Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ നാട്ടുകാരും പൊലീസും ചേർന്നു പിന്തുടർന്നു പിടികൂടി...ഗ്രാമീണരുടെ നാടകീയമായ ചേസിങ്!


സായുധ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ..മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.. 48 മണിക്കൂർ നീണ്ട അതിസങ്കീർണമായ ഒപ്പേറഷൻ..


തലസ്ഥാനത്തെ 17കാരന്റെ കൊലപാതകം..വീണ്ടും വീണ്ടും ട്വിസ്റ്റ്..കാമുകിമാരെ ചൊല്ലിയുള്ള തർക്കം..പ്രകോപനമായത് ആ ചിത്രങ്ങൾ..ചാറ്റിങ് അവിഹിതം പക..കൊലയ്ക്ക് പിന്നിലെ കാരണങ്ങൾ..


മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു....


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്

ഹൈക്കോടതിയിൽ വിസിക്ക് വിജയം! കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരം പുതിയ വഴിത്തിരിവിലേക്ക്,10 വിദ്യാർഥികളുടെ പരീക്ഷാഭാവി എന്താകും?

03 NOVEMBER 2026 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു ഇൻസ്റ്റാഗ്രാം സന്ദേശത്തിന്റെ പേരിൽ തുടങ്ങിയ പക ഒരു കൗമാരക്കാരന്റെ ജീവനെടുക്കുന്ന ക്രൂരതയിലേക്ക്..നമ്മുടെ കുട്ടികൾക്കൊക്കെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യത പ്രവചനം

എൻജിൻ തകരാറിൽ വിഴിഞ്ഞത്ത് കുടുങ്ങി വിദേശ ടാങ്കർ! ഗുജറാത്തിൽനിന്ന് സ്പെയർപാർട്ട്‌സ് എത്തിച്ച് കേരളം

അന്നേ നോക്കി വച്ചിരുന്നതാ... ഡൽഹിയിൽ ലീഗിനെ ഒതുക്കി, കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്, പരിഹസിച്ച് കെ.ടി. ജലീൽ!

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം, ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം, പശ്ചിമേഷ്യയിലെ സംഘർഷം പുതിയൊരു തലത്തിലേക്ക്, ആഗോള വിപണികളും എണ്ണവിലയും വരെ ആശങ്കയിലാക്കുന്നു

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരം പുതിയ വഴിത്തിരിവിലേക്ക്. കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് തിരിച്ചടി. 10 വിദ്യാർഥികൾക്ക് നാളെ മുതൽ തുടങ്ങുന്ന പരീക്ഷ എഴുതാനാകില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് വിധി ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. വിദ്യാർ‌ഥികൾ‌ പരീക്ഷ എഴുതുന്നതിനെതിരെ സർവകലാശാല വൈസ് ചാൻസലറാണ് അപ്പീൽ നൽകിയത്. സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്.

വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന നേരത്തെയുള്ള ഉത്തരവിനെ ചോദ്യം ചെയ്താണ് വൈസ് ചാൻസലറും സർവകലാശാലാ സിൻഡിക്കേറ്റും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ നിയമപോരാട്ടം ശക്തമായതോടെ കാലടി സർവകലാശാലയിലെ സമരവും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വലിയ ചർച്ചയായി മാറി.

അതിനിടെ, ഈ പ്രതിസന്ധിയുടെ തുടക്കം ഓഗസ്റ്റ് 13-ന് നടന്ന വിദ്യാർഥി സമരത്തിലാണ്. സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളക്ഷാമം, അധ്യാപക ഒഴിവുകൾ നികത്താത്തത് തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ച് 18 ഇന ആവശ്യങ്ങളുമായാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. സമരത്തിനിടെ വൈസ് ചാൻസലർ സി. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നായിരുന്നു സർവകലാശാലയുടെ ആരോപണം. സിൻഡിക്കേറ്റ് യോഗം കഴിഞ്ഞ് പുറത്തേക്ക് വന്ന വൈസ് ചാൻസലറെ വിദ്യാർഥികൾ തടയുകയും കയ്യേറ്റം ചെയ്യുകയും വാഹനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നും സർവകലാശാല ആരോപിച്ചു. എന്നാൽ പ്രതിഷേധം സർവകലാശാലയിലെ നാടകവിഭാഗത്തിലെ പ്രവർത്തനരഹിതമായ ലൈറ്റിങ് സംവിധാനങ്ങൾക്കെതിരായ പ്രതീകാത്മക കലാപ്രകടനമായിരുന്നുവെന്നാണ് വിദ്യാർഥികളുടെ വിശദീകരണം. വൈസ് ചാൻസലറെ ആക്രമിച്ചെന്ന ആരോപണവും വിദ്യാർഥികൾ നിഷേധിച്ചു. സംഭവത്തിൽ പൊലീസ് കേസുകളും പിന്നാലെ അച്ചടക്ക നടപടികളും ഉണ്ടായി.

സെപ്റ്റംബർ ഒന്നിനാണ് സർവകലാശാല 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്താൻ അച്ചടക്ക സമിതിയെയും നിയോഗിച്ചു. ഇതിനിടെ, സസ്പെൻഷൻ നീണ്ടുപോകുന്നതും പരീക്ഷ എഴുതാൻ കഴിയാത്തതും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 30-ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ച് 16 വിദ്യാർഥികൾക്കും നവംബർ നാലിന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി നൽകി. പരീക്ഷാഫീസ് സ്വീകരിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും സർവകലാശാലയോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ ഈ ഉത്തരവിനെതിരെയാണ് വൈസ് ചാൻസലർ അപ്പീൽ നൽകിയത്. വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർനിലയില്ലെന്നും പരീക്ഷാ രജിസ്ട്രേഷൻ സമയപരിധി കഴിഞ്ഞെന്നും സർവകലാശാല കോടതിയിൽ വാദിച്ചു. സസ്പെൻഷൻ നിലനിൽക്കെ പരീക്ഷ എഴുതാൻ അനുവദിക്കുന്നത് സർവകലാശാലയുടെ അച്ചടക്ക നടപടികളെയും സ്വയംഭരണാധികാരത്തെയും ബാധിക്കുമെന്നും വാദമുയർത്തി. വിദ്യാർഥികളുടെ ഭാഗമാകട്ടെ, സസ്പെൻഷൻ കാരണം പഠനവും ഹാജറും നഷ്ടപ്പെട്ടത് അധികൃതരുടെ നടപടികൾ മൂലമാണെന്നും വാദിച്ചു.

ഇതിനിടെ സമരത്തിന് മറ്റൊരു വഴിത്തിരിവുമുണ്ടായി. 16 വിദ്യാർഥികളിൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചെങ്കിലും അതിന് ഉപാധി വെച്ചു. മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സാന്നിധ്യത്തിൽ മാപ്പപേക്ഷയും ഭാവിയിൽ അക്രമപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന ഉറപ്പും നൽകണമെന്നായിരുന്നു നിബന്ധന. എന്നാൽ ഈ നിബന്ധന അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ശ്യാംജിത്ത്, ശ്രദ്ധ, അഭിജിത്ത്, അർച്ചന എന്നീ നാല് വിദ്യാർഥികളുടെ സസ്പെൻഷൻ രണ്ടുമാസം കൂടി നീട്ടാനും തീരുമാനിച്ചു. അതേസമയം, വിദ്യാർഥികൾ നിരാഹാര സമരവും ആരംഭിച്ചു. മുൻ വൈസ് ചാൻസലർമാരും പ്രോ വൈസ് ചാൻസലർമാരും വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി കൂടി വന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അത് റദ്ദാക്കിയതോടെ പത്ത് വിദ്യാർഥികൾക്ക് നവംബർ നാലിന് ആരംഭിക്കുന്ന പരീക്ഷ എഴുതാനാകില്ലെന്നാണ് പുതിയ റിപ്പോർട്ട്. സമരവും സസ്പെൻഷനും നിയമപോരാട്ടവും ഒടുവിൽ വിദ്യാർഥികളുടെ പരീക്ഷാഭാവിയെ തന്നെ ബാധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. സർവകലാശാലയുടെ അച്ചടക്ക നടപടികളും വിദ്യാർഥികളുടെ പഠിക്കാനുള്ള അവകാശവും തമ്മിലുള്ള ഈ പോരാട്ടത്തിന് ഇനി എന്ത് പരിഹാരമുണ്ടാകുമെന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Thiruvananthapuram പൊലീസിന് വീഴ്ചയെന്ന് പിതാവ് മധു  (5 minutes ago)

Bank robbery അമ്പോ സിനിമകളെ പോലും വെല്ലുന്ന രംഗം  (9 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യത പ്രവചനം  (21 minutes ago)

INDIAN NAVY ഇറാനിയൻ കപ്പൽ മോചിപ്പിച്ചു  (32 minutes ago)

ഹൈക്കോടതിയിൽ വിസിക്ക് വിജയം! കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരം പുതിയ വഴിത്തിരിവിലേക്ക്,10 വിദ്യാർഥികളുടെ പരീക്ഷാഭാവി എന്താകും?  (1 hour ago)

നൊമ്പരമായി വനിതാ പൈലറ്റ്... ഫ്ലോറിഡയിൽ വിമാനം തീഗോളമായി! അപകടത്തിന് 10 മിനിറ്റ് മുൻപ് യുവ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം  (1 hour ago)

എൻജിൻ തകരാറിൽ വിഴിഞ്ഞത്ത് കുടുങ്ങി വിദേശ ടാങ്കർ! ഗുജറാത്തിൽനിന്ന് സ്പെയർപാർട്ട്‌സ് എത്തിച്ച് കേരളം  (1 hour ago)

അന്നേ നോക്കി വച്ചിരുന്നതാ... ഡൽഹിയിൽ ലീഗിനെ ഒതുക്കി, കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്, പരിഹസിച്ച് കെ.ടി. ജലീൽ!  (2 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം, ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം, പശ്ചിമേഷ്യയിലെ സംഘർഷം പുതിയൊരു തലത്തിലേക്ക്, ആഗോള വിപണികളും എണ്ണവിലയും വരെ ആശങ്കയിലാക്കുന്നു  (2 hours ago)

മഴയും ഇടിമിന്നലും ശക്തമായ കാറ്റും... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. നവംബർ 5 വരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പും  (3 hours ago)

സ്വർണവില വീണ്ടും മുകളിലേക്ക്! പവന് 1,02,400 രൂപ; വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി!  (3 hours ago)

നീറ്റ് പരീക്ഷാ പരിഷ്കാരത്തിനായി നിയോഗിച്ച നന്ദൻ നിലേകനി സമിതിയുടെ കാലാവധി ജനുവരി വരെ ദീർഘിപ്പിച്ചു....  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... കാണാനുള്ള യുവാക്കളുടെ യാത്ര മരണത്തിലേക്കുള്ള യാത്രയായി  (3 hours ago)

ഐപിഎല്ലിൽ വമ്പൻ ട്വിസ്റ്റ്; ഹാർദിക് പാണ്ഡ്യ മുംബയ് വിടുന്നു, പകരമെത്തുന്നത് ട്വന്റി20യിലെ വിക്കറ്റ് വേട്ടക്കാരൻ  (3 hours ago)

  ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി  (3 hours ago)

Malayali Vartha Recommends