നല്ല സുഹൃത്തിന് യാത്ര പറഞ്ഞതിനു പിന്നാലെ...

അടുത്ത സുഹൃത്തുക്കളായിരുന്നു ജിഷ്ണുവും കലാഭവന്‍ മണിയും. ഈ രണ്ട് സുഹൃത്തുക്കളും ഇന്നില്ല. ഒരാള്‍ ഇക്കഴിഞ്ഞ ആറാം തീയതിയും മറ്റേയാള്‍ ഇന്നു രാവിലെയും നമ്മോടു വിടപറഞ്ഞു. ഒരാള്‍ ജീവിതത്തിലെ ഒട്ടും മധുരമില്ലാത്ത അനുഭവങ്ങളോടും മറ്റേയാള്‍ രോഗത്തോടും ധൈര്യമായി പടപൊരുതിയാണ് മരണത്തിലേക്ക് പോയത്. സൗഹൃദ മനോഭാവത്തിലെന്ന പോലെ ജീവിതത്തെ നേരിടാന്‍ കാണിച്ച ചങ്കൂറ്റത്തിലും ഇരുവര്‍ക്കും വലിയ സാമ്യം. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് മണിയും ജിഷ്ണും ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ജിഷ്ണുവിന്റെ അവസാന ചിത്രവും അതുതന്നെയായിരുന്നു.
മണിയെപ്പറ്റി ജിഷ്ണു എഴുതിയത്...
തട്ടുകടയില്‍ നിന്ന് എനിക്ക് ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണെന്ന് മണിച്ചേട്ടന് അറിയാമായിരുന്നു. എവിടെയാണ് നല്ല ഭക്ഷണം കിട്ടുകയെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. പിന്നെ താമസിച്ചില്ല, ഒരൊറ്റ പോക്കായിരുന്നു ഒരിടത്തേക്ക് പോക്കായിരുന്നു ഒരിടത്തേക്ക്. തട്ടുകടയിലേക്ക് അദ്ദേഹം ചെന്നതു തന്നെ ഒരു വലിയ ആഘോഷമായിട്ടായിരുന്നു. ആ കടയില്‍ ഉണ്ടായിരുന്ന ഓരോ ഡിഷസും ഒന്നിനു പുറകേ ഒന്നായി മുന്നിലേക്കു വന്നു. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാനും അഭിനയിക്കാനും ഒരുപോലെ രസകരമാണ്. നമുക്ക് ഒരുപാടൊരുപാട് നല്ല സ്‌നേഹത്തില്‍ ചാലിച്ച രസകരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കുന്നൊരാള്‍. ജീവിതത്തില്‍ ഇതുവരെയെത്താന്‍ അദ്ദേഹം ഒരുപാടൊരുപാട് അധ്വാനിച്ചു....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























