സോഷ്യല്‍മീഡിയയില്‍ ഹിറ്റായി ബാഹുബലിയിലെ കട്ടപ്പ ശിവഗാമിയുടെ പ്രണയ വീഡിയോ

മഹിഷ്മതിയിലെ അടിമയ്ക്ക് പകരം മഹിഷ്മതിയിലെ രാജാവായി കട്ടപ്പയെ സങ്കല്‍പ്പിച്ചുനോക്കൂ. സിനിമ കാണുമ്പോള്‍ ഒരു നിമിഷമെങ്കിലും അറിയാതെ പ്രേക്ഷകര്‍ ആഗ്രഹിച്ചിട്ടുണ്ടാകും കട്ടപ്പ മഹിഷ്മതിയിലെ രാജാവായാല്‍ മതിയായിരുന്നുവെന്ന്. ഏതായാലും പ്രേക്ഷകരുടെ മനസിലെ ഈ ആഗ്രഹം പരസ്യമാക്കിയിരിക്കുകയാണ് വസ്ത്രവ്യാപാരശൃംഖലയായ പോത്തീസ്. പോത്തീസിന്റെ പുതിയ പരസ്യത്തിലാണ് മഹിഷ്മതിയുടെ രാജാവായി കട്ടപ്പ എത്തുന്നത്. രാജാവ് കട്ടപ്പയായി സത്യരാജും രാജ്ഞി ശിവഗാമിയായി രമ്യാകൃഷ്ണനും തകര്‍ത്ത് അഭിനയിച്ചിരിക്കുന്ന പരസ്യവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്.
സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് ബാഹുബലി മുന്നേറുന്ന അവസരത്തിലാണ് പരസ്യവും ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ നിന്നായി ബാഹുബലിക്ക് കിട്ടിയ ആഗോള കലക്ഷനാണ് 792 കോടി. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം വാരിയത് 624 കോടി. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ബാഹുബലി 2. നേരത്തെ ബാഹുബലി (2015, ദംഗല്‍ എന്നീ സിനിമകള്‍ അഞ്ഞൂറുകോടി ക്ലബില്‍ ഇടം നേടിയിരുന്നു. (ഇന്ത്യന്‍ കലക്ഷന്‍ മാത്രം). ഓവര്‍സീസിലും ബാഹുബലി 2വിന് റെക്കോര്‍ഡ് ഉണ്ട്. 168 കോടിയാണ് കലക്ഷന്‍.
https://www.facebook.com/Malayalivartha

























