ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍

വിമര്‍ശിക്കുന്നവരാണോ പൃഥ്വിരാജിനെ ശുപാര്‍ശ ചെയ്ത് സിനിമാമേഖലയിലേയ്ക്ക് കൊണ്ടുവന്നത്, സോഷ്യല്‍ മീഡിയയില്‍ നടന്‍ പൃഥ്വിരാജിനെതിരായ നെഗറ്റീവ് കമന്റുകള്‍ക്കും ട്രോളുകള്‍ക്കുമെതിരെ താരത്തിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരന്റെ കിടിലന്‍ മറുപടി. കുറച്ചുപേര്‍ മോശം കമന്റിടാന്‍ തയ്യാറെടുത്ത് വരുമെന്ന് മല്ലികാ സുകുമാരന്‍ വിമര്‍ശിച്ചു. തുടക്കം സിനിമയെ പ്രശംസിച്ച ഒരുത്തന്‍ എമ്പുരാനൊക്കെ എന്തോന്ന് സിനിമയെന്നാണ് പറഞ്ഞത്. അവന്റെ ഉദ്ദേശം തുടരും നല്ലതാണെന്ന് പറയുന്നതല്ലെന്നും മറിച്ച് എമ്പുരാനെ മോശമാക്കുക എന്നതായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
'രാജു തരുണ്‍ മൂര്‍ത്തിയെ പോയികണ്ട് പഠിയ്ക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞതും ഞാന്‍ കണ്ടിരുന്നു. പാവം പിടിച്ച തരുണ്‍ മൂര്‍ത്തി എന്റെ കുഞ്ഞിനെ എപ്പോഴും നല്ല രീതിയിലേ കണ്ടിട്ടുള്ളൂ. മോഹന്‍ലാല്‍ അതിനേക്കാള്‍ നല്ലതേ പറയൂ. ആന്റണിയും അങ്ങനെയാണ്. ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത സങ്കടമാണ് അവന്' മല്ലികാ സുകുമാരന്‍ വിമര്‍ശിച്ചു.
അഭിനയിക്കുന്ന ചിത്രത്തില്‍ പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരാതിരിക്കാന്‍ കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റാണ് രാജു. അവനെക്കൊണ്ട് കഴിയുന്നത് പോലെ അവന്‍ എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ബോര്‍ഡര്‍ കഴിഞ്ഞാല്‍ പൃഥ്വിരാജിനോട് എല്ലാവര്‍ക്കും വലിയ സ്‌നേഹമാണെന്നും താരം പറഞ്ഞു. തന്റെ മകനില്‍ തനിക്ക് വിശ്വാസമുണ്ടെന്നും മല്ലികാ സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























