അക്ഷയതൃതീയ ദിനത്തില്‍ ഭാഗ്യം തേടിയെത്തിയത് മലയാളി യുവനടിയെ...ആരെന്നോ?

അക്ഷയതൃതീയ ദിനത്തില്‍ ഭാഗ്യദേവത തേടിയെത്തിയത് മലയാളത്തിലെ യുവനടിയെ. അക്ഷയ തൃതീയയോട് അനുബന്ധിച്ച് പ്രശസ്ത ജുവലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് നടത്തിയ നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത് യുവനടിയായ ഐമയെ ആണ്. അരക്കിലോ സ്വര്‍ണമാണ് ഐമയ്ക്ക് ലഭിച്ചത്.
മലബാര്‍ ഗോള്‍ഡിന്റെ ഷാര്‍ജ ശാഖയില്‍ നിന്ന് അക്ഷയ തൃതീയ ദിനത്തില്‍ ഐമ സ്വര്‍ണം വാങ്ങിയിരുന്നു. അന്ന് ലഭിച്ച സ്വര്‍ണ്ണക്കൂപ്പണ്‍ വഴിയാണ് അമ്പരപ്പിക്കുന്ന സമ്മാനം ഈ യുവതാരത്തെ തേടിയെത്തിയത്. മലബാര്‍ ഗോള്‍ഡിലും ഡയമണ്ട് റാഫിളിലും നിക്ഷേപിക്കപ്പെട്ട് ആയിരക്കണക്കിന് കൂപ്പണുകളില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. 086330 എന്ന റാഫിള്‍ കൂപ്പണ്‍ നമ്പരിനാണ് അരക്കിലോ സ്വര്‍ണം അടിച്ചത്.
ഏപ്രില്‍ 19 മുതല്‍ മെയ് 6 വരെ നടന്ന അക്ഷയ തൃതീയ ക്യാംപെയ്‌ന്റെ ഭാഗമായി മുപ്പത് കിലോഗ്രാമോളം സ്വര്‍ണ്ണമാണ് സമ്മാനമായി ഏര്‍പ്പെടുത്തിയിരുന്നത്. ആയിരക്കണക്കിന് പേരാണ് ഏപ്രില്‍ 28ന് സ്വര്‍ണം വാങ്ങിയത്.
ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരാണ് നറുക്കെടുപ്പ് നടത്തിയത്. ദുബായില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ് ഐമ. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളിലൂടെയാണ് ഐമ ശ്രദ്ധേയയാവുന്നത്.
https://www.facebook.com/Malayalivartha

























