അടുത്ത ജന്മത്തില്‍ ആരാകണമെന്ന് ചോദിച്ചാല്‍ അനുശ്രീ പറയുന്നത്...

സൂര്യയുടെ ഹാര്‍ഡ് കോര്‍ ഫാന്‍ ആണ് ഞാന്‍. തമിഴില്‍ സൂര്യയുടെ നായിക അല്ലെങ്കില്‍ നായികയേക്കാള്‍ പ്രാധാന്യമുള്ള നായകന്റെ അനിയത്തി റോള്‍ ചെയ്യണമെന്നത് അടക്കാനാകാത്ത മോഹമാണ്. 'സിങ്കം ത്രീ' റിലീസായപ്പോള്‍ നാട്ടിലെ തിയറ്ററില്‍ വച്ച സൂര്യയുടെ ഫഌ്‌സിനു മുന്നില്‍ നിന്ന് ഞാന്‍ ഫോട്ടോയെടുത്തു. അടുത്ത ജന്മം ആരാകണമെന്നു ചോദിച്ചാല്‍ ജ്യോതികയാകണമെന്നു പറയും.
ഒരു അവാര്‍ഡ് നൈറ്റിന് ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്, പക്ഷേ, സംസാരിക്കാന്‍ പറ്റിയില്ല. സൂര്യ എന്റെ ഏതെങ്കിലും സിനിമ കണ്ടിട്ട് 'ആരാ ഈ കുട്ടി' എന്നു ചോദിക്കുമോ എന്നൊക്കെ ആലോചിക്കാറുണ്ട്. സൂര്യയെ ഇനി കാണുമ്പോള്‍ കൊടുക്കാന്‍ സമ്മാനം തയാറാക്കുന്നുണ്ട്. സര്‍പ്രൈസ് ആയതുകൊണ്ട് ഇപ്പോള്‍ പറയുന്നില്ല.
സൂര്യയ്ക്ക് മുമ്പ് നരേയ്‌നായിരുന്നു എന്റെ ഹീറോ. ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് 'ക്ലാസ്‌മേറ്റ്‌സ്' റിലീസായത്. എന്റെ മുറിയിലെ ഭിത്തി നിറയെ നരേയ്‌ന്റെ ഫോട്ടോ ആയിരുന്നു. സ്‌കൂളില്‍ പോകുമ്പോള്‍ നരേയ്‌നോട് യാത്ര പറഞ്ഞിട്ടാണ് പോകുന്നത്. ബുക്കില്‍ ഫോട്ടോ ഒട്ടിച്ച് ഡയറി പോലെ ഓരോ ദിവസത്തെയും കാര്യങ്ങള്‍ എഴുതിവയ്ക്കുമായിരുന്നു.
'ഡയമണ്ട് നെക്ലസി'ന്റെ ഓഡിയോ ലോഞ്ചിന് നരേയ്ന്‍ വന്നിട്ടുണ്ടായിരുന്നു. അവിടെ വച്ച് ഈ കാര്യമറിഞ്ഞ് ബുക്ക് കാണണമെന്നു ചേട്ടന്‍ പറഞ്ഞു. ചമ്മല്‍ കാരണം ഇതുവരെ കാണിച്ചിട്ടില്ല.
എല്ലാവര്‍ക്കും ഓരോ ഹോബിയുണ്ടാകും. ചുമ്മാ ഇരിക്കുമ്പോള്‍ എന്തെങ്കിലും കൊറിക്കുന്നതാണ് എന്റെ ഹോബി.
https://www.facebook.com/Malayalivartha

























