എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആരാധകരെ നേരില്‍കണ്ട് രജനികാന്ത്

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആരാധകരെ നേരില്‍ കാണാന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എത്തി. കോടമ്പാക്കത്തെ രാഘവേന്ദ്ര മണ്ഡപത്തിലാണ് രജിനി ആരാധകര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത്. 15 മുതല്‍ അഞ്ചു ദിവസമാണ് അദ്ദേഹം ആരാധകര്‍ക്കായി നീക്കിവച്ചിരിക്കുന്നത്.
പുകവലിയും മദ്യപാനവും ഉപേക്ഷിക്കണമെന്ന് രജനി ആരാധകരോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവേശന സാധ്യതയും രജനി തള്ളിക്കളഞ്ഞില്ല. ആരാധകരെ രാഷ്ട്രീയക്കാര്‍ ചൂഷണം ചെയ്യുന്നു. ഏത് നിയോഗവും താന്‍ സത്യസന്ധമായി നിറവേറ്റും. നാളെ എന്താകുമെന്ന് ദൈവം തീരുമാനിക്കുമെന്ന് രജനി പറഞ്ഞു.
ഒപ്പം നിന്ന് ആരാധകര്‍ക്ക് ഫോട്ടോയെടുക്കാനുള്ള അവസരവും രജനി ഒരുക്കുന്നുണ്ട്. തിക്കും തിരക്കും ഒഴിവാക്കാനായി ഓരോ ഫാന്‍സ് അസോസിയേഷനും കൃത്യമായി സമയം വീതിച്ചു നല്‍കിയിട്ടുണ്ട്. 2011ല്‍ എന്തിരന്റെ ഹിന്ദി പതിപ്പ് ഇറങ്ങിയപ്പോഴാണ് രജനി അവസാനമായി ആരാധകരെ കണ്ടത്.
https://www.facebook.com/Malayalivartha

























