മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം കൂടി, ജിഷ്ണുവിന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ സിനിമാ ലോകം

ദൈവം വിളിച്ചാല്‍ എല്ലാവരും പോകണം. ജിഷ്ണുവിന് നേരത്തെ പോകേണ്ടി വന്നതില്‍ വിഷമമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു അതല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ല. ജിഷ്ണുവിന്റെ മരണത്തോട് ഇന്നസെന്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. രോഗം ബാധിച്ചിരുന്നെങ്കിലും എപ്പോഴും ഊര്‍ജസ്വലനായാണ് ജിഷ്ണുവിനെ കണ്ടിട്ടുള്ളതെന്നും ഇന്ന്‌സെന്റ് ഓര്‍മിച്ചു.
നാലുമാസങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ആസ്പത്രിയില്‍ വച്ച് കാണുമ്‌ബോള്‍ രോഗം കാരണം അദ്ദേഹത്തിന് ശബ്ദം പോലും ഉണ്ടായിരുന്നില്ല എന്നിട്ടും അതൊന്നും വകവക്കാതെ അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. വളരെ ഊര്‍ജ്വസ്വലതയോടെ തന്നെ. തനിക്ക് ജീവിക്കാനാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതേ അസുഖമുള്ള ഒരു രോഗിയും ഇത്രത്തോളം ആത്മവിശ്വാസം കാണിക്കുന്നത് കണ്ടിട്ടില്ല. ഇന്നസെന്റ് പറയുന്നു.
ജിഷ്ണുവിന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ ഞെട്ടലിലാണ് ഭാവന. രോഗത്തെ കുറിച്ച് അന്വേഷിച്ച് വിളിക്കുമ്പോഴെല്ലാം ഭേദമായിക്കൊണ്ടിരിക്കുന്നു എന്ന സൂചനകളാണ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു വാര്‍ത്ത കേട്ടപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഭാവന പറയുന്നു. ജിഷ്ണുവിന്റെ വീട്ടുകാരെ വിളിക്കാന്‍ പോലും സാധിക്കാത്ത മാനസികാവസ്ഥയിലാണ് താനെന്നും ഭാവന പറഞ്ഞു.
ജിഷ്ണുവിന്റെ മരണം എല്ലാവര്‍ക്കും ഹൃദയഭേദകമായ ഒരു വാര്‍ത്തയാണെന്ന് ജഗദീഷ്. എല്ലാവരോടും വളരെ മാന്യമായി പെരുമാറിയുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തെ ശുഭപ്രതീക്ഷയോടെ കണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍. പുതുതലമുറക്ക് മാതൃകയാക്കാവുന്ന ഒരാളാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം. കഴിവിനൊത്ത അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ബിഹേവിയറല്‍ ആക്ടിംഗായിരുന്നു ജിഷ്ണുവിന്റേത്. നല്ല അവസരങ്ങള്‍ ലഭിക്കുകയായിരുന്നെങ്കില്‍ മികച്ച അഭിനയം കാഴ്ച വെക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം. സ്വയം രോഗബാധിതനായിരുന്നപ്പോള്‍ പോലും ഇന്നസെന്റിന് അര്‍ബുദം ബാധിച്ചപ്പോള്‍ എല്ലാം ശരിയാകും എന്ന പറഞ്ഞ് ധൈര്യം പകര്‍ന്ന വ്യക്തിയാണ് ജിഷ്ണുവെന്നും ജഗദീഷ് ഓര്‍മിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























