നടിയെ സ്‌നേഹിച്ച് കൊന്ന പയ്യന്റെ ഒരു കാര്യമേ...

പ്രമുഖ താരമായ സൊനാരിക ബഡോരിയയെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയ യുവാവിന്റെ മറുപടി കേട്ട് പോലീസും അമ്പരന്നു. നടിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് 23കാരനായ കോളേജ് വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയത്. പയ്യന് നടിയോട് കട്ട പ്രേമമെന്ന്...
നടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച യുവാവ് കഴിഞ്ഞ എട്ടു മാസത്തോളമായി അവരെ ശല്യപ്പെടുത്തുകയായിരുന്നു. നിരന്തരം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയും കോള്‍ ചെയ്യുകയും ചെയ്തതായി നടിയുടെ പരാതിയില്‍ പറയുന്നു. ചില സന്ദേശങ്ങളില്‍ ഭീഷണിയുടെ സ്വരമുണ്ടായിരുന്നെന്നും സൊനാരിക പറഞ്ഞു.
ശല്യം തുടര്‍ന്നതോടെ നമ്പര്‍ ബ്ലോക്ക് ചെയ്‌തെങ്കിലും അയാള്‍ മറ്റു നമ്പറുകളില്‍ നിന്ന് ഉപദ്രവം തുടര്‍ന്നു. ഏകദേശം 25ഓളം നമ്പറുകളാണ് യുവാവ് തന്നെ വിളിക്കാന്‍ ഉപയോഗിച്ചതെന്നും സൊനാരിക പറഞ്ഞു. ഒടുവില്‍ ഫോണ്‍ ഓഫ് ചെയ്ത് വച്ചു. എന്നാല്‍ യുവാവ് കുടുംബാംഗങ്ങളുടെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി. ഇതോടെയാണ് നടി പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തുകയും മഹാരാഷ്ട്രയില്‍ വച്ച് ഇയാളെ പിടികൂടുകയുമായിരുന്നു. അതേസമയം താന്‍ സൊനാരികയെ വളരെയധികം സ്‌നേഹിക്കുന്നെന്നും സീരിയല്‍ കണ്ടാണ് പ്രണയം തോന്നിയതെന്നുമാണ് യുവാവിന്റെ മറുപടി. നടിയെ വിവാഹം ചെയ്യുക എന്ന ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























