Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രഭാസ് എന്നല്ല ആരും അനുഷ്‌കയെ പ്രണയിച്ച് പോകും!!

11 MAY 2017 03:05 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലെ അഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ട താരം തന്നെയാണ് അനുഷ്‌ക ഷെട്ടി. ബില്ല, മിര്‍ച്ചി, ബാഹുബലി എന്നീ ചിത്രങ്ങളില്‍ അനുഷ്‌കയുടെ നായകനായി എത്തിയ പ്രഭാസും അനുഷ്‌കയും തമ്മിലുള്ള വിവാഹത്തേക്കുറിച്ചാണ് ഇപ്പോള്‍ സിനിമാ ലോകം സംസാരിക്കുന്നത്.

ഇരുവരും തമ്മില്‍ പ്രണയമുണ്ടെന്നും പ്രഭാസ് തനിക്ക് വന്ന 6000ത്തോളം വിവാഹാലോചനകള്‍ തള്ളിക്കളഞ്ഞത് അനുഷ്‌കയ്ക്ക് വേണ്ടിയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് എന്ത് തന്നെയായാലും പ്രഭാസിനെന്നല്ല ആര്‍ക്കും അനുഷകയോട് പ്രണയം തോന്നിപ്പോകും എന്നതാണ് യാഥാര്‍ത്ഥ്യം. സിനിമകള്‍ക്ക് വേണ്ടിയല്ലാതെ അല്പ വസ്ത്രം ധരിക്കാത്ത അനുഷ്‌കയ്ക്ക് ഏത് വസ്ത്രവും യോജിക്കും. പ്രേക്ഷകര്‍ക്ക് അധികം പരിചയമില്ലാത്ത് അനുഷ്‌കയുടെ ചിത്രങ്ങളിലൂടെ.

പ്രണയം തുളുമ്പി നില്‍ക്കുന്നവയാണ്അനുഷ്‌കയുടെ കണ്ണുകള്‍. ആ കണ്ണുകള്‍ തന്നെയാണ് അനുഷ്‌കയുടെ പ്രധാന ആകര്‍ഷണവും. സദസില്‍ തനിക്ക് ഒപ്പമുള്ളവരില്‍ ആരോ തിരയുകയാണ് ആ കണ്ണുകള്‍. അത് പ്രഭാസിനെയാകാം.

 

കാരണം ആ കണ്ണുകളിലെ അതേ തിളക്കം പ്രഭാസിന്റെ സാന്നിദ്ധ്യത്തിലും കാണാറുണ്ട്. ഉള്ളുതുറന്ന് ചിരിക്കുന്ന അനുഷ്‌കയെ കാണാന്‍ ഏറെ സുന്ദരിയാണ്. ക്യാമറയക്ക് മുന്നിലല്ലാതെ അനുഷ്‌കയുടെ അഭിനയം കാണാറില്ല. അനുഷ്‌കയുടെ ചിരി അവര്‍ക്ക് മാത്രമല്ല അവരെ കാണുന്നവര്‍ക്കും സന്തോഷം നല്‍കുന്നതാണ്.




പൊതുവേദികളില്‍ അധികം സാരിയുടുത്ത് എത്തുന്ന അപൂര്‍വം നായികമാരില്‍ ഒരാളാണ് അനുഷ്‌ക. സാരി അല്ലെങ്കില്‍ സല്‍വാറായിരിക്കും അനുഷ്‌ക തിരഞ്ഞെടുക്കുക. അനുഷ്‌കയും മുഖത്ത് എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന പുഞ്ചിരിക്കൊപ്പം ഒരു കൗതുകവും മറഞ്ഞിരിക്കുന്നുണ്ടാകും. പ്രിയപ്പെട്ടവര്‍ മുന്നിലെത്തുമ്പോള്‍ അത് തെളിയും. 


രാജകുമാരിയുടെ ഭാവങ്ങളും വേഷവിധാനങ്ങളും അനുഷ്‌കയ്ക്ക് നന്നായി ഇണങ്ങും. രുദ്രമ്മാ ദേവി എന്ന ചിത്രത്തില്‍ രാജകുമാരിയുടെ വേഷത്തില്‍ അനുഷ്‌ക എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

 

അനുഷ്‌ക ഒന്ന് ചിരിച്ചാല്‍ മതി ആരും വീണു പോകും അത്രമേല്‍ നിഷ്‌കളങ്കവും ഹൃദ്യവുമാണ് ആ ചിരി. പ്രഭാസിന് അനുഷ്‌കയോട് പ്രണയം തോന്നിയെങ്കില്‍ അത്ഭുതപ്പെടാനില്ല. തികച്ചും സ്വാഭാവികം മാത്രമാണ്. പ്രണയം നിറയുന്ന ചിരിയും നിഷ്‌കളങ്കമായ മുഖവുമുള്ള അനുഷ്‌കയ്ക്ക് ശക്തമായ സ്ത്രീ കഥാപാത്രങ്ങളും ഇണങ്ങും. അനുഷ്‌കയുടെ കണ്ണികള്‍ക്ക് കാമുകിയുടെ ഭാവം മാത്രമല്ല, യോദ്ധാവിന്റെ തീക്ഷണതയും ഉണ്ട്.



മറ്റ് നടിമാര്‍ സെക്സിയായി ശരീര ഭാഗങ്ങള്‍ കാണിച്ച് പൊതുവേദികളില്‍ എത്തുമ്പോള്‍ ഭംഗിയായി വസ്ത്രം ധരിച്ചാണ് അനുഷ്‌ക എത്താറുള്ളത്. സിനിമയില്‍ കഥാപത്രങ്ങള്‍ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കുമെങ്കിലും പൊതു വേദികളില്‍ അയലത്തെ പെണ്‍കുട്ടി ഇമേജാണ് അനുഷ്‌കയ്ക്ക് പ്രിയം. 



സൈസ് സീറോ നായിക മാര്‍ക്കിടിയില്‍ മാംസളമായ ശരീരം വെച്ച് പ്രതിഭകൊണ്ട് പിടിച്ചു നില്‍ക്കുന്ന നടിയാണ് അനുഷ്‌ക. ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഓഡിയോ പ്രകാശത്തിന് എത്തിയ അനുഷ്‌ക. അനുഷ്‌ക ഇത്രയ്ക്ക് ക്യൂട്ടാണോ എന്ന് തോന്നിപ്പോകും ഈ ചിത്രം കണ്ടാല്‍. 

കണ്ണുകളില്‍ ഒരു പ്രണയം കാണാം. രുദ്രമ്മാ ദേവി പ്രസ് മീറ്റിനിടെ പകര്‍ത്തിയ ചിത്രം. അനുഷ്‌കയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു രുദ്രമ്മാ ദേവി. രുദ്രമ്മ ദേവി എന്ന ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ആ കഥാപാത്രം അനുഷ്‌കയ്ക്ക് ഗുണകരമായി. ദേവസേനയിലേക്കുള്ള വാതില്‍ തുറന്നതും രുദ്രമ്മാ ദേവി തന്നെ. തെലുങ്ക് സിനിമാ ലോകത്തെ സ്വീറ്റി ഷെട്ടി എന്നാണ് അനുഷ്‌ക അറിയപ്പെടുന്നത്. പ്രേക്ഷകര്‍ അനുഷ്‌കയ്ക്ക് നല്‍കിയ ഈ പേര് തന്നെ അനുഷ്‌കയുടെ സ്വീകാര്യതയ്ക്കുള്ള തെളിവാണ്. 



യോഗ അധ്യാപികയായിട്ടായിരുന്നു അനുഷ്‌ക തന്റെ കരിയര്‍ ആരംഭിച്ചത്. ആ ജോലിയുമായി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത സൂപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക സിനിമാ ലോകത്തേക്ക് എത്തുന്നത്. നാഗാര്‍ജുനയായിരുന്നു ചിത്രത്തിലെ നായകന്‍. അനുഷ്‌ക ആദ്യമായല്ല രാജമൗലി ചിത്രത്തില്‍ നായികയാകുന്നത്. അനുഷ്‌കയുടെ മൂന്നാമത്തെ ചിത്രം രാജമൗലി സംവിധാനം ചെയ്ത രവി തേജ ചിത്രം വിക്രമര്‍കുദു ആയിരുന്നു. 



ഹര്‍ഷവര്‍ദ്ധന്‍ റാണെ നായകനായ പ്രേമ ഇഷ്‌ക് കാതല്‍ എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഓഡിയോ ഫക്ഷനിടെ പകര്‍ത്തിയ ചിത്രം. പരിപാടിക്കിടെ അനുഷ്‌കയുടെ കുസൃതി. പരിപാടിയില്‍ അതിഥിയായിരുന്നു അനുഷ്‌ക. പ്രഭാസിനൊപ്പം ബാഹുബലി ചിത്രങ്ങള്‍ കൂടാതെ രണ്ട് ചിത്രത്തിലാണ് അനുഷ്‌ക നായികയായി എത്തിയത്. 



2009ല്‍ ബില്ലയായിരുന്നു ആദ്യ ചിത്രം. പിന്നെ 2013ല്‍ മിര്‍ച്ചിയും. അനുഷ്‌ക അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ വസ്ത്ര ധാരണത്തിന്‍ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ബില്ലയിലേത്. ബിക്കിനി വേഷത്തില്‍ അനുഷ്‌ക ചിത്രത്തിലെത്തി. തന്റെ കരിയറില്‍ ഇതുവരെ അനുഷ്‌ക വിവാദങ്ങള്‍ക്ക് ഇട നല്‍കിയിട്ടില്ല, ക്യാമറയ്ക്ക് മുന്നിലും പിന്നിലും. പൊതു വേദികളിലും അവര്‍ മാന്യത കാത്തു സൂക്ഷിച്ചു. മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് പോലെ അനുഷ്‌ക പ്രഭാസ് പ്രണയം സഫലമായാല്‍ അത് പ്രഭാസിന്റെ ഭാഗ്യമായാണ് പ്രേക്ഷകര്‍ കാണുക. കാരണം അനുഷ്‌ക തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (6 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (6 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (7 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (7 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (9 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (9 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (9 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (9 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (10 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (10 hours ago)

Malayali Vartha Recommends