Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

കമലാഹസന്‍ കാര്‍ത്തികയെ അടിച്ചത് എന്തിന്? കാര്‍ത്തിക സിനിമ ഉപേക്ഷിച്ചതിനെപ്പറ്റി പല്ലിശേരി

03 OCTOBER 2016 12:14 PM IST
മലയാളി വാര്‍ത്ത

എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായികയാണ് കാര്‍ത്തിക. നാടന്‍ പെണ്‍കുട്ടിയുടെ എല്ലാ ഭാവങ്ങളും വെള്ളിത്തിരയില്‍ അഭിനയിച്ച് മികവുറ്റതാക്കിയ നായിക. തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാല്‍ മലയാള ചലച്ചിത്രപ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയയായി. സ്വാഭാവ സവിശേഷതകളാല്‍ ശ്രദ്ധേയയായ നടി. എന്നിട്ടും എന്തിന് കമലാഹസന്‍, കാര്‍ത്തികയെ തല്ലി. നായകന്‍ എന്ന സിനിമയുടെ സെറ്റിലെ കരണത്തടി അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ കാരണമെന്ത് എന്ന് മാത്രം പുറത്ത് എത്തിയില്ല.

കമലാഹസന്‍ കാര്‍ത്തികയെ അടിച്ചത് എന്തിന് ? എന്ന തലക്കെട്ടില്‍ മംഗളം സിനിമാ വാരികയില്‍ പല്ലിശേരി അതിനുള്ള ഉത്തരം നല്‍കുന്നു. തോളില്‍ കൈവച്ചപ്പോള്‍ അത് തട്ടിമാറ്റിയ കാര്‍ത്തികയോടുള്ള വൈരാഗ്യം തീര്‍ക്കലായിരുന്നു ചെകിട്ടത്തെ അടിയെന്നാണ് പല്ലിശ്ശേരി കോളത്തിലൂടെ വിശദീകരിക്കുന്നത്.

മലയാള സിനിമയില്‍ ക്ലീന്‍ ഇമേജുണ്ടായിരുന്ന ഒന്നോ രണ്ടോ നായികയായിരുന്നു കാര്‍ത്തിക. ബാഡ്മിന്റണ്‍ താരമായിരുന്ന കാര്‍ത്തിക സിനിമയില്‍ അഭിനയം തുടങ്ങിയതും സജീവമായതും അപ്രതീക്ഷിതമായിരുന്നു. നല്ല റോളുകള്‍ മാത്രം അഭിനയിച്ച കാര്‍ത്തിക ഒരിക്കലും നായകന്‍ തൊട്ട് അഭിനയിക്കുന്നത് അനുവദിച്ചുമില്ല. മലയാളത്തില്‍ എണ്‍പതുകളിലെ മിന്നും താരമായി കാര്‍ത്തിക. മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികള്‍ സൂപ്പര്‍ ഹിറ്റുകളുമായി കളം നിറഞ്ഞ കാലം. ഈ സമയമാണ് ഉലകനായകന്‍ കമലാഹസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത നായകനില്‍ അഭിനയിക്കാനുള്ള ക്ഷണം കാര്‍ത്തികയെ തേടിയെത്തിയത്. കാര്‍ത്തികയ്ക്ക് പറ്റിയ സിനിമാ രീതിയല്ല തമിഴിലുള്ളതെന്ന് പലരും പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ നായകനെ വിട്ടുകളയാന്‍ കാര്‍ത്തിക തയ്യാറായില്ല. അങ്ങനെ തമിഴകത്ത് കാര്‍ത്തിക എത്തി.

നല്ല പ്രതിഫലം വാങ്ങി അഭിനയിച്ചിരുന്ന കാര്‍ത്തിക തമിഴിലും സ്വഭാവ സവിശേഷത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. എല്ലാവരോടും സോഷ്യലായി പെരുമാറി. നായകന്റെ ഷൂട്ടിങ്ങിനിടെ ആ വാര്‍ത്തയെത്തി. കമലാഹസന്‍ കാര്‍ത്തികയുടെ ചെകിട്ടത്തടിച്ചു. ചെവിയില്‍ നിന്നും രക്തം വാര്‍ന്നു. വാര്‍ത്തയുടെ ഉറവിടം സത്യമാണെന്ന് അറിഞ്ഞപ്പോള്‍ കാര്‍ത്തികയോട് തന്നെ ഇതേ പറ്റി ചോദിച്ചെന്ന് പല്ലിശ്ശേരി ചോദിച്ചു. എനിക്കറിയില്ല, എന്തിനാണ് കമല്‍ സാര്‍ എന്നെ അടിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കൂഎന്നായിരുന്ന്രേത കാര്‍ത്തികയുടെ മറുപടി. കമലിനോടും പിന്നീട് ഇതിനെ പറ്റി തിരക്കി. സിനിമയുടെ ഒര്‍ജിനാലിറ്റിക്ക് വേണ്ടിയാ ഞാന്‍ അടിച്ചത്. അച്ഛനും മകളുമായാണ് അഭിനയിച്ചതെന്ന കാര്യം കൂടി കമല്‍ പറഞ്ഞെന്നും പല്ലിശ്ശേരി കൂട്ടിച്ചേര്‍ത്തു.

പക്ഷേ അതുകൊണ്ട് പല്ലിശ്ശേരി അന്വേഷണം അവസാനിപ്പിച്ചില്ല. ഇതില്‍ നിന്നാണ് സത്യം മനസ്സിലായതെന്ന് പറയുന്നു. നായകനില്‍ കമലിന്റെ മകളായ കാര്‍ത്തികയും മകനായി നിഴലുകള്‍ രവിയുമായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രത്യേക ഫോട്ടോ ഷൂട്ട് കമലാഹസന്‍ പദ്ധതിയിട്ടു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒരു പ്രത്യേക രീതിയില്‍ ഫോട്ടോ എടുക്കാന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറെ കമല്‍ ചുമതലപ്പെടുത്തി. കാര്‍ത്തികയുടേയും രവിയുടേയും തോളത്ത് കൈവച്ചു കമല്‍ നില്‍ക്കുന്ന ഫോട്ടോയാണ് ഉദ്ദേശിച്ചത്. ഫോട്ടോ ഷൂട്ടിന്റെ കാര്യം കാര്‍ത്തികയേയും രവിയേയും അറിയിക്കുകയും ചെയ്തു. അങ്ങനെ മൂവരും എത്തി. എന്നാല്‍ സംഭവം മാത്രം നടന്നില്ല.

ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്യാന്‍ സമയത്ത് കമല്‍ കാര്‍ത്തികയുടേയും രവിയുടേയും തോളില്‍ കൈവച്ചു. ഉടന്‍ കാര്‍ത്തിക തട്ടിമാറ്റി. ആദ്യം കൈ തട്ടിമാറ്റല്‍ കമല്‍ കാര്യമാക്കിയില്ല. രണ്ടാമത് വീണ്ടും ഫോട്ടോ ഷൂട്ടിന് ഒരുങ്ങി. അപ്പോള്‍ തോളില്‍ കൈവച്ചപ്പോഴും കാര്‍ത്തിക ഇഷ്ടമില്ലാത്ത തരത്തില്‍ പെരുമാറി. കൈ തട്ടിമാറ്റുകയും ചെയ്തു. ഇത്തവണ പക്ഷേ കമലിന് അത് പിടിച്ചില്ല. എന്താ നീ കാണിച്ചത് ? ഇതെന്താ തമാശയാണോ? എന്നായിരുന്നു കമലിന്റെ ചോദ്യം. എനിക്ക് ഇങ്ങനെയൊന്നും പോസ് ചെയ്യാനാകില്ലെന്നായിരുന്ന കാര്‍ത്തികയുടെ മറുപടി. അതിന് ഇതെന്താ മോശപ്പെട്ട രംഗമാണോ? കമല്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.

എന്തായാലും ആവശ്യമില്ലാതെ തൊട്ടഭിനയിക്കുന്നത് എനിക്കിഷ്ടമില്ല. കാര്‍ത്തിക വെട്ടിത്തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. പിന്നീട് ഫോട്ടോഷൂട്ട് നടന്നില്ല. അതു കഴിഞ്ഞായിരുന്നു കാര്‍ത്തികയെ തല്ലുന്ന സീന്‍ അഭിനയിക്കാനെത്തിയത്. എല്ലാം മറന്നത് പോലെ കാര്‍ത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമല്‍ വാശിതീര്‍ക്കാനായി കാര്‍ത്തികയെ ആഞ്ഞടിച്ചെന്നാണ് പല്ലിശ്ശേരി പറയുന്നത്. അടികൊണ്ട കാര്‍ത്തിക വേദനയോടെ നിലവിളിച്ചു. ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാര്‍ത്തിക തീരുമാനിച്ചെന്നും പല്ലിശ്ശേരി പറയുന്നു. നായകന്‍ സൂപ്പര്‍ഹിറ്റായെങ്കിലും കാര്‍ത്തിക പിന്നീട് തമിഴില്‍ അഭിനയിച്ചില്ല. പതിയെ മലയാളത്തില്‍ നിന്നും പിന്മാറുകയും ചെയ്തുവെന്നാണ് പല്ലിശ്ശേരി വെളിപ്പെടുത്തുന്നതിലെ സൂചനകള്‍.

സംവിധായകനായ ബാലചന്ദ്ര മേനോന്‍ ആണ് കാര്‍ത്തികയെ മലയാളചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. കാര്‍ത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോള്‍ ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (12 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (21 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends