അഭിനയത്തില്‍ മാത്രമല്ല പഠിത്തത്തിലും മാളവിക മിടുക്കിയാണ്

അഭിനയത്തില്‍ മാത്രമല്ല പഠിത്തത്തിലും മലയാളത്തിന്റെ യുവനായിക മാളവിക മിടുക്കിയാണ്. പ്ലസ് ടു പരീക്ഷയില്‍ അഭിമാന വിജയം നേടിയിരിക്കുകയാണ് യുവതാരം മാളവിക നായര്‍. തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ മാളവിക മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്. അവസാന വര്‍ഷം 600ല്‍ 600 മാര്‍ക്കുണ്ട് മാളവികയ്ക്ക്. മാര്‍ക്ക് ലിസ്റ്റിനൊപ്പം മാളവിക തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിവേകോദയം സ്‌കൂളിലെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഫെയ്‌സ്ബുക്ക് കൂട്ടുകാര്‍ക്കും ഈ വിജയത്തിന് നന്ദി പറഞ്ഞിട്ടുമുണ്ട് മാളവിക.
കറുത്ത പക്ഷികളിലെ അന്ധ ബാലിക മല്ലിയായാണു മാളവിക നായര്‍ ആദ്യം മലയാള വെള്ളിത്തിരയില്‍ എത്തിയത്. പ്രേക്ഷക ഹൃദയം കീഴടക്കിയ മല്ലിയിലൂടെ അരങ്ങേറ്റത്തില്‍ തന്നെ മികച്ച ബാല താരത്തിനുള്ള 2006ലെ സംസ്ഥാന അവാര്‍ഡും നേടി. അഞ്ചു വര്‍ഷത്തിനു ശേഷം ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും മാളവികയെ തേടിയെത്തി.
രണ്ടു സംസ്ഥാന പുരസ്‌കാരങ്ങളുടെ പെരുമയില്‍ മലയാള സിനിമയിലെ ഏറ്റവും തിളക്കമുള്ള ബാലതാരങ്ങളിലൊരാളായി മാറിയ മാളവിക ബാല താരത്തില്‍ നിന്നു നായിക നിരയിലും അരങ്ങേറ്റം നടത്തിയിരുന്നു.ദിലീപ് നായകനായി എത്തിയ ജോര്‍ജേട്ടന്‍സ് പൂരത്തിലാണ് മാളവിക അവസാനമായി അഭിനയിച്ചത്.
https://www.facebook.com/Malayalivartha

























