Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബീബറിനെ പുകച്ച് പുറത്ത് ചാടിച്ച് ഇന്ത്യ; അര്‍ദ്ധനഗ്നനായി വിമാനത്താവളത്തില്‍..

13 MAY 2017 09:31 AM IST
മലയാളി വാര്‍ത്ത

പോപ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യയിലേക്കുള്ള വരവും സംഗീതപരിപാടിയുമെല്ലാം രാജകീയമായിട്ടായിരുന്നു. അത്യാഢംബം നിറഞ്ഞ ബീബറുടെ സന്ദര്‍ശനും അത്ര മികച്ചതല്ലാത്ത സംഗീത പരിപാടിയും ലിപ് സിങ്കിംഗ് എന്ന ആരോപണവുമെല്ലാം സംഗീതരാജകുമാരന്റെ മാറ്റ് ഇത്തിരി കുറച്ചു.

സംഗീത പരിപാടിക്ക് ശേഷം ബീബറിന് ഇന്ത്യയില്‍ വേറേയും ചില വിനോദപരിപാടികളുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും കാത്ത് നില്‍ക്കാതെ രായ്ക്ക് രാമായനം രാജ്യം വിട്ടിരിക്കുകയാണ് കക്ഷി. കോടികള്‍ ചിലവിട്ടാണ് ജസ്റ്റിന്‍ ബീബറുടെ സംഗീത പരിപാടി ഇന്ത്യയില്‍ സംഘടിപ്പിച്ചത്. പരിപാടിക്ക് ശേഷം ഇന്ത്യാ സന്ദര്‍ശനവും ബോളിവുഡ് സിനിമാ താരങ്ങള്‍ക്കൊപ്പം പാര്‍ട്ടിയുമെല്ലാം ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു.

എന്നാല്‍ ബീബര്‍ അതിനൊന്നും കാത്തുനിന്നില്ല. പദ്ധതികളെല്ലാം ഉപേക്ഷിച്ച് ബീബര്‍ അമേരിക്കയിലേക്ക് പറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടുത്തെ കനത്ത ചൂട് സഹിക്കാനാവാതെ ആണത്രേ ബീബര്‍ പെട്ടെന്ന് തന്നെ സ്ഥലം വിട്ടത്. ചൂട് കാരണം ഷര്‍ട്ട് ഊരിപ്പിടിച്ച്, അര്‍ധനഗ്‌നനായി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ജസ്റ്റിന്‍ ബീബറുടെ ചിത്രം വൈറലാവുകയാണ്. പര്‍പ്പസ് ടൂര്‍ എന്ന ബീബറിന്റെ സംഗീതപരിപാടി കുളമായിപ്പോകാനും കാരണം സഹിക്കാനാവാത്ത ചൂട് ആയിരുന്നുവത്രേ.


ചൂട് കാരണം കൈകള്‍ വിയര്‍ത്തതിനാല്‍ സംഗീത പരിപാടിക്കിടെ പലപ്പോഴും ബീബറിന്റെ ഗിറ്റാറിന്റെ ശ്രുതി തെറ്റിപ്പോയെന്നും ബീബറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ബീബറിനായി കാത്തിരുന്ന ബോളിവുഡ് താരങ്ങളെയാകെ നിരാശരാക്കിയാണ് ബീബറിന്റെ മടങ്ങിപ്പോക്ക്. 



5 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബീബര്‍ അത്യാഢംബരം നിറഞ്ഞ ജീവിതമായിരുന്നു നയിച്ചത്. ആഢംബര ഹോട്ടലിന്റെ മൂന്ന് നില ബീബറിനായി വിട്ടുനല്‍കിയിരുന്നു. 29 സംസ്ഥാനങ്ങളിലെ ഭക്ഷണമാണ് തയ്യാറാക്കിയിരുന്നത്. ഭക്ഷണങ്ങള്‍ക്ക് ബീബറിന്റെ പാട്ടുകളുടെ പേരുമിട്ടു. അതേസമയം ബീബറിന്റെ സംഗീത പരിപാടി പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നും ആരോപണം ഉയര്‍ന്നു. പാടിയ പാട്ടുകളില്‍ ഭൂരിപക്ഷവും ചുണ്ടനക്കം മാത്രമായിരുന്നുവെന്നാണ് ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (6 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (6 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (7 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (7 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (9 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (9 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (9 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (9 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (10 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (10 hours ago)

Malayali Vartha Recommends