Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സണ്ണി അവളാകെ വളര്‍ന്നു പോയി

16 MAY 2017 11:31 AM IST
മലയാളി വാര്‍ത്ത

നീല ചിത്രങ്ങളില്‍ നിന്നും ബോളിവുഡിന്റെ അമരത്തേയ്ക്ക് വളര്‍ന്ന താരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ വളര്‍ച്ചയോടൊപ്പം അവരുടെ ജീവിതവും ചര്‍ച്ചയാകുകയാണ്.

1981 മേയ് 13നു കാനഡയിലെ ഒന്‍ടേറിയോ പ്രവിശ്യയിലെ സാര്‍ണിയ എന്ന പട്ടണത്തിലാണ് സണ്ണി ലിയോണിന്റെ ജനനം. അച്ഛന്‍ തിബറ്റില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന ആളായിരുന്നു. അമ്മ(2008ല്‍ മരിച്ചു) ഹിമാചല്‍ പ്രദേശിലെ സിറാമൗര്‍ ജില്ലയില്‍ നിന്നുമായിരുന്നു.

സിക്ക് കുടുംബത്തിലായിരുന്നുവെങ്കിലും മാതാപിതാക്കള്‍ സണ്ണി ലിയോണിനെ കത്തോലിക് സ്‌കൂളില്‍ പഠിക്കാന്‍ വിട്ടു പഠിപ്പിച്ചു. ചെറുപ്പത്തിലേ കായിക വിനോദങ്ങളില്‍ താത്പരയായിരുന്നു സണ്ണി. അവിടെ വച്ച് മറ്റൊരു സ്‌കൂളിലെ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനുമായി 16 ആം വയസ്സില്‍ ആദ്യ ലൈഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവത്രെ. താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് 18 ആം വയസ്സില്‍ സണ്ണി ലിയോണ്‍ തിരിച്ചറിയുകയും ചെയ്തു.

നഴ്‌സ് ആകണം എന്നായിരുന്നു സണ്ണിയുടെ ആഗ്രഹം. എന്നാല്‍ എത്തപ്പെട്ടത് മോഡലിങ് രംഗത്താണ്. മോഡലിങിലും പോണ്‍ ചിത്രങ്ങളിലും അഭിനയിക്കുന്നതിന് മുന്‍പേ സണ്ണി ജെര്‍മന്‍ ബേക്കറിയിലും, ടാക്‌സ്
ആന്റ് റിട്ടയര്‍മെന്റ് സംരംഭത്തിലും ജോലി നോക്കിയിരുന്നു. തുടര്‍ന്ന് മോഡലിങ് രംഗത്ത് എത്തിയത്.

നില്‍ക്കാന്‍ മേനി പ്രദര്‍ശനം കൂടിയെ തീരൂ എന്ന് സണ്ണി ലിയോണ്‍ തിരിച്ചറിഞ്ഞു. അവിടെയും പലരും നടിയെ ശാരീരികമായി ഉപയോഗിച്ചു. അതിലും ബേധം പോണ്‍ സിനിമകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മോഡലിങ് രംഗത്ത് നിന്ന് പതിയെ സണ്ണി ലിയോണ്‍ പോണ്‍ സിനിമകളിലേക്ക് മാറിയത്.

സണ്ണി ലിയോണിന് ബോളിവുഡ് സിനിമയിലേക്ക് അവസരം ലഭിയ്ക്കുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സണ്ണി. ഷോയിലൂടെ തന്റെ ചിരിയിലൂടെയും സംസാരത്തിലൂടെയും സണ്ണി ആരാധകരെ നേടിയെടുത്തു. 

ആ ഇടയ്ക്കാണ് സംവിധായകന്‍ മഹേഷ് ഭട്ട് റിയാലിറ്റി ഷോയുടെ വേദിയിലെത്തിയത്. സണ്ണിയെ കണ്ട് ഇഷ്ടപ്പെടുകയും സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ മഹേഷ് ഭട്ടിന്റെ ഓഫര്‍ സ്വീകരിച്ച് സണ്ണി ലിയോണ്‍ സിനിമയിലേക്ക് ഇറങ്ങി. ജിസം ടു എന്ന ചിത്രത്തിലൂടെയാണ് സണ്ണിയുടെ ബോളിവുഡ് അരങ്ങേറ്റം. ബിപാഷ ബസുവും ജോണ്‍ എബ്രഹാമും താരജോഡികളായി എത്തിയ, 2003 ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ജിസം ടു. കഥ സണ്ണിയ്ക്ക് ഇഷ്ടപ്പെടുകയും താരം ആ സിനിമ ചെയ്യുകയും ചെയ്തു. 2012 ല്‍ പുറത്തിറങ്ങിയ ജിസം 2 വാണിജ്യ വിജയം നേടിയതോടെ സണ്ണി ലിയോണും ശ്രദ്ധിക്കപ്പെട്ടു.

വേറെയും ചില ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചു. ഒടുവില്‍ എക്ത കപൂറിന്റെ രാഗിണി എംഎംഎസ് 2 എന്ന സൂപ്പര്‍നാച്വറല്‍ ത്രില്ലര്‍ ചിത്രം സണ്ണിയെ തേടിയെത്തി. ആ സിനിമയിലെ ചില പാട്ടുകളാണ് സണ്ണി ലിയോണിന് ഇന്നുള്ള ജനശ്രദ്ധ നേടിക്കൊടുത്തത്. മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ്, ബേബി ഡോള്‍, ചാര്‍ ബോടല്‍ വോട്ക തുടങ്ങിയ പാട്ടുകളിലെ സണ്ണിയുടെ ഡാന്‍സും പ്രകടനും വളരെ പെട്ടന്ന് ആരാധകരില്‍ തരംഗമായി.

ബോളിവുഡില്‍ സണ്ണി ലിയോണ്‍ ഇന്ന് വെറുമൊരു പോണ്‍ സ്റ്റാറല്ല. റായിസ് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം ഒരു ഗാനരംഗത്ത് കൂടെ അഭിനയിച്ചതോടെ സണ്ണി ലിയോണിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു. അക്ഷയ് കുമാറിന്റെയും അജയ് ദേവ്ഗണിന്റെയുമൊക്കെ പുതിയ ചിത്രങ്ങളില്‍ സണ്ണി ലിയോണിന് അവസരം ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഇത് കൂടാതെ തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ നിന്നും സണ്ണിയെ തേടി അവസരങ്ങളെത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (4 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (6 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (8 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (8 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (8 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (8 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (9 hours ago)

Malayali Vartha Recommends