സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്. തുടർച്ചയായ ഇടിവിന് തത്ക്കാലം വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയുകയായിരുന്നു. ഗ്രാമിന് 135 രൂപ വർധിച്ച് വില 11,600 രൂപയായി. പവൻവില 1080 രൂപ ഉയർന്ന് 92,800 രൂപ.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 165 രൂപ മുന്നേറി 9495 രൂപയായി. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെയാണ് കേരളത്തിലും വില വർദ്ധിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ ഇടിവ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില കൂടിയിരിക്കുന്നത്. ഒരു ലക്ഷത്തിന് മുകളിൽ എത്തിയിരുന്ന പവൻ വില കുത്തനെയാണ് താഴെയായത്. വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
രൂപയുടെ മൂല്യം ശക്തമായി നില്‍ക്കുന്നതിനാലാണ് സ്വര്‍ണവില ഇനിയും കയറാത്തത്. രൂപയുടെ മൂല്യം താഴുക കൂടി ചെയ്താല്‍ സ്വര്‍ണവില ഇനിയും കുതിക്കും. സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തില്‍ വന്‍തോതില്‍ ആവശ്യക്കാര്‍ എത്തിയതോടെയാണ് വിപണിയില്‍ വില ഉയരാന്‍ തുടങ്ങിയത്.
"
https://www.facebook.com/Malayalivartha

























