'ചേട്ടനെ കണ്ടില്ലല്ലോ' എന്ന ടൊവിനോ ചോദിച്ചു; തുറന്നുപറഞ്ഞ് ഹരീഷ് കണാരന്‍

കടം നല്‍കിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തില്‍ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഹരീഷ് കണാരന്‍. പണം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് അമ്മ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ അദ്ദേഹം ഇടപെട്ട് എനിക്ക് ലഭിക്കേണ്ട ഒരുപാട് വേഷങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹരീഷ് കണാരന്റെ വാക്കുകളിലേക്ക്
'ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു അദ്ദേഹം. 20 ലക്ഷത്തോളം രൂപ ഞാന്‍ അദ്ദേഹത്തിന് കടമായി നല്‍കിയിരുന്നു. അതില്‍ ആറ് ലക്ഷത്തോളം രൂപ അദ്ദേഹം എനിക്ക് തിരിച്ചുതന്നു. എന്റെ വീട് പണി നടക്കുന്ന സമയത്ത് ഞാന്‍ ബാക്കി പണം തിരികെ ചോദിച്ചു. എന്നാല്‍ പണം ലഭിച്ചില്ല. ഇതോടെ ഞാന്‍ അമ്മ സംഘടനയില്‍ പരാതി നല്‍കി.
ഇതിന്റെ വൈരാഗ്യത്തില്‍ ആയിരിക്കണം, അദ്ദേഹം ഇടപെട്ട് ഞാന്‍ അഭിനയിക്കേണ്ട ഒരുപാട് സിനിമകളില്‍ നിന്ന് എന്നെ കട്ട് ചെയ്തു. 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തില്‍ എനിക്ക് വേഷമുണ്ടായിരുന്നു. അതും എനിക്ക് നഷ്ടമായി. ഒരിക്കല്‍ ടൊവിനോയെ കണ്ടപ്പോള്‍ എന്നോട് ചോദിച്ചിരുന്നു 'ചേട്ടനെ കണ്ടില്ലല്ലോ' എന്ന്. അങ്ങനെയുള്ള ഒരുപാട് ചിത്രങ്ങള്‍ എനിക്ക് നഷ്ടമായി. സിനിമയില്‍ നിന്ന് അപ്രത്യക്ഷമായെന്ന് പലര്‍ക്കും തോന്നിയത് അതാണ്. കുറേക്കാലത്തിന് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ്'.
https://www.facebook.com/Malayalivartha
























