തമിഴില്‍ താരപദവി ഉറപ്പിക്കാന്‍ നിക്കിഗല്‍റാണിയുടെ കളികള്‍

തമിഴില്‍ ഇപ്പോള്‍ ആത്യാവശ്യത്തിന് സിനിമകള്‍ ഉണ്ടെങ്കിലും താരപദവി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് നിക്കി ഗല്‍റാണി. ഇതിനായി നടികര്‍ സംഘത്തിന്റെ ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ മൂന്ന് ലക്ഷം രൂപ താരം സംഭാവന നല്‍കി. ഇത് പല താരങ്ങളെയും അതിശയിപ്പിച്ചു. നടികര്‍ സംഘത്തിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൗണ്‍സിലിലും നിര്‍ണായക സ്വാധീനമുള്ള വിശാലിനെ സോപ്പിടുന്നതിന്റെ ഭാഗമായാണ് നിക്കി ഈ നീക്കം നടത്തിയെന്നും അസൂയക്കാര്‍ ആക്ഷേപിക്കുന്നു.
ആറിലധികം സിനിമകളാണ് നിക്കിയുടേതായി റിലീസിംഗിന് തയ്യാറായിയിരിക്കുന്നത്. പക്ഷേ കാറ്റുള്ളപ്പോഴേ തൂറ്റണം എന്ന പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യമാക്കുകയാണ് നിക്കി. ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചാലേ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കൂ എന്ന ഒരു തിയറിയാകണം. ആര് കാള്‍ഷീറ്റ് ചോദിച്ചാലും ഉടനേ നല്‍കുകയാണ് താരം. തെലുങ്കിലും കന്നടയിലും അഭിനയിക്കുന്നതിന് പിന്നാലെ ഹിന്ദിയിലും ചുവട് വയ്ക്കാനുള്ള നീക്കം താരം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























