Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആനിയുമായുള്ള പ്രണയ കഥ ഷാജി കൈലാസ് വായനക്കാരുമായി പങ്കുവയ്ക്കുന്നു

16 MARCH 2016 02:32 AM IST
മലയാളി വാര്‍ത്ത.

More Stories...

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

ആനിയുമായുള്ള പ്രണയത്തിന്റെ മധുരത്തിന് ഒരിത്തിരി കയര്‍പ്പ് പോലും കലര്‍ത്താതെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഷാജി കൈലാസ് മനസ്സില്‍ സൂക്ഷിക്കുകയാണ്. തന്റെ മനസ്സിലുള്ള മധുരത്തെ ഇരട്ടി മധുരമായി ഷാജി കൈലാസ് വായനക്കാരിലേക്ക് എത്തിക്കാനായി മനസ്സ് തുറക്കുന്നു.
ഒരിക്കല്‍ പാച്ചിക്ക (ഫാസില്‍)യുടെ സിനിമയ്ക്കായി ഒരു നടിയെ തേടിയുള്ള അന്വേഷണം ചെന്നു നിന്നത് അമ്മയാണെ സത്യം എന്ന സിനിമയുടെ ഡബ്ബിംഗിനിടയിലാണ്.
അരുണാചലം സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രയെ ഞാനാദ്യമായി നേരില്‍ക്കാണുന്നത്. അതിനുമുമ്പ് പല മാഗസിനുകളിലും കണ്ട ആ മുഖം പെട്ടെന്ന് എന്റെ മനസ്സില്‍ ഒരിടം നേടിയെന്ന് എനിക്കു തോന്നി.
അതിനുശേഷമാണ് രുദ്രാക്ഷം എന്ന സിനിമയിലേക്ക് ഞാന്‍ ക്ഷണിക്കുന്നത്. ലൊക്കേഷനില്‍ പൊതുവെ ഞാന്‍ വളരെ കടുംപിടുത്തക്കാരനാണ്. ചിത്രയാണെങ്കില്‍ എല്ലാവരോടും ചിരിച്ചുകളിച്ച് തമാശ പറഞ്ഞുനടക്കുന്ന സ്വഭാവക്കാരിയും.
പക്ഷേ എന്താണെന്നറിയില്ല അവളുടെ തമാശയും കളിയുമെല്ലാം അവളറിയാതെ ഞാനാസ്വദിക്കുന്നുണ്ടായിരുന്നു. എന്നെപ്പേടിച്ച് പലപ്പോഴും അവള്‍ മൂഡോഫായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
എന്നെ കാണുമ്പോഴുള്ള അവളുടെ മുഖഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. പേടി മാത്രമല്ല അവളുടെ കണ്ണുകളിലെ തിളക്കവും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പല നാടകീയസംഭവങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഷൂട്ടിംഗ് തീര്‍ന്നു.
അതിനിടയില്‍ ചിത്ര മറ്റു സിനിമകളില്‍ സജീവമായിരുന്നു. മഴയെത്തും മുന്‍പേ എന്ന സിനിമ ചിത്രയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തു. ഒന്ന് അഭിനന്ദിക്കണമെന്ന് എനിക്കു തോന്നി.
അവരുടെ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചപ്പോള്‍ അച്ഛനാണ് കോള്‍ എടുത്തത്. അദ്ദേഹത്തോട് ഞാന്‍ വിവരം പറഞ്ഞു. അദ്ദേഹം അവള്‍ക്ക് ഫോണ്‍ കൊടുത്തു. അവളുടെ കഴിവിനെ ഒരുപാട് സ്‌നേഹിച്ച വ്യക്തിയാണ് ഞാന്‍.
ഒരിക്കല്‍ ഞാനും രണ്‍ജിപണിക്കരും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ചിത്രയെക്കുറിച്ച് പറഞ്ഞു. എനിക്ക് ചിത്രയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞതുകേട്ട് രണ്‍ജിയുടെ ചിരി ഞാനിപ്പോഴും മറന്നിട്ടില്ല.
രണ്‍ജിപണിക്കര്‍ അപ്പോള്‍ത്തന്നെ ചിത്രയോട് കാര്യം പറഞ്ഞു. അവളില്‍ നിന്നും അനുകൂലമായ മറുപടിയാണ് കിട്ടിയത്. എന്നാല്‍ ഞങ്ങള്‍ ഒരിക്കല്‍പ്പോലും ഫോണില്‍ സംസാരിക്കുകയോ പരസ്പരം കത്തയയ്ക്കുകയോ ചെയ്തിട്ടില്ല. ഒരു ഗോസിപ്പുകളിലും ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് വന്നിട്ടില്ല.
ഒരിക്കല്‍ എന്തോ ആവശ്യത്തിനായി ചെന്നൈയ്ക്ക് പോകാന്‍ തയ്യാറായി വിമാനത്താവളത്തിലെത്തിയപ്പോള്‍ അവിടെ ചിത്രയെ കണ്ടു. ടിക്കറ്റ് നോക്കിയപ്പോള്‍ അടുത്തടുത്ത സീറ്റും. ചിത്രയെ കണ്ട നിമിഷം മുതല്‍ എന്റെ പെണ്ണായി സങ്കല്‍പ്പിച്ചിരുന്നു.
അവളോടുള്ള പ്രണയം തുറന്നുപറഞ്ഞ നിമിഷം മുതല്‍ അവളുടെ വിരലില്‍ അണിയിക്കാന്‍ ഒരു മോതിരവുമായാണ് നടക്കുന്നത്. ഫ്‌ളൈറ്റില്‍ കയറിയിരുന്നു. വിമാനം പറന്നുതുടങ്ങി. ഞാന്‍ ചിത്രയോടു വിരലുകള്‍ നീട്ടാന്‍ പറഞ്ഞു.
അവള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കേ ഞാനാ വിരലുകളില്‍ മോതിരമണിയിച്ചു. എന്നിട്ട് നമ്മുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇനി കല്യാണത്തിനു കാണാം എന്നു പറഞ്ഞു.
ഇതേസമയം ഇതിലും വലിയ നാടകീയരംഗങ്ങളാണ് എന്റെ വീട്ടില്‍ അരങ്ങേറിക്കൊണ്ടിരുന്നത്. എന്നെ എങ്ങനെയെങ്കിലും പിടിച്ച് കെട്ടിച്ചേ മതിയാകൂ എന്ന തീരുമാനത്തിലായിരുന്നു അമ്മ ജാനകി.
ഒരു ഞായറാഴ്ച പകല്‍ സ്‌റ്റെയര്‍ കേസിറങ്ങി വരുമ്പോള്‍ ഡൈനിംഗ് ടേബിളില്‍ വിവിധ പോസുകളിലുള്ള പല പെണ്‍കുട്ടികളുടെ ഫോട്ടോ. അതിനുമുമ്പില്‍ ഏത് സെലക്ട് ചെയ്യണമെന്ന ടെന്‍ഷനില്‍ നില്‍ക്കുന്ന അമ്മ. അപ്പോള്‍ത്തന്നെ കാര്യം മനസ്സിലായി.
ടീപ്പോയില്‍ കിടന്ന മാഗസിനെടുത്ത് അമ്മയുടെ കൈയില്‍ കൊടുത്ത് അതിലെ 18ാം പേജില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയുണ്ട്. അതിഷ്ടമായോ എന്നു പറയാന്‍ പറഞ്ഞു. അമ്മയ്ക്ക് ചിത്രയെ ഒരുപാടിഷ്ടമായി.
കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഒരു സിനിമയുടെ ആവശ്യത്തിനായി ബോംബെയില്‍ പോവുകയാണെന്നു പറഞ്ഞ് ബാഗുമായി വീട്ടില്‍ നിന്നിറങ്ങി. പക്ഷേ എന്റെ വണ്ടി വന്നു നിന്നത് ചിത്രയുടെ വീടിന്റെ പുറകിലാണ്.
ആ സമയം ചക്ക പഴുത്തോ എന്നു നോക്കാനെന്ന വ്യാജേന എന്നെയും നോക്കി പറമ്പില്‍ കാത്തിരിക്കുകയായിരുന്നു ചിത്ര. അവിടുന്ന് അവളെയും കൂട്ടി നേരെ പോയത് സുരേഷ്‌ഗോപിയുടെ വീട്ടിലേക്കും. ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോള്‍ സുരേഷ്‌ഗോപിക്ക് കാര്യം മനസ്സിലായില്ല.
വിവരങ്ങളെല്ലാം ഞാന്‍ തുറന്നുപറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന് സുരേഷ്‌ഗോപി അറിയുന്നത്. അവിടെ വച്ചാണ് ഞങ്ങളുടെ രജിസ്റ്റര്‍ വിവാഹം നടക്കുന്നത്.
രണ്‍ജിപണിക്കരാണ് പ്രസ്മീറ്റ് നടത്തി വിവാഹക്കാര്യം പുറത്തറിയിക്കുന്നത്. വേണുനാഗവള്ളി, മണിയന്‍പിള്ള രാജു, ജഗദീഷ് എന്നിവരാണ് എന്റെയും ചിത്രയുടെയും വീട്ടില്‍ വിവാഹക്കാര്യം അറിയിച്ചത്. എന്റെ അച്ഛന് അന്നൊരുപാട് സങ്കടം വന്നു.
അച്ഛന്‍ കുറേസമയം ഒന്നും മിണ്ടിയില്ല. കണ്ണു രണ്ടും നിറഞ്ഞ് അദ്ദേഹം പറഞ്ഞു അവന് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നെങ്കില്‍ എന്നോട് പറയാമായിരുന്നു. ഒരു മകന്റെ വിവാഹം മുന്നില്‍ നിന്ന് നടത്തുക അച്ഛന്റെ കടമയാണ്.
അതിനുള്ള അവസരം എനിക്കവന്‍ തന്നില്ല. ആ വാക്കുകള്‍ എന്നെയേറെ വേദനിപ്പിച്ചു.
ഞങ്ങള്‍ വീട്ടില്‍ വന്നപ്പോള്‍ യാതൊരു പരിഭവവും കൂടാതെയാണ് അച്ഛനും അമ്മയും ഞങ്ങളെ സ്വീകരിച്ചത്. ചിത്രയുടെ നിര്‍ബന്ധംകൊണ്ട് പിറ്റേദിവസം വീടിനടുത്തുള്ള ദേവീക്ഷേത്രത്തില്‍ വച്ച് അവളെ ഞാന്‍ വീണ്ടും വിവാഹം കഴിച്ചു. അധികം താമസിക്കാതെ ചിത്രയുടെ വീട്ടുകാരുടെയും പിണക്കം മാറി.
വിവാഹത്തിനു മുമ്പും ശേഷവും ഞാനവള്‍ക്ക് സര്‍െ്രെപസ് ഗിഫ്റ്റുകള്‍ നല്‍കാറുണ്ട്. എത്ര തിരക്കാണെങ്കിലും ഇത്തരം ഗിഫ്റ്റുകള്‍ക്ക് മുടക്കം വരാറില്ല. ഒരിക്കല്‍ ഷൂട്ടിംഗിന്റെ ആവശ്യത്തിനായി ഗോവയില്‍ പോയി.
തിരിച്ചെത്തും എന്നു പറഞ്ഞ ദിവസം രാവിലെ വീടിന്റെ മുമ്പിലെത്തി. വണ്ടി അല്പം മാറ്റിനിര്‍ത്തി ചിത്രയെ ഫോണ്‍ ചെയ്തു. ഷൂട്ട് തീര്‍ന്നില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞേ എത്തുകയുള്ളൂ എന്നു പറഞ്ഞു. പരിഭവത്തോടെയാണ് ചിത്ര ഫോണ്‍ വച്ചത്.
അതിനുശേഷം ഒച്ചയുണ്ടാക്കാതെ ഗെയ്റ്റ് തുറന്ന് മുറ്റത്തുചെന്ന് ഞാന്‍ കോളിംഗ് ബെല്ലടിച്ചു. ചിത്ര വന്നു കതകു തുറന്നതും എന്നെക്കണ്ട് ഞെട്ടി. അവളുടെ മുഖത്ത് അപ്പോള്‍ക്കണ്ട സന്തോഷവും കണ്ണുകളിലെ അത്ഭുതവും വല്ലാത്തൊരു അനുഭവമാണ് സമ്മാനിച്ചത്.
മൂത്തമകന്‍ ജനിക്കുന്ന സമയത്ത് ആറാംതമ്പുരാനെന്ന സിനിമയിലെ പാട്ടുസീനിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ഞാന്‍ ചെന്നൈയിലായിരുന്നു. പ്രസവവേദന വന്നപ്പോള്‍ ചിത്ര എന്നെ വിളിച്ചു. പെട്ടെന്ന് എത്താമെന്നു ഞാന്‍ പറഞ്ഞെങ്കിലും വരാന്‍ കഴിഞ്ഞില്ല.
ഈ സമയം അച്ഛനുമമ്മയും അവളെ ഹോസ്പിറ്റലില്‍ എത്തിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തൊട്ടടുത്ത ബൂത്തിലെ നമ്പര്‍ അച്ഛന് നല്‍കിയിട്ടുണ്ടായിരുന്നു. ആശുപത്രിയിലെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാന്‍ അവര്‍ക്ക് യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ടെന്‍ഷനടിച്ചാണ് ആറാംതമ്പുരാനിലെ ഹരിമുരളീരവം എന്ന സീന്‍ ചെയ്തത്.
നവംബര്‍ 24 പകല്‍സമയം. ഷൂട്ടിംഗിനിടയില്‍ ചിത്രയുടെ വിവരമൊന്നും അറിയാത്ത ടെന്‍ഷനിലിരിക്കുകയാണ്. പെട്ടെന്ന് ഒരു ബോക്‌സ് നിറയെ സ്വീറ്റ്‌സുമായി നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ വന്നു. ഞാന്‍ ഫ്‌ളോറില്‍ നില്‍ക്കുകയായിരുന്നു.
അവിടെ നിന്നുകൊണ്ട് എന്താ വിശേഷമെന്ന് ആംഗ്യത്തിലൂടെ അദ്ദേഹത്തോട് ചോദിച്ചു. തമ്പുരാനാണെന്ന്കക്ഷി പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്നും ആണ്‍കുഞ്ഞാണ് ജനിച്ചതെന്ന് മനസ്സിലായി.
പിറ്റേദിവസം മനസ്സുനിറയെ സന്തോഷത്തോടെയാണ് ആശുപത്രിയില്‍ ചെന്നത്. ചിത്രയുടെ അടുത്തുചെന്ന് മെല്ലെ ആ കൈകളില്‍ ഞാന്‍ തൊട്ടു. പറഞ്ഞ സമയത്ത് വന്നില്ലല്ലോ എന്ന പരിഭവം അവള്‍ക്ക്.
കുറേനേരം ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ ചിത്രയ്ക്ക് സങ്കടമായി. അല്ലെങ്കിലും എന്റെ മൗനമാണ് അവളെ ഏറെ സങ്കടപ്പെടുത്തിയിട്ടുള്ളത്.
ഒരു ദിവസം ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കറിയുടെ കാര്യം പറഞ്ഞ് ഞാനവളോട് ദേഷ്യപ്പെട്ട് എഴുന്നേറ്റുപോയി. കുറച്ചുനേരം മിണ്ടാതെ മുറിയിലിരുന്നപ്പോള്‍ കണ്ണുനിറഞ്ഞ് ചിത്ര മുന്നില്‍ നില്‍ക്കുന്നു.
അവളെന്നോടു പറഞ്ഞു ഷാജിയേട്ടന്‍ എന്നോട് മിണ്ടാതിരിക്കരുത്, അതെനിക്ക് സഹിക്കില്ല. അതു കണ്ടപ്പോള്‍ എന്റെ മനസ്സില്‍ സങ്കടം തോന്നിയെങ്കിലും അത് പുറത്തുകാണിക്കാതെ ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, എടീ ഞാന്‍ വെറുതെ നിന്നെ പറ്റിക്കാന്‍ ചെയ്തതല്ലേ?
ചിത്രയുടെ പ്രധാന പണി പാചകപരീക്ഷണങ്ങളാണ്. ഇറ്റാലിയന്‍ ഡിഷുകള്‍ പാകംചെയ്ത് എനിക്കും കുട്ടികള്‍ക്കും തരുമെങ്കിലും അവളത് കഴിക്കില്ല. അവള്‍ക്ക് പ്രിയം കഞ്ഞിയും പയറുമാണ്.
ഒരിക്കല്‍ ഞാന്‍ ചോദിച്ചു നീയെന്താ ഇറ്റാലിയന്‍ ഡിഷെസുകള്‍ കഴിക്കാതെ കഞ്ഞിയും പയറും കഴിക്കുന്നത്? തിനവള്‍ പറഞ്ഞ ഉത്തരം ഇങ്ങനെയാണ്.
നിങ്ങള്‍ കഴിക്കുന്നതാണ് എനിക്കിഷ്ടം. അതു കാണുമ്പോള്‍ എന്റെ വയറു നിറയും.
സ്‌നേഹമോ പ്രണയമോ എന്തായാലും അത് ആത്മാവില്‍ നിന്നുണ്ടാകുന്നതാണ്. എങ്കില്‍ മാത്രമേ വിവാഹബന്ധം പരിപൂര്‍ണ്ണ വിജയത്തില്‍ എത്തുകയുള്ളൂ. ആത്മാര്‍ത്ഥമായ സ്‌നേഹമാണ് ഞങ്ങളുടേത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (9 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (21 minutes ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (8 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (8 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (10 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (11 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (11 hours ago)

Malayali Vartha Recommends