ഫാസിലിനെ കാണാന്‍ രാജമൗലിയുടെ പിതാവ്

ഇന്ത്യന്‍ സിനിമയിലെ മികച്ച തിരക്കഥാകൃത്തായ വിജയേന്ദ്രപ്രസാദ് സംവിധായകന്‍ ഫാസിലിനെ കാണാനെത്തി. വിജയേന്ദ്രപ്രസാദ് എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല, എന്നാല്‍ സംവിധായകന്‍ രാജമൗലിയുടെ പിതാവാണെന്ന് പറഞ്ഞാല്‍ മനസിലാകും. ഫാസിലിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഫഹദ് ഫാസില്‍ വഴിയാണ് വിജയേന്ദ്രപ്രസാദ് അറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും പരിചയമില്ലെന്നും രാജമൗലിയെ നേരില്‍ കണ്ടിട്ടില്ലെന്നും ഫാസില്‍ പറഞ്ഞു. വിജയേന്ദ്രപ്രസാദ് ആലപ്പുഴ വരുന്നുണ്ട്, അപ്പോള്‍ വരുമെന്നും പറഞ്ഞു. ആലപ്പുഴ വന്ന ശേഷം ഏതെങ്കിലും ഹോട്ടലിലേക്ക് തന്നെ വിളിപ്പിക്കുമെന്നാണ് ഫാസില്‍ കരുതിയത്. എന്നാല്‍ അദ്ദേഹം നേരെ ഫാസിലിന്റെ വീട്ടിലേക്ക് ചെന്നു.
അടുത്തിടെ സൂപ്പര്‍ഹിറ്റായ ബജ്‌രംഗി ഭായിജാന്‍ എന്ന സിനിമക്ക് തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദാണ്. 30 വര്‍ഷം മുമ്പ് ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയുടെ പ്രചോദനത്തില്‍ നിന്നാണ് ബജ്‌രംഗി ഭായിജാന്‍ ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഫാസിലിന് അത്ഭുതം.
മലയാളത്തില്‍ വിജയിച്ച പൂവിന് പുതിയ പൂന്തെന്നല്‍ പൂവിഴി വാസലിലെ എന്ന പേരില്‍ സത്യരാജിനെ നായകനാക്കി ഫാസില്‍ തന്നെ സംവിധാനം ചെയ്തിരുന്നു. ആ ചിത്രം രാജമൗലിയുടെ പിതാവ് കണ്ടിരുന്നു. പിന്നീട് ചിരഞ്ജീവി ഈ ചിത്രത്തിന്റെ അവകാശം വാങ്ങി തെലുങ്കില്‍ ചെയ്തു. അതും സൂപ്പര്‍ഹിറ്റായി. പിന്നീട് ഗോവിന്ദയെ നായകനാക്കി ഹിന്ദിയിലും സിനിമയിറങ്ങി. ഇതെല്ലാം വിജയേന്ദ്രപ്രസാദ് കണ്ടിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഒരു തിരക്കഥ വേണമെന്ന് സല്‍മാന്‍ഖാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൂവിന് പുതിയ പൂന്തെന്നലാണ് മനസില്‍ വന്നതെന്നും വിജയേന്ദ്രപ്രസാദ് ഫാസിലിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























