ആദ്യമായി 'ശശി' എന്ന പേരിനോട് പ്രണയം തോന്നി...

ജയസൂര്യ എന്ന നടന്‍ തന്റെ ആരാധകരുമായി അകലം പാലിക്കുന്ന ആളല്ല. നിരന്തരം ഫെയ്‌സ്ബുക്കിലൂടെ തന്റെ ആരാധകരുമായി സംവദിക്കുന്ന താരമാണ്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമല്ല നിരവധി രസകരമായ കുറിപ്പുകളും അദ്ദേഹത്തിന്റെ പേജില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലുള്ള രസകരമായ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതാ..
എല്ലാം ബുദ്ധിയുള്ള പിള്ളേരാ... ഒരുവന്‍ വിജയ് ഫാന്‍, ഒരുവന്‍ ലാലേട്ടന്‍, മറ്റൊരുവന്‍ മമ്മൂക്ക, ഇത് കേട്ട് നെഞ്ച് തകര്‍ന്ന് ഞാന്‍ ചോദിച്ചു എന്നെ ആര്‍ക്കും ഇഷ്ടമല്ലേടാ മക്കളെ... അതില്‍ ഒരുവന്‍ പറഞ്ഞു എന്റെ അച്ചന്‍ ചേട്ടന്റെ വല്ല്യ ഫാനാ... എന്താ മോനേ അച്ചന്റെ പേര്... ' ശശി' ആദ്യമായി 'ശശി' എന്ന പേരിനോട് പ്രണയം തോന്നിയ നിമിഷം.
https://www.facebook.com/Malayalivartha

























