ്ണാമലൈയ്, സെല്‍വി, അരസി എന്നിവയാണ് പ്രശാന്ത് അഭിനയിച്ച പ്രധാന സീരിയലുകള്‍. മുന്‍ദിനം പാര്‍ത്തേനേ, നേരം,തെഗിദി, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജോഡി നമ്പര്‍ വണ്‍, ദില്‍ ദില്‍ മനദില്‍ എന്നീ റിയാലിറ്റി ഷോകളിലും പ്രശാന്ത് പങ്കെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























