Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ദൈവം വിളിച്ചാല്‍ എല്ലാവരും പോകണം... രോഗബാധിതനായിരുന്നപ്പോഴും ഇന്നസെന്റിന് അര്‍ബുദം ബാധിച്ചപ്പോള്‍ ധൈര്യം പകര്‍ന്നു ജിഷ്ണുവിന്റെ ഓര്‍മ്മകള്‍

25 MARCH 2016 05:33 AM IST
മലയാളി വാര്‍ത്ത.

More Stories...

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

അതീവ ഗുരുതരമായി അവസ്ഥയിലും പുഞ്ചിരിച്ച് വരവേറ്റ കലാകാരനാണ് ജിഷ്ണു. രോഗബാധിതനായിരുന്നപ്പോള്‍ പോലും ഇന്നസെന്റിന് അര്‍ബുദം ബാധിച്ചപ്പോള്‍ എല്ലാം ശരിയാകും എന്ന പറഞ്ഞ് ജിഷ്ണു ധൈര്യം പകര്‍ന്നു. താന്‍ അസുഖബാധിതനാണെന്ന് സമ്മതിക്കാന്‍ ഒരുക്കമല്ലായിരുന്നു ജിഷ്ണു. സംസാരിക്കാന്‍ സാധിക്കാതിരുന്നപ്പോള്‍ കടലാസില്‍ എഴുതി സംസാരിക്കാന്‍ ശ്രമിച്ചു. ഈ വിടവാങ്ങല്‍ അതുകൊണ്ട് തന്നെ സിനിമാ ലോകത്തിന് കനത്ത വേദനയാണ് നല്‍കുന്നത്. അച്ഛന്‍ രാഘവനെ ആശ്വസിപ്പാക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് വാക്കുകളില്ല.
ദൈവം വിളിച്ചാല്‍ എല്ലാവരും പോകണമെന്നായിരുന്നു ഇന്നസെന്റിന്റെ ജിഷ്ണുവിന്റെ വിയോഗത്തോടുള്ള പ്രതികറണം. ജിഷ്ണുവിന് നേരത്തെ പോകേണ്ടി വന്നതില്‍ വിഷമമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു അതല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ല. ജിഷ്ണുവിന്റെ മരണത്തോട് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. രോഗം ബാധിച്ചിരുന്നെങ്കിലും എപ്പോഴും ഊര്‍ജസ്വലനായാണ് ജിഷ്ണുവിനെ കണ്ടിട്ടുള്ളതെന്നും ഇന്ന്‌സെന്റ് ഓര്‍മിച്ചു. നാലുമാസങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് കാണുമ്പോള്‍ രോഗം കാരണം അദ്ദേഹത്തിന് ശബ്ദം പോലും ഉണ്ടായിരുന്നില്ല എന്നിട്ടും അതൊന്നും വകവക്കാതെ അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ടിരുന്നുഇന്നസെന്റ് ഓര്‍ത്തെടുത്തു.
തനിക്ക് ജീവിക്കാനാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതേ അസുഖമുള്ള ഒരു രോഗിയും ഇത്രത്തോളം ആത്മവിശ്വാസം കാണിക്കുന്നത് കണ്ടിട്ടില്ല. ഇന്നസെന്റ് പറയുന്നു. ജിഷ്ണുവിന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ ഞെട്ടലിലാണ് ഭാവനയും. രോഗത്തെ കുറിച്ച് അന്വേഷിച്ച് വിളിക്കുമ്പോഴെല്ലാം ഭേദമായിക്കൊണ്ടിരിക്കുന്നു എന്ന സൂചനകളാണ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു വാര്‍ത്ത കേട്ടപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഭാവന പറയുന്നു. ജിഷ്ണുവിന്റെ വീട്ടുകാരെ വിളിക്കാന്‍ പോലും സാധിക്കാത്ത മാനസികാവസ്ഥയിലാണ് താനെന്നും ഭാവന പറഞ്ഞു. ജിഷ്ണു നായകനായി അഭിനയിച്ച നമ്മളില്‍ നായികയായിരുന്നു ഭാവന.
ജിഷ്ണുവിന്റെ മരണം എല്ലാവര്‍ക്കും ഹൃദയഭേദകമായ ഒരു വാര്‍ത്തയാണെന്ന് ജഗദീഷ്. എല്ലാവരോടും വളരെ മാന്യമായി പെരുമാറിയുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തെ ശുഭപ്രതീക്ഷയോടെ കണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍. പുതുതലമുറക്ക് മാതൃകയാക്കാവുന്ന ഒരാളാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം. കഴിവിനൊത്ത അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ബിഹേവിയറല്‍ ആക്ടിംഗായിരുന്നു ജിഷ്ണുവിന്റേത്. നല്ല അവസരങ്ങള്‍ ലഭിക്കുകയായിരുന്നെങ്കില്‍ മികച്ച അഭിനയം കാഴ്ച വെക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം. സ്വയം രോഗബാധിതനായിരുന്നപ്പോള്‍ പോലും ഇന്നസെന്റിന് അര്‍ബുദം ബാധിച്ചപ്പോള്‍ എല്ലാം ശരിയാകും എന്ന പറഞ്ഞ് ധൈര്യം പകര്‍ന്ന വ്യക്തിയാണ് ജിഷ്ണുവെന്നും ജഗദീഷ് ഓര്‍മിച്ചു.
ജിഷ്ണുവിന്റേത് അകാലത്തിലുള്ള വേര്‍പാടാണെന്ന് സംവിധായകന്‍ കമല്‍. സംസാരിക്കാന്‍ സാധിക്കാതിരുന്നപ്പോള്‍ കടലാസില്‍ എഴുതി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു ജിഷ്ണു. താന്‍ അസുഖബാധിതനാണെന്ന് സമ്മതിക്കാന്‍ ഒരുക്കമല്ലായിരുന്നു ജിഷ്ണു. ജീവിതത്തോടുള്ള ജിഷ്ണുവിന്റെ പോസിറ്റീവ് അപ്രോച്ച് എപ്പോഴും എടുത്തുപറയേണ്ട ഒന്നാണ്. നമ്മളില്‍ അഭിനയിക്കാന്‍ വരുമ്പോഴും ഇതേ ആത്മവിശ്വാസം ജിഷ്ണു പ്രകടിപ്പിച്ചിരുന്നതായും കമല്‍ ഓര്‍മിച്ചു. എനിക്ക് അഭിനയിച്ച് പരിചയമൊന്നുമില്ല. പക്ഷേ ഈ ചിത്രത്തിലൂടെ എന്നെ ആളുകള്‍ ശ്രദ്ധിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്. ഷൂട്ടിംഗിനിടയില്‍ ഒരിക്കല്‍ ജിഷ്ണു പറഞ്ഞുകമല്‍ വിശദീകരിച്ചു.
ഒരു തഴക്കം വന്ന നടനെ പോലെയാണ് ജിഷ്ണു ചിത്രത്തില്‍ തന്റെ പ്രകടനം കാഴ്ച വച്ചതും. ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുമ്പോഴാണ് അര്‍ബുദം അദ്ദേഹത്തില്‍ പിടിമുറുക്കുന്നത്. എന്തായാലും മനക്കരുത്തോടെ ജീവിതത്തെ നേരിട്ട ആ യുവാവ് നമുക്കൊരു മാതൃക തന്നെയാണെന്നും ടെലിവിഷന്‍ ചാനലിനോട് കമല്‍ പ്രതികരിച്ചു. നമ്മള്‍ എന്ന സിനിമയിലൂടെ ജിഷ്ണുവിനെ നായകനാക്കി ഉയര്‍ത്തിയത് കമലായിരുന്നു.
വളരെ ഹെല്‍ത്ത് കോണ്‍ഷ്യസായിരുന്നു ജിഷ്ണുവെന്ന് കുഞ്ചാക്കോ ബോബനും അനുസ്മരിച്ചു. ജീവിതത്തെ പോസിറ്റീവായി കണ്ടിരുന്ന ഒരാള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന രോഗത്തിന്റെ വിഷമതകളൊന്നും അദ്ദേഹം കാണിച്ചിരുന്നില്ല. ചിരിച്ച് സന്തോഷത്തോടെയിരിക്കുന്ന ജിഷ്ണുവിനൊപ്പം അദ്ദേഹത്തിന്റെ അച്ഛനും മനസ്സിലുള്ള വിഷമമൊന്നും പുറത്തുകാണിക്കാതെ ജിഷ്ണുവിനെ സപ്പോര്‍ട്ട് ചെയ്ത് നിന്നിരുന്നത് എന്റെ മനസ്സില്‍ എന്നും ഉണ്ടായിരിക്കുംകുഞ്ചാക്കോ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (9 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (21 minutes ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (8 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (8 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (10 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (11 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (11 hours ago)

Malayali Vartha Recommends