അമിതാഭ്ബച്ചന്‍ രേഖയെ കല്യാണം കഴിക്കാഞ്ഞതിന് ശ്വേതാമേനോന്‍ ചൂടായി

ഇന്ദിരാഗാന്ധി മരിച്ച സമയത്ത് അലഹബാദ് എയര്‍ബെയ്‌സിന്റെ ചുമതല ശ്വേത മേനോന്റെ അച്ഛനായിരുന്നു. അന്ന് താരത്തിന് എട്ടു വയസ്സ്. താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ നിന്ന് റെയില്‍വേ ട്രാക്ക് മറികടന്നാല്‍ എയര്‍ബെയിസായി. ഒരു ദിവസം രാവിലെ എണീക്കുമ്പോള്‍ അച്ഛനെ കാണുന്നില്ല. അച്ഛന്‍ എയര്‍ ബേസില്‍ ഉണ്ടെന്ന് അറിയാമായിരുന്നു. നേരെ പാളം മുറിച്ച് കടന്നു. പലരും പോകരുതെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഷിമ്മിമാത്രമാണ് താരം ഇട്ടിരുന്നത്.
അവിടെ ചെന്നപ്പോള്‍ ഇന്ദിരാഗാന്ധിയുടെ മൃതദേഹം കൊണ്ടുവരുന്നതും കാത്തിരിക്കുകയാണ് കുറേ പേര്‍. രാജീവ് ഗാന്ധി, അമിതാഭ് ബച്ചന്‍ അങ്ങനെ പ്രമുഖര്‍. ബച്ചനെ കണ്ടതോടെ ശ്വേതേടെ കണ്‍ട്രോള് പോയി. അമിതാഭ് അങ്കിള്‍ എന്തിനാണ് ജയ ആന്റിയെ കല്യാണം കഴിച്ചത്, രേഖ ആന്റിയെ സ്വന്തമാക്കിയാല്‍ പോരാരുന്നോ, കുഞ്ഞ് ശ്വേത ഉറക്കെ ചോദിച്ചു. അത് കേട്ട് എല്ലാവരും ഞെട്ടി. ആരോ ശ്വേതയെ തൂക്കിയെടുത്ത് പാഞ്ഞു. അതോടെ അച്ഛനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കി. 
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ വിരമിച്ചത്. പൂനെയില്‍ വെച്ച്. മുംബയില്‍ താമസമാക്കാമെന്ന് അച്ഛന്‍ പറഞ്ഞെങ്കിലും അമ്മ സമ്മതിക്കാത്തതിനാല്‍ കോഴിക്കോട്ടേക്ക് പോന്നു. പക്ഷെ, താന്‍ അതുവരെ കണ്ട നഗരങ്ങളിലെ രസം കോഴിക്കോട്ട് ഉണ്ടായിരുന്നില്ലെന്ന് ശ്വേത പറഞ്ഞു. അതോടെയാണ് അച്ഛനും ശ്വേതയും വലിയ സുഹൃത്തുക്കളായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























