Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ


ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

കൊച്ചി മുസിരിസ് ബിനാലെ'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ; ഏഴ് വേദികളിലായി 11 പ്രോജക്റ്റുകൾ

07 DECEMBER 2025 05:10 PM IST
മലയാളി വാര്‍ത്ത
കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി-6) ആറാം ലക്കത്തിൻറെ ഭാഗമായി പതിനൊന്ന് സ്ഥാപനങ്ങളുടെ 'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ ആരംഭിക്കും. ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റർ പ്രമേയവുമായി ചേർന്നു പോകുന്നതാണ് ഇൻവിറ്റേഷൻ പരിപാടിയിലെ പ്രദർശനങ്ങൾ.


ഗോവയിലെ എച്ച് എച്ച് ആർട്സ് സ്പേസുമായി ചേർന്ന് പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കം  ക്യൂറേറ്റ് ചെയ്യുന്നത്. ഡിസംബർ 12 മുതൽ മാർച്ച് 31 വരെ 110 ദിവസങ്ങളിലാണ് പരിപാടി നടക്കുന്നത്. ഫോർ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്ഷത്തിന്റെ ക്യൂറേറ്റർ പ്രമേയം.

ബിനാലെയുടെ പ്രധാന വേദികൾ സ്ഥിതിചെയ്യുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി  നഗരങ്ങളിലായി ഏഴ് വേദികളിലാണ് ഇത് നടക്കുക. സമകാലീന കലാലോകത്തെ ഔപചാരികവും അനൗപചാരികവുമായ സ്ഥാപനങ്ങളെ നിലനിർത്തുന്ന കലാപ്രവർത്തകരെ ആദരിക്കാനാണ് 'ഇൻവിറ്റേഷൻസ്' ലക്ഷ്യമിടുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഡയറക്ടർ ഓഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസ പറഞ്ഞു. 2022 ൽ ആണ് ഇൻവിറ്റേഷൻസ് എന്ന ആശയം ഉയർന്നു വന്നത്. വിഷ ലിപ്തവും കലുഷിതവുമായ ലോകക്രമമായിരുന്നു അന്നുണ്ടായിരുന്നത്. ഓരോ കലാകാരന്റെയും കലാപ്രവർത്തന രീതി, ഭാഷ, എന്നിവയിലൂടെയുള്ള വിജ്ഞാന സമ്പാദനമാണ് ഈ ആശയത്തിലുടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും പല വെയർഹൗസുകളും കൊച്ചി ബിനാലെ ഈ പരിപാടിക്കായി ഏറ്റെടുത്തിട്ടുണ്ട്. ഇവയുടെ കലാപരമായ പ്രത്യേകതകളെ നിലനിർത്തി കൊണ്ടായിരിക്കും പുതിയ കലാപ്രദർശനം നടത്തുന്നത്. കൊച്ചി മുസരീസ് ബിനാലിയുടെ 22 വേദികൾക്കും 7 കൊളാറ്ററൽ വേദികൾക്കും സമാന്തരമായാണ് ഇൻവിറ്റേഷൻസ് പ്രവർത്തിക്കുന്നത്.



മട്ടാഞ്ചേരിയിലെ സിമി വെയർഹൗസിൽ വെസ്റ്റിൻഡീസിലെ ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ നിന്നുള്ള ആലീസ് യാർഡിന്റെ കലാസൃഷ്ടി, ആൻ ഇൻസ്റ്റിഗേറ്റേഴ്സ് ഹാൻഡ്ബുക്ക് ഓഫ് പ്ലേ, ഫ്രണ്ട്ഷിപ്പ്, ജെനെറോസിറ്റി, ആന്‍ഡ് ഓട്ടോണമി  പ്രദർശിപ്പിക്കും. കലാസ്ഥാപനമായ എം എ സി പനാമ വാട്ടർ ബൈൻഡ്സ് മി ടു യുവർ നെയിം എന്ന സമകാലീന കലാസൃഷ്ടിയും ഇതേ വേദിയിൽ ഉണ്ടാകും.

ഡൽഹിയിലെ ആൽകാസി തിയേറ്റർ ആർക്കൈവ്‌സിന്റെ റി-പബ്ലിക്/സ്റ്റേജിംഗ്, ഡല്‍ഹി (എടിഎ) ഫോർട്ട് കൊച്ചിയിലെ 'ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിളിൽ അവതരിപ്പിക്കും. ഇന്ത്യയിലെ സ്വാതന്ത്ര്യാനന്തര നാടകങ്ങളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ശേഖരമായ ആൽകാസി ഫൗണ്ടേഷൻ ഫോർ ദി ആർട്ട്‌സിന്റെ കീഴിലാണ് എടിഎ പ്രവർത്തിക്കുന്നത്.



അഹമ്മദാബാദിലും (ഗുജറാത്ത്) റായ്പൂരിലും (ഛത്തീസ്ഗഢ്) തന്നിവ കേന്ദ്രമായി പ്രവർത്തിക്കുന്ന  പങ്കാളിത്ത മ്യൂസിയമായ കോൺഫ്ലിക്ടോറിയത്തിന്റെ ലിബറേറ്റഡ് സോണ്‍ ആന്‍ഡ് അതര്‍ ഡിസ്പ്ലേസ്, ഹാബിറ്റബിള്‍ കോണ്‍വെര്‍സെഷന്‍സ് വിത്ത് ഇമാജിനറി എന്ന പ്രദര്‍ശനം മട്ടാഞ്ചേരിയിലെ  പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുരയിലാണ് ഒരുങ്ങുന്നത്.

ഹെയ്തിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ആറ്റിസ് റെസിസ്റ്റൻസ് അവതരിപ്പിക്കുന്ന ഹെയ്തിയന്‍ വിപ്ലവത്തെക്കുറിച്ചുള്ള ഗെറ്റോ ബിനാലെയുടെ സ്പെക്ടേഴ്സ് ഓഫ് ഹിസ്റ്ററി(2025) ഫോർട്ട് കൊച്ചിയിലെ സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ നടക്കും.

കൂടാതെ അഭിഭാഷകരായ ആനന്ദ് ഗ്രോവർ  ഹരീഷ് മേല  എന്നിവരുമായി സഹകരിച്ച്  മട്ടാഞ്ചേരിയിലെ സ്‌പേസ് ' ട്രിലോഗി ഓഫ് എൻവിയോൺമെൻറൽ ട്രയൽസ് പ്രദർശനം നടക്കും.  ഖോജ് ഇന്റർനാഷണൽ ആർട്ടിസ്റ്റ്സ് അസോസിയേഷനും തിയേറ്റർ ഡയറക്ടർ സുലേഖ ചൗധരിയും ചേർന്ന് വിഭാവനം ചെയ്ത മൂന്ന് ഭാഗങ്ങളുള്ള ഒരു പ്രോജക്റ്റിന്റെ പ്രദർശനമായിരിക്കുമിത്.

നെയ്‌റോബി കണ്ടംപററി ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന സ്ക്രീ ഫോർട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിൽ നടക്കും. മട്ടാഞ്ചേരിയിലെ ദേവസ്സി ജോസ് & സൺസിൽ  നാലു പ്രൊജക്ടുകളാണ് നടക്കുന്നത്. ബിനൽ ഡി ആമസോണിയസിൻ്റെ ആർട്ട് മാർക്കറ്റ്, സൗത്ത് വെസ്റ്റ് ബാങ്കിലെ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സ്ഥാപനമായ ദാർ യൂസഫ് നസ്രി ജാസിർ ഫോർ ആർട്ട് ആൻഡ് റിസർച്ച് അവതരിപ്പിക്കുന്ന സൊ വീ കുഡ് കം ബാക്ക്, ശ്രീലങ്കയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ദി പാക്കറ്റ് അവതരിപ്പിക്കുന്ന' ദി ഹെവി വെയ്റ്റ് ഓഫ് ലിറ്റിൽ ടൈനി തിംഗ്സ്, ഇന്തോനേഷ്യയിൽ നിന്നുള്ള റുവിംഗ് ഗ്രൂപ്പ അവതരിപ്പിക്കുന്ന ഒക്കെ വീഡിയോ  എന്നിവയാണ് നാല് പ്രൊജക്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ  (5 minutes ago)

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ  (6 minutes ago)

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ സാധ്യത;ജാഗ്രത  (9 minutes ago)

ഓരോ വ്യക്തിയുടേയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്; ഏത് തരത്തിലുള്ള ആക്രമണവും ഭരണഘടനയ്ക്ക് എതിരാണ്; ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്  (14 minutes ago)

കേരള പോലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ 'മെഗാ കോമ്പിംഗ്-2'- വിൻ്റെ ഭാഗമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി; വാഹന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്താകെ 34,180 വാഹനങ്ങൾ പരിശോധിച്ചു  (22 minutes ago)

ഒളിവിൽപ്പോയ ഭർത്താവിനെ തൂക്കി... ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീകൊളുത്തി; രക്ഷിക്കാൻ ഓടിയ മകനും പൊള്ളലേറ്റു, ഒളിവിൽ പോയ ഭർത്താവ് ഷൊർണൂരിൽ പിടിയിൽ  (24 minutes ago)

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; മലിനീകരണം തടയുന്നതിനായി നിരോധനാജ്ഞ പുറപ്പെടുവിച്ചു; നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കും  (27 minutes ago)

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (59 minutes ago)

  കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....  (1 hour ago)

ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം  (1 hour ago)

നാടിനെ നടുക്കിയ വേദനയായി... നീതിക്കായി സാക്ഷിയാകേണ്ടിയിരുന്ന മകൾക്ക് ദാരുണാന്ത്യം; അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസ്.... ഒന്ന്, രണ്ട്, മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി... 16പ്രതികളെ വെറുതെ വിട്ടു, ശിക്ഷയിന്‍ മേലുള്ള വാദം മറ്റെന്നാള്‍  (2 hours ago)

2026ൽ ചെസ് ടൂർണമെന്റുകളിലൂടെ ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ  (2 hours ago)

വല്ലാത്തൊരു പ്രതിസന്ധിയിൽ നേതൃത്വം... ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് മടക്കം, സ്വീകരിക്കാൻ ഒരു വിഭാഗം, തടയാൻ മറുവിഭാ​ഗം; കരുണാകരന്റെ മകളുടെ രാഷ്ട്രീയ തിരിച്ചുവരവിൽ പുതിയ പോർമുഖം  (2 hours ago)

മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ  (2 hours ago)

Malayali Vartha Recommends