മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു....

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ ( 74 ) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേയ്ക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുണ്ട് .
എൻ.ടി രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടേറെ താര നായകന്മാർക്ക് കഥാപാത്രങ്ങളെ ഒരുക്കിയ പാണ്ഡ്യൻ 2001 ൽ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്യാണം മുതൽ പാണ്ഡ്യനായിരുന്നു മേക്കപ്പ്മാൻ. സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിന്റെ ഹൃദയപൂർവമാണ് അവസാന ചിത്രം.
"
https://www.facebook.com/Malayalivartha

























