സിനിമാ നിർമ്മാണത്തിന്റെ മറവില്‍ പെണ്‍വാണിഭം; സംവിധായകന്‍ അറസ്റ്റില്‍

ചലച്ചിത്ര നിര്‍മാണത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ കന്നഡ സിനിമാ സംവിധായകന്‍ അറസ്റ്റില്‍. പ്രക്യാത് പോണ്‍സി എന്ന സംവിധായകനാണ് പോലീസ് പിടിയിലായത്. സുഹൃത്തിന്റെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു വാണിഭം. സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വലയിലാക്കി ഇയാള്‍ ആവശ്യക്കാര്‍ക്കു കാഴ്ചവയ്ക്കുകയായിരുന്നു.
വീട്ടില്‍ അപരിചിതര്‍ സ്ഥിരമായി വന്നുപോകുന്നതു ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഫ്‌ളാറ്റ് ഉടമയെ വിവരമറിയിച്ചു. ഫ്‌ളാറ്റ് ഉടമ ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ പ്രക്യാതിനോട് ആവശ്യപ്പെട്ടെങ്കിലും ഗുണ്ടകളെ ഉപയോഗിച്ച് ഇയാള്‍ ഭീഷണി മുഴക്കി. ഇതേതുടര്‍ന്ന് ഫ്‌ളാറ്റ് ഉടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയ പോലീസ് സംവിധാകനെയും പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























