മണിയും ഭാര്യയും തെറ്റിയതിനു തെളിവുകള്‍

കലാഭവന്‍ മണിയും കുടുംബവും തമ്മില്‍ അകല്‍ച്ചയിലായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തു വന്നു. മണിയുടെ മരണകാരണങ്ങളിലൊന്ന് കുടുംബത്തിലെ അസ്വാരസ്യങ്ങളാണെന്ന പ്രചരണത്തെ ശരി വയിക്കുന്നതാണ് തെളിവുകള്‍. ഇതൊക്കെ മിക്ക മാധ്യമ പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും മണിയോടുള്ള ആദര സൂചകമായി എല്ലാവരും മറച്ചതാണ്. എന്നാല്‍ മണിയുടെ കുടുംബാംഗങ്ങള്‍ തന്നെ മണിയെ കണ്ടിട്ട് ആഴ്ചകളായെന്ന് പറഞ്ഞതോടെ പല മാധ്യമങ്ങളും ചിലതെങ്കിലും പുറത്തു വിടുന്നു.
മരണത്തിന് രണ്ടാഴ്ച മുമ്പാണ് ഭാര്യ നിമ്മി തന്റെ ഭര്‍ത്താവിനെ അവസാനം ജീവനോടെ കണ്ടത്. മണിയാകട്ടെ ചാലക്കുടിയിലെ വീട്ടിന്റെ തൊട്ടടുത്ത് തന്നെയുള്ള പാഡിയിലുണ്ടായിരുന്നിട്ട് കൂടിയാണ് ഭാര്യ നിമ്മിയോ മകളോ അദ്ദേഹത്തെ കാണാതിരുന്നത്. മണി ഫെബ്രുവരി 20 ശനിയാഴ്ചയാണ് സ്വന്തം വീട്ടില്‍ നിന്നും പാഡിയിലേയ്ക്ക് പോയത്. അതിനു ശേഷം ഭാര്യയോടോ മകളോടോ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നാണ് ഭാര്യ പറയുന്നത്.
സഹോദരന്‍ ആര്‍.എല്‍.വി രാധാകൃഷ്ണന്‍ മാത്രമാണ് ഇക്കാലയളവില്‍ മണിയെ കണ്ടിട്ടുള്ളത്. അതും സുഹൃത്തുക്കളുമൊത്ത് മദ്യപിക്കരുതെന്ന് ശാസിക്കാന്‍ വേണ്ടി ചെന്നതായിരുന്നു. ഫലത്തില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടിയിരുന്നത് കലാഭവന്‍ മണി എന്ന് പച്ചയായ മനുഷ്യനെയായിരുന്നില്ല, അദ്ദേഹത്തിന്റെ പണത്തെയായിരുന്നു.
ഇപ്പോള്‍ ചാനല്‍ സംവാദങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന നിമ്മിക്ക് തന്റെ ഭര്‍ത്താവിനെ രണ്ടാഴ്ച കാണാതായിട്ടും അന്വേഷിക്കാന്‍ തോന്നിയില്ല. പാഡിയും മണിയുടെ വീടും ഒരേ കോമ്പൗണ്ടില്‍ തന്നെയാണെന്നതാണ് രസകരമായ മറ്റൊരു വസ്തുത.
മണിയുടെ സുഹൃത്തുക്കളെ കുറ്റം പറയുന്നവര്‍ മണിയെ നിയന്ത്രിക്കണമായിരുന്നു എന്നാണ് ചിലരുടെ വ്യാഖ്യാനം. ഒരു നിയന്ത്രണവുമില്ലാത്ത ഒരാള്‍ അപകടത്തില്‍ പെടുന്നത് സ്വാഭാവികം മാത്രമാണ്. അതും നാട്ടുകാര്‍ക്ക് കണ്ണിലുണ്ണിയായ ഒരാള്‍.
ഭാര്യയുമായി തെറ്റിയാണോ മണി തന്റെ അവസാന ദിവസങ്ങള്‍ ചെലവിട്ടത്. മരണതലേന്ന് മണിയെ കണ്ടവര്‍ അദ്ദേഹത്തെ ഉന്മേഷവാനായി കണ്ടു എന്നാണ് പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ മണി ആത്മഹത്യ ചെയ്തിരിക്കാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു. മണിയെ കൊല്ലാന്‍ തക്ക വിരോധം ആര്‍ക്കെങ്കിലും അദ്ദഹത്തോടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. പിന്നെയുള്ള സാധ്യത സാമ്പത്തികം മാത്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























