ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...

മലയാള സംഗീത ലോകത്തെയും പ്രവാസി മലയാളികളെയും ഒരേപോലെ ഞെട്ടിച്ച വിയോഗ വാർത്തയാണ് ദുബായിൽ നിന്നും വരുന്നത്. വേദികളിൽ ഉദിത് നാരായണന്റെ ശബ്ദം പുനഃസൃഷ്ടിച്ച് ജനപ്രിയനായ പ്രശസ്ത ഗായകൻ നിസാർ വയനാട് അന്തരിച്ചു. 44 വയസ്സായിരുന്നു. സ്റ്റേജ് ഷോകൾക്കായി യു.എ.ഇയിൽ എത്തിയ അദ്ദേഹം പെട്ടെന്നുണ്ടായ പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
https://www.facebook.com/Malayalivartha


























