കമാല്‍ ആര്‍ ഖാന്റെ ഒടുവിലത്തെ ട്വീറ്റിനും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല!!

സമീപകാലത്ത് ട്വിറ്ററിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തി മാധ്യമ ശ്രദ്ധ നേടിയ കമാല്‍ ആര്‍ ഖാന്റെ ഒടുവിലത്തെ ട്വീറ്റിനും സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസം. മാതൃദിനത്തോടനുബന്ധിച്ച് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചതിന് ശേഷം കുറിച്ച വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
മോഹന്‍ലാലിന് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു നേരത്തെ കെആര്‍കെ കുപ്രസിദ്ധി നേടിയത്. മോഹന്‍ലാല്‍ ഛോട്ടാബീമിനെപ്പോലെയാണെന്നും അഭിനയിക്കാന്‍ അറിയില്ലെന്നുമായിരുന്നു ഇദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മലയാളികളുടെ അഭിമാന താരം പത്മശ്രീ ഭരത് മോഹന്‍ലാലിനെ വിമര്‍ശിച്ചതിന് പ്രമുഖ താരങ്ങളടക്കം പ്രതികരിച്ചിരുന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കെ ആര്‍ കെ ക്ഷമാപണം അറിയിക്കുകയായിരുന്നു.
വിവാദ പോസ്റ്റുകള്‍ ട്വീറ്റ് ചെയ്ത് കുപ്രസിദ്ധി നേടിയ കെആര്‍കെ മാതൃദിനതത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ട്വീറ്റിന് മറുപടിയുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിനു ശേഷമുള്ള ട്വീറ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഒരു കാലത്ത് തന്നെ വിഷം തന്ന് കൊല്ലണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നുവെന്നാണ് കെആര്‍ കെ ട്വീറ്റ് ചെയ്തിട്ടുള്ളത്
ടിവിക്ക് മുന്നിലിരുന്ന് സമയം കളയുകയും സ്‌കൂളില്‍ പോകുകയും ചെയ്തതിനാണ് മാതാപിതാക്കള്‍ തന്നെ കൊല്ലാന്‍ നോക്കിയതെന്നാണ് കെആര്കെ വിശദീകരിക്കുന്നത്. മറ്റു സഹോദരങ്ങളെപ്പോലെ തന്നെയും ഒരു കര്‍ഷകനായി കാണാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ആറ് മക്കളുടെ കൂട്ടത്തില്‍ താനായിരുന്നു ഏറ്റവും മോശമെന്നാണ് മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്. കൃഷി ചെയ്യാന്‍ പോകുന്നതിന് പകരം സ്‌കൂളില്‍ പോണമെന്ന് ആവശ്യപ്പെടുകയും സിനിമ കാണുകയും ചെയ്തതിനാലാണ് താന്‍ വീട്ടിലെ മോശം കൂട്ടിയായി മാറിയത്.
സ്‌കൂളിലൊന്നും പോവാതെ കൃഷിയുമായി കഴിഞ്ഞിരുന്നുവെങ്കില്‍ താനും വരുടെ നല്ല മകനായേനെ. സ്‌കൂളിലൊന്നും പോകാതെ 15 വയസ്സില്‍ വിവാഹവും കഴിച്ച് കൂടിയിരുന്നുവെങ്കില്‍ താനും നല്ല മകനായേനെ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha

























