സോഷ്യല്‍ മീഡിയയെ കുറിച്ച് രജീഷ വിജയന്‍

ഒറ്റ ചിത്രം കൊണ്ട് മികച്ച നടിയായി മാറിയ താരമാണു രജീഷ. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് രജീഷയ്ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനോടു തീരെ താല്‍പ്പര്യം കുറവ്. അതിനുള്ള കാരണം ഇതാണ്...
സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ല ഞാന്‍. ഞാന്‍ മനസിലാക്കിയിടത്തോളം ഫെയിക്കായിട്ടുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജപേരുകാര്‍ക്ക് വിലസാനുമുള്ള ഇടമാണ് പലപ്പോഴും ഫേസ്ബുക്ക്. നമുക്ക് നേരിട്ട് കാണാതെ ഒരാളെ വിലയിരുത്താന്‍ പറ്റില്ല. സോഷ്യല്‍ മീഡിയകളില്‍ പകല്‍ മാന്യന്മാരായിട്ടുള്ള ഒരുപാട് ആളുകളുണ്ട്. ഒരു സ്ത്രീക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോള്‍ ആദ്യം ചോദിക്കുന്നത് അതിന്റെ വീഡിയോ കിട്ടിയോയെന്നാണ്.
അങ്ങനെയുള്ള കള്‍ച്ചറിനോട് എനിക്ക് താല്‍പ്പര്യമില്ല. സോഷ്യല്‍ മീഡിയയില്‍ പെട്ടുപോയെങ്കില്‍ ഫുള്‍ടൈം ഫോണിലായിരിക്കും. ഒരു പുസ്തകം വായിക്കാനോ, ആസ്വദിച്ച് ഫുഡ് കഴിക്കാനോ, സിനിമ കാണാനോ സാധിക്കില്ല. വാട്‌സാപ്പ് വേണ്ടെന്നുവച്ചാല്‍ രണ്ടാഴ്ച എല്ലാവര്‍ക്കും പ്രയാസമായിരിക്കും. എല്ലാവരുടെയും കമ്മ്യൂണിക്കേഷന്‍ അതിലാണല്ലോ? എന്നാല്‍ അതു കഴിഞ്ഞാല്‍ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത് അനുഭവിച്ചറിയണം. ഞാനും ഇതുപോലെ സോഷ്യല്‍ മീഡിയായില്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷമായി നിര്‍ത്തിയിട്ട്. ഇപ്പോള്‍ എന്തൊരു സമാധാനം.
https://www.facebook.com/Malayalivartha

























