പൊലീസുകാരനാകാനും ബസ് ഡ്രൈവറാകാനും ആഗ്രഹിച്ച നടന്‍

കുട്ടിക്കാലത്ത് പൊലീസുകാരനാകണം ബസ് ഡ്രൈവറാകണം എന്നൊക്കെയാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് നടന്‍ ഇന്ദ്രജിത്ത്. എന്നാല്‍ ഇതെല്ലാം ചെറുപ്പത്തിന്റെ ഫാന്റസിമാത്രമാണെന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞെന്നും താരം പറഞ്ഞു. സൈനിക സ്‌കൂളിലാണ് ഇന്ദ്രജിത്ത് പഠിച്ചത്. താനിപ്പോഴും മാറിയിട്ടില്ല. ആ പഴയ വിദ്യാര്‍ത്ഥി തന്നെയാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.
കാര്യങ്ങള്‍ നോക്കി കണ്ട് പഠിക്കും. അതുവെച്ച് നമ്മുടെ വ്യക്തിത്വത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിക്കും. ഇതൊക്കെയാണ് സ്‌കൂളില്‍ നിന്ന് പഠിച്ചത്. അത് തന്നെ ഇന്നും ഫോളോ ചെയ്യുകയാണെന്നും താരം പറഞ്ഞു.
അടുത്ത കാലത്തായി സിനിമയില്‍ കൂടുതല്‍ സെലക്ടീവാകുകയാണ് താരം. നായകതുല്യമായ വേഷങ്ങളോ, നായക വേഷമോ മാത്രമേ താരം ചെയ്യുന്നുള്ളു. ഡോക്ടര്‍ ബിജുവിന്റെ കാട്പൂക്കുന്ന നേരം എന്ന ചിത്രത്തില്‍ നായകനായി. ചിത്രം ഓസ്‌കാര്‍ സെലക്ഷനുള്ള ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടി. ഇപ്പോള്‍ ടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. നായക വേഷമാണ് താരത്തിന്.
12 കോടിയോളം മുതല്‍ മുടക്കുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണ്. ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നു. ഇത് തന്റെ കരിയറിലെ വഴിത്തിരിവാകുമെന്ന് താരം പറഞ്ഞു. മുപ്പത് ലക്ഷത്തോളം രൂപയാണ് താരത്തിന്റെ പ്രതിഫലം.
https://www.facebook.com/Malayalivartha


























