Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അവര്‍ ചതിക്കുകയായിരുന്നു; ഒരു കലാകാരിയെന്ന നിലയില്‍ എന്നെ അപമാനിച്ചു... തുറന്നടിച്ച് ഹണി റോസ് 

01 OCTOBER 2016 11:54 AM IST
മലയാളി വാര്‍ത്ത

ഒരു കലാകാരിയെന്ന നിലയ്ക്ക് തന്നെ ചില സിനിമാ പ്രവര്‍ത്തകര്‍ അപമാനിച്ചുവെന്ന് ഹണി റോസ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് വിവാദത്തെപ്പറ്റി മനസ്സുതുറന്നത്.

ചുംബനരംഗം വിവാദമായതിനെ ഹണിറോസ് വിവരിച്ചു. കഥ കേട്ട് ഇഷ്ടമായിട്ടാണു വണ്‍ ബൈ ടുവെന്ന ചിത്രത്തിലെ കഥാപാത്രം സ്വീകരിച്ചത്. സങ്കീര്‍ണമായ കഥയിലൊരിടത്തുള്ള രംഗമാണത്. അതൊരു കിടപ്പറ രംഗമൊന്നുമല്ല. അതുകഴിഞ്ഞ് സിനിമയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഈ ചിത്രത്തില്‍ ലിപ് ലോക് സീന്‍ ഉണ്ട് എന്നൊക്കെ എഴുതിയിരിക്കുന്നു. 

ഒരു കലാകാരിയെന്ന നിലയില്‍ എന്നെ അപമാനിച്ചതായാണ് എനിക്കു തോന്നിയത്. പണത്തിനു വേണ്ടിയല്ല, സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ മൂല്യമാണു നോക്കിയത്. അതിന് അവര്‍ ഒരു വിലയും കല്‍പ്പിച്ചില്ല. സിനിമ കച്ചവടമാണ്. പക്ഷേ, എങ്കിലും സിനിമയ്ക്കു കലാപരമായ മൂല്യം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. എന്നെ വളരെ വേദനിപ്പിച്ച സംഭവമാണത്.

കഥ ആവശ്യപ്പെട്ടാല്‍ക്കൂടി ഇനി അത്തരം രംഗത്തില്‍ അഭിനയിക്കില്ല. ഇനി ഞാന്‍ ആ അബദ്ധം കാണിക്കില്ല. ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കില്ല. എനിക്കു സത്യത്തില്‍ ബബ്ലി ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. ഞാനൊരു ഫണ്‍ ലവിങ് പേഴ്‌സണാണ്. ഉര്‍വശിച്ചേച്ചി ചെയ്ത കഥാപാത്രങ്ങള്‍ വലിയ ഇഷ്ടമാണ്.

ഒരിക്കല്‍ ഒരു ചാനലിലെ ചാറ്റ്‌ഷോയില്‍ അതിഥി താരമായി വിളിച്ചു. കോളജ് വിദ്യാര്‍ഥികള്‍ ഫണ്ണി ക്വസ്റ്റ്യന്‍സ് ചോദിക്കുമെന്നാണ് പറഞ്ഞത്. പ്രോഗ്രാമിനിടയില്‍ ഞാന്‍ അഹങ്കാരിയാണെന്ന മട്ടില്‍ ഒരു പെണ്‍കുട്ടി സംസാരിച്ചു. വിളിച്ചുവരുത്തി മുഖത്തടിച്ചതു പോലെയായിരുന്നു അത്. എഴുന്നേറ്റു പോകാന്‍ പോലും പറ്റാതെ സ്തബ്ധയായി ഇരുന്നുപോയി. ഞാന്‍ തിരികെ കാര്യമായൊന്നും പറയില്ലെന്നു മനസ്സിലായപ്പോഴാണ് അവര്‍ നിര്‍ത്തിയത്. ഞാന്‍ നന്നായി ടെന്‍ഷനടിച്ചു. ഭാഗ്യത്തിന് എഡിറ്റ് ചെയ്താണു ചാനലില്‍ കാണിച്ചത്. അതുവരെ വിളിച്ചിട്ടില്ലാത്തവര്‍ പോലും ആ പ്രോഗ്രാം കണ്ട് എന്നെ വിളിച്ചു. ഒരാള്‍ക്കു പണി കിട്ടുമ്പോള്‍ എല്ലാവര്‍ക്കും എന്താ സന്തോഷം.

ഇതുവരെ പ്രണയമില്ല. പ്രണയമുണ്ടെങ്കില്‍ അതു തുറന്നുപറയാന്‍ മടിയൊന്നുമില്ല. പ്രണയം നല്ല കാര്യമല്ലേ. സ്‌കൂളില്‍ പഠിക്കുന്നകാലത്തു ഇഷ്ടമാണെന്നു പറഞ്ഞ ചിലരോട് അട്രാക്ഷന്‍ തോന്നിയിട്ടുണ്ട്. പക്ഷേ, പുറത്തുകാണിച്ചിട്ടില്ല. ഇപ്പോഴാണെങ്കില്‍ ഫ്രണ്ട്?ലി ടോക്കിനു പോലും ആരും വരാറില്ല. ബോള്‍ഡ് ആയ കഥാപാത്രങ്ങളെ ചെയ്തതു കൊണ്ടാണോയെന്നറിയില്ല, എന്നോട് അടുക്കാന്‍ പലര്‍ക്കും മടിയാണ്. ഇപ്പോള്‍ ഒരു ദുഷ്ടത്തിയാണോ എന്ന സംശംയം കൊണ്ടാവും.

കുടുംബജീവിതമെന്നതു വലിയ ഉത്തരവാദിത്തമാണ്. അങ്ങനെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പക്വതയായിട്ടില്ല എനിക്ക്. അഭിനയമല്ലാതെ മറ്റൊന്നും എനിക്കു സംതൃപ്തി നല്‍കില്ല. വിവാഹം വേണ്ട എന്നാണ് ഇപ്പോള്‍ കരുതുന്നത്.

അവസാന ശ്വാസം വരെയും അഭിനയിക്കണം എന്നു തന്നെയാണ് ആഗ്രഹം. നായികയല്ലെങ്കിലും നല്ല കഥാപാത്രളെ അവതരിപ്പിക്കാമല്ലോ. ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നില്ല. നടിയാവുകയെന്നത് എന്റെ സ്വപ്നമായിരുന്നു. ഇന്നും നൂറു ശതമാനം സിനിമയെയാണു സ്‌നേഹിക്കുന്നത്. സ്വപ്നങ്ങളെ വിട്ടുകളഞ്ഞൊരു വിവാഹം വേണ്ട. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (10 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (13 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (15 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (19 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (24 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (33 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (55 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (2 hours ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (3 hours ago)

Malayali Vartha Recommends