ബാഹുബലിയില്‍ നിന്നും നയന്‍താര ഔട്ടായ വിധം

ആയിരം കോടി ക്ലബ്ബിലേക്ക് പ്രവേശിച്ച ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ അവസരം നഷ്ടപ്പെട്ടവരില്‍ നയന്‍താരയും. ദേവസേനയുടെ റോളിലേക്ക് ആദ്യം നയന്‍താരയെയാണ് സംവിധായകന്‍ രാജമൗലി പരിഗണിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം നയന്‍സിന് ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ബാഹുബലി ഒന്നാം ഭാഗത്തിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ നയന്‍താര തമിഴ് സിനിമകളുടെ തിരക്കിലായിരുന്നു. തെലുങ്ക് ചിത്രങ്ങള്‍ അധികം സ്വീകരിക്കേണ്ടന്നും നയന്‍സ് അക്കാലത്ത് തീരുമാനിച്ചിരുന്നു.
നടി ശ്രീദേവിയാണ് ബാഹുബലിയില്‍ അവസരം നഷ്ടപ്പെട്ട മറ്റൊരു പ്രമുഖ താരം. ശിവകാമിയുടെ റോളിലേക്ക് ശ്രീദേവിയെയാണ് സംവിധായകന്‍ സമീപിച്ചത്. എന്നാല്‍ വിജയ് നായകനായ പുലി എന്ന സിനിമയ്ക്ക് ഡേറ്റ് നല്‍കിയതിനാല്‍ ശ്രീദേവിക്ക് ബാഹുബലിയിലെ റോള്‍ നിരസിക്കേണ്ടി വന്നു.
ബോളിവുഡ് താരങ്ങളായ ഹൃഥിക് റോഷനും ജോണ്‍ ഏബ്രഹാമിനും ബാഹുബലിയില്‍ അവസരം നഷ്ടപ്പെട്ടു. ബാഹുബലി ഹിന്ദിയില്‍ നിര്‍മ്മിക്കുമ്പോള്‍ നായകനെയും വില്ലനെയും മാറ്റി പരീക്ഷിക്കാന്‍ രാജമൗലി ആലോചിച്ചിരുന്നു. ഇതിനായി ഹൃഥിക്കിനെയും ജോണ്‍ ഏബ്രഹാമിനെയും രാജമൗലി സമീപിച്ചു. എന്നാല്‍ പിന്നീട് ഈ ആശയം രാജമൗലി ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























